Bible Language
Malayalam Old BSI Version

:

MOV
1. കാലത്തു ഹെരോദാരാജാവു സഭയിൽ ചിലരെ പീഡിപ്പിക്കേണ്ടതിന്നു കൈ നീട്ടി.
1. Now G1161 about G2596 that G1565 time G2540 Herod G2264 the G3588 king G935 stretched forth G1911 his hands G5495 to vex G2559 certain G5100 of G575 the G3588 church G1577 .
2. യോഹന്നാന്റെ സഹോദരനായ യാക്കോബിനെ അവൻ വാൾകൊണ്ടു കൊന്നു.
2. And G1161 he killed G337 James G2385 the G3588 brother G80 of John G2491 with the sword G3162 .
3. അതു യെഹൂദന്മാർക്കു പ്രസാദമായി എന്നു കണ്ടു അവൻ പത്രൊസിനെയും പിടിച്ചു. അപ്പോൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ ആയിരുന്നു.
3. And G2532 because he saw G1492 it G3754 pleased G2076 G701 the G3588 Jews G2453 , he proceeded further G4369 to take G4815 Peter G4074 also G2532 . ( Then G1161 were G2258 the days G2250 of unleavened bread G106 .)
4. അവനെ പിടിച്ചശേഷം പെസഹ കഴിഞ്ഞിട്ടു ജനത്തിന്റെ മുമ്പിൽ നിറുത്തുവാൻ ഭാവിച്ചു തടവിലാക്കി അവനെ കാപ്പാൻ നന്നാലു ചേവകർ ഉള്ള നാലു കൂട്ടത്തിന്നു ഏല്പിച്ചു.
4. And G2532 when he G3739 had apprehended G4084 him , he put G5087 him in G1519 prison G5438 , and delivered G3860 him to four G5064 quaternions G5069 of soldiers G4757 to keep G5442 him G846 ; intending G1014 after G3326 Easter G3957 to bring him forth G321 G846 to the G3588 people G2992 .
5. ഇങ്ങനെ പത്രൊസിനെ തടവിൽ സൂക്ഷിച്ചുവരുമ്പോൾ സഭ ശ്രദ്ധയോടെ അവന്നുവേണ്ടി ദൈവത്തോടു പ്രാർത്ഥന കഴിച്ചുപോന്നു.
5. Peter G4074 therefore G3767 was G3303 kept G5083 in G1722 prison G5438 : but G1161 prayer G4335 was G2258 made G1096 without ceasing G1618 of G5259 the G3588 church G1577 unto G4314 God G2316 for G5228 him G846 .
6. ഹെരോദാവു അവനെ ജനത്തിന്റെ മുമ്പിൽ നിറുത്തുവാൻ ഭാവിച്ചതിന്റെ തലെരാത്രിയിൽ പത്രൊസ് രണ്ടു ചങ്ങലയാൽ ബന്ധിക്കപ്പെട്ടവനായി രണ്ടു പടയാളികളുടെ നടുവിൽ ഉറങ്ങുകയായിരുന്നു; വാതിലിന്റെ മുമ്പിൽ കാവൽക്കാർ കാരാഗൃഹം കാത്തുകൊണ്ടിരുന്നു.
6. And G1161 when G3753 Herod G2264 would G3195 have brought him forth G4254 G846 , the G3588 same G1565 night G3571 Peter G4074 was G2258 sleeping G2837 between G3342 two G1417 soldiers G4757 , bound G1210 with two G1417 chains G254 : and G5037 the keepers G5441 before G4253 the G3588 door G2374 kept G5083 the G3588 prison G5438 .
7. പെട്ടെന്നു കർത്താവിന്റെ ദൂതൻ അവിടെ പ്രത്യക്ഷനായി, അറയിൽ ഒരു വെളിച്ചം പ്രകാശിച്ചു. അവൻ പത്രൊസിനെ വിലാപ്പുറത്തു തട്ടി: വേഗം എഴുന്നേൽക്ക എന്നു പറഞ്ഞു അവനെ ഉണർത്തി; ഉടനെ അവന്റെ ചങ്ങല കൈമേൽ നിന്നു വീണു പോയി.
7. And G2532 , behold G2400 , the angel G32 of the Lord G2962 came upon G2186 him, and G2532 a light G5457 shined G2989 in G1722 the G3588 prison G3612 : and G1161 he smote G3960 Peter G4074 on the G3588 side G4125 , and raised him up G1453 G846 , saying G3004 , Arise up G450 quickly G1722 G5034 . And G2532 his G846 chains G254 fell off G1601 from G1537 his hands G5495 .
8. ദൂതൻ അവനോടു: അര കെട്ടി ചെരിപ്പു ഇട്ടു മുറുക്കുക എന്നു പറഞ്ഞു. അവൻ അങ്ങനെ ചെയ്തു; നിന്റെ വസ്ത്രം പുതെച്ചു എന്റെ പിന്നാലെ വരിക എന്നു പറഞ്ഞു.
8. And G5037 the G3588 angel G32 said G2036 unto G4314 him G846 , Gird thyself G4024 , and G2532 bind G5265 on thy G4675 sandals G4547 . And G1161 so G3779 he did G4160 . And G2532 he saith G3004 unto him G846 , Cast thy garment about G4016 G4675 G2440 thee, and G2532 follow G190 me G3427 .
9. അവൻ പിന്നാലെ ചെന്നു, ദൂതൻ മുഖാന്തരം സംഭവിച്ചതു വാസ്തവം എന്നു അറിയാതെ താൻ ഒരു ദർശനം കാണുന്നു എന്നു നിരൂപിച്ചു.
9. And G2532 he went out G1831 , and followed G190 him G846 ; and G2532 wist G1492 not G3756 that G3754 it was G2076 true G227 which was done G1096 by G1223 the G3588 angel G32 ; but G1161 thought G1380 he saw G991 a vision G3705 .
10. അവർ ഒന്നാം കാവലും രണ്ടാമത്തേതും കടന്നു പട്ടണത്തിൽ ചെല്ലുന്ന ഇരിമ്പു വാതിൽക്കൽ എത്തി. അതു അവർക്കു സ്വതവെ തുറന്നു; അവർ പുറത്തിറങ്ങി ഒരു തെരുവു കടന്നു, ഉടനെ ദൂതൻ അവനെ വിട്ടുപോയി.
10. When G1161 they were past G1330 the first G4413 and G2532 the second G1208 ward G5438 , they came G2064 unto G1909 the G3588 iron G4603 gate G4439 that leadeth G5342 unto G1519 the G3588 city G4172 ; which G3748 opened G455 to them G846 of his own accord G844 : and G2532 they went out G1831 , and passed on G4281 through one G3391 street G4505 ; and G2532 forthwith G2112 the G3588 angel G32 departed G868 from G575 him G846 .
11. പത്രൊസിന്നു സുബോധം വന്നിട്ടു കർത്താവു തന്റെ ദൂതനെ അയച്ചു ഹെരോദാവിന്റെ കയ്യിൽനിന്നും യെഹൂദജനത്തിന്റെ സകല പ്രതീക്ഷിയിൽനിന്നും എന്നെ വിടുവിച്ചു എന്നു ഞാൻ ഇപ്പോൾ വാസ്തവമായി അറിയുന്നു എന്നു അവൻ പറഞ്ഞു.
11. And G2532 when Peter G4074 was come G1096 to G1722 himself G1438 , he said G2036 , Now G3568 I know G1492 of a surety G230 , that G3754 the Lord G2962 hath sent G1821 his G848 angel G32 , and G2532 hath delivered G1807 me G3165 out of G1537 the hand G5495 of Herod G2264 , and G2532 from all G3956 the G3588 expectation G4329 of the G3588 people G2992 of the G3588 Jews G2453 .
12. ഇങ്ങനെ ഗ്രഹിച്ച ശേഷം അവൻ മർക്കൊസ് എന്നു മറുപേരുള്ള യോഹന്നാന്റെ അമ്മ മറിയയുടെ വീട്ടിൽ ചെന്നു. അവിടെ അനേകർ ഒരുമിച്ചു കൂടി പ്രാർത്ഥിച്ചുകെണ്ടിരുന്നു.
12. And G5037 when he had considered G4894 the thing, he came G2064 to G1909 the G3588 house G3614 of Mary G3137 the G3588 mother G3384 of John G2491 , whose surname G1941 was Mark G3138 ; where G3757 many G2425 were G2258 gathered together G4867 G2532 praying G4336 .
13. അവൻ പടിപ്പുരവാതിൽക്കൽ മുട്ടിയാറെ രോദാ എന്നൊരു ബാല്യക്കാരത്തി വിളികേൾപ്പാൻ അടുത്തുവന്നു.
13. And G1161 as Peter G4074 knocked G2925 at the G3588 door G2374 of the G3588 gate G4440 , a damsel G3814 came G4334 to hearken G5219 , named G3686 Rhoda G4498 .
14. പത്രൊസിന്റെ ശബ്ദം തിരിച്ചറിഞ്ഞു, സന്തോഷത്താൽ പടിവാതിൽ തുറക്കാതെ അകത്തേക്കു ഓടി, പത്രൊസ് പടിപ്പുരെക്കൽ നിൽക്കുന്നു എന്നു അറിയിച്ചു.
14. And G2532 when she knew G1921 Peter G4074 's voice G5456 , she opened G455 not G3756 the G3588 gate G4440 for G575 gladness G5479 , but G1161 ran in G1532 , and told G518 how Peter G4074 stood G2476 before G4253 the G3588 gate G4440 .
15. അവർ അവളോടു: നിനക്കു ഭ്രാന്തുണ്ടു എന്നു പറഞ്ഞു; അവളോ: അല്ല, ഉള്ളതു തന്നേ എന്നു ഉറപ്പിച്ചുപറയുമ്പോൾ അവന്റെ ദൂതൻ ആകുന്നു എന്നു അവർ പറഞ്ഞു.
15. And G1161 they G3588 said G2036 unto G4314 her G846 , Thou art mad G3105 . But G1161 she G3588 constantly affirmed G1340 that it was G2192 even so G3779 . Then G1161 said G3004 they G3588 , It is G2076 his G846 angel G32 .
16. പത്രൊസ് മുട്ടിക്കൊണ്ടിരുന്നു; അവർ തുറന്നപ്പോൾ അവനെ കണ്ടു വിസ്മയിച്ചു.
16. But G1161 Peter G4074 continued G1961 knocking G2925 : and G1161 when they had opened G455 the door, and saw G1492 him G846 , they were G2532 astonished G1839 .
17. അവർ മിണ്ടാതിരിപ്പാൻ അവൻ ആംഗ്യം കാട്ടി, കർത്താവു തന്നെ തടവിൽനിന്നു പുറപ്പെടുവിച്ച വിവരം പറഞ്ഞു കേൾപ്പിച്ചു; ഇതു യാക്കോബിനോടും ശേഷം സഹോദരന്മാരോടും അറിയിപ്പിൻ എന്നു പറഞ്ഞു; പിന്നെ അവൻ പുറപ്പെട്ടു വേറൊരു സ്ഥലത്തേക്കു പോയി.
17. But G1161 he, beckoning G2678 unto them G846 with the G3588 hand G5495 to hold their peace G4601 , declared G1334 unto them G846 how G4459 the G3588 Lord G2962 had brought G1806 him G846 out of G1537 the G3588 prison G5438 . And G1161 he said G2036 , Go show G518 these things G5023 unto James G2385 , and G2532 to the G3588 brethren G80 . And G2532 he departed G1831 , and went G4198 into G1519 another G2087 place G5117 .
18. നേരം വെളുത്തപ്പോൾ പത്രൊസ് എവിടെ പോയി എന്നു പടയാളികൾക്കു അല്പമല്ലാത്ത പരിഭ്രമം ഉണ്ടായി
18. Now G1161 as soon as it was G1096 day G2250 , there was G2258 no G3756 small G3641 stir G5017 among G1722 the G3588 soldiers G4757 , what G5101 was G686 become G1096 of Peter G4074 .
19. ഹെരോദാവു അവനെ അന്വേഷിച്ചിട്ടു കാണായ്കയാൽ കാവൽക്കാരെ വിസ്തരിച്ചു അവരെ കൊല്ലുവാൻ കല്പിച്ചു; പിന്നെ അവൻ യെഹൂദ്യ വിട്ടു കൈസര്യയിലേക്കു പോയി അവിടെ പാർത്തു.
19. And G1161 when Herod G2264 had sought for G1934 him G846 , and G2532 found G2147 him not G3361 , he examined G350 the G3588 keepers G5441 , and commanded G2753 that they should be put to death G520 . And G2532 he went down G2718 from G575 Judea G2449 to G1519 Caesarea G2542 , and there abode G1304 .
20. അവൻ സോര്യരുടെയും സിദോന്യരുടെയും നേരെ ക്രുദ്ധിച്ചിരിക്കുമ്പോൾ രാജാവിന്റെ ദേശത്തുനിന്നു തങ്ങളുടെ ദേശത്തിന്നു ആഹാരം കിട്ടിവരികയാൽ അവർ ഏകമനസ്സോടെ അവന്റെ അടുക്കൽ ചെന്നു, രാജാവിന്റെ പള്ളിയറക്കാരനായ ബ്ളസ്തൊസിനെ വശത്താക്കി സന്ധിക്കായി അപേക്ഷിച്ചു.
20. And G1161 Herod G2264 was G2258 highly displeased G2371 with them of Tyre G5183 and G2532 Sidon G4606 : but G1161 they came G3918 with one accord G3661 to G4314 him G846 , and G2532 , having made Blastus the king's chamberlain their friend G3982 G986 G3588 G935 G1909 G2846 , desired G154 peace G1515 ; because their G846 country G5561 was nourished G5142 by G575 the G3588 king G937 's country.
21. നിശ്ചയിച്ച ദിവസത്തിൽ ഹെരോദാവു രാജവസ്ത്രം ധരിച്ചു ഭദ്രാസനത്തിൽ ഇരുന്നു അവരോടു പ്രസംഗം കഴിച്ചു.
21. And G1161 upon a set G5002 day G2250 Herod G2264 , arrayed G1746 in royal G937 apparel G2066 G2532 , sat G2523 upon G1909 his throne G968 , and made an oration G1215 unto G4314 them G846 .
22. ഇതു മനുഷ്യന്റെ ശബ്ദമല്ല ഒരു ദേവന്റെ ശബ്ദം അത്രേ എന്നു ജനം ആർത്തു.
22. And G1161 the G3588 people G1218 gave a shout G2019 , saying, It is the voice G5456 of a god G2316 , and G2532 not G3756 of a man G444 .
23. അവൻ ദൈവത്തിന്നു മഹത്വം കൊടുക്കായ്കയാൽ കർത്താവിന്റെ ദൂതൻ ഉടനെ അവനെ അടിച്ചു, അവൻ കൃമിക്കു ഇരയായി പ്രാണനെ വിട്ടു.
23. And G1161 immediately G3916 the angel G32 of the Lord G2962 smote G3960 him G846 , because G473 G3739 he gave G1325 not G3756 God G2316 the G3588 glory G1391 : and G2532 he was G1096 eaten of worms G4662 , and gave up the ghost G1634 .
24. എന്നാൽ ദൈവ വചനം മേല്ക്കുമേൽ പരന്നുകൊണ്ടിരുന്നു.
24. But G1161 the G3588 word G3056 of God G2316 grew G837 and G2532 multiplied G4129 .
25. ബർന്നാബാസും ശൌലും ശുശ്രൂഷ നിവർത്തിച്ച ശേഷം മർക്കൊസ് എന്നു മറു പേരുള്ള യോഹന്നാനെയും കൂട്ടിക്കൊണ്ടു യെരൂശലേം വിട്ടു മടങ്ങിപ്പോന്നു.
25. And G1161 Barnabas G921 and G2532 Saul G4569 returned G5290 from G1537 Jerusalem G2419 , when they had fulfilled G4137 their ministry G1248 , and G2532 took with G4838 them John G2491 , whose surname was G1941 Mark G3138 .