Bible Language

1 Chronicles 11:19 (MHB) OPEN SCRIPTURES MORPHOLOGICAL HEBREW BIBLE

Versions

MOV   ഇതു ചെയ്‍വാൻ എന്റെ ദൈവം എനിക്കു സംഗതി വരുത്തരുതേ; തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചു പോയ പുരുഷന്മാരുടെ രക്തം ഞാൻ കുടിക്കയോ? അവർ തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചല്ലോ അതു കൊണ്ടുവന്നിരിക്കുന്നതു എന്നു പറഞ്ഞു; അതുകൊണ്ടു അവന്നു അതു കുടിപ്പാൻ മനസ്സായില്ല; ഇതാകുന്നു മൂന്നു വീരന്മാർ ചെയ്തതു.
IRVML   “ഇത് ചെയ്യുവാൻ എന്റെ ദൈവം എനിക്കു സംഗതി വരുത്തരുതേ; സ്വന്തം പ്രാണൻ ഉപേക്ഷിച്ചു പോയ പുരുഷന്മാരുടെ രക്തം ഞാൻ കുടിക്കുകയോ? അവർ തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചാണല്ലോ അത് കൊണ്ടുവന്നിരിക്കുന്നത്” എന്നു പറഞ്ഞു; അതുകൊണ്ടു അവന് അത് കുടിക്കുവാൻ മനസ്സായില്ല; ഇതാകുന്നു മൂന്നു വീരന്മാർ ചെയ്തതു.