Bible Language
Malayalam Old BSI Version

:

MOV
1. “സ്വർഗ്ഗരാജ്യം തന്റെ മുന്തിരിത്തോട്ടത്തിൽ വേലക്കാരെ വിളിച്ചാക്കേണ്ടതിന്നു പുലർച്ചെക്കു പുറപ്പെട്ട വീട്ടുടയവനോടു സദൃശം.
1. For G1063 the G3588 kingdom G932 of heaven G3772 is G2076 like unto G3664 a man G444 that is a householder G3617 , which G3748 went out G1831 early in the morning G260 G4404 to hire G3409 laborers G2040 into G1519 his G848 vineyard G290 .
2. വേലക്കാരോടു അവൻ ദിവസത്തേക്കു ഓരോ വെള്ളിക്കാശു പറഞ്ഞൊത്തിട്ടു, അവരെ മുന്തിരിത്തോട്ടത്തിൽ അയച്ചു.
2. And G1161 when he had agreed G4856 with G3326 the G3588 laborers G2040 for G1537 a penny G1220 a day G2250 , he sent G649 them G846 into G1519 his G848 vineyard G290 .
3. മൂന്നാം മണിനേരത്തും പുറപ്പെട്ടു, മറ്റു ചിലർ ചന്തയിൽ മിനക്കെട്ടു നില്ക്കുന്നതു കണ്ടു:
3. And G2532 he went out G1831 about G4012 the G3588 third G5154 hour G5610 , and saw G1492 others G243 standing G2476 idle G692 in G1722 the G3588 marketplace G58 ,
4. നിങ്ങളും മുന്തിരിത്തോട്ടത്തിൽ പോകുവിൻ; ന്യായമായതു തരാം എന്നു അവരോടു പറഞ്ഞു; അവർ പോയി.
4. And said unto them G2548 G2036 ; Go G5217 ye G5210 also G2532 into G1519 the G3588 vineyard G290 , and G2532 whatsoever G3739 G1437 is G5600 right G1342 I will give G1325 you G5213 . And G1161 they G3588 went their way G565 .
5. അവൻ ആറാം മണിനേരത്തും ഒമ്പതാം മണി നേരത്തും ചെന്നു അങ്ങനെ തന്നേ ചെയ്തു.
5. Again G3825 he went out G1831 about G4012 the sixth G1623 and G2532 ninth G1766 hour G5610 , and did G4160 likewise G5615 .
6. പതിനൊന്നാം മണി നേരത്തും ചെന്നു, മറ്റു ചിലർ നില്ക്കുന്നതു കണ്ടിട്ടു; നിങ്ങൾ ഇവിടെ പകൽ മുഴുവൻ മിനക്കെട്ടു നില്ക്കുന്നതു എന്തു എന്നു ചോദിച്ചു.
6. And G1161 about G4012 the G3588 eleventh G1734 hour G5610 he went out G1831 , and found G2147 others G243 standing G2476 idle G692 , and G2532 saith G3004 unto them G846 , Why G5101 stand G2476 ye here G5602 all G3650 the G3588 day G2250 idle G692 ?
7. ഞങ്ങളെ ആരും കൂലിക്കു വിളിക്കായ്കകൊണ്ടത്രേ എന്നു അവർ പറഞ്ഞപ്പോൾ: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിൻ എന്നു അവരോടു പറഞ്ഞു.
7. They say G3004 unto him G846 , Because G3754 no man G3762 hath hired G3409 us G2248 . He saith G3004 unto them G846 , Go G5217 ye G5210 also G2532 into G1519 the G3588 vineyard G290 ; and G2532 whatsoever G3739 G1437 is G5600 right G1342 , that shall ye receive G2983 .
8. സന്ധ്യയായപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ തന്റെ വിചാരകനോടു: വേലക്കാരെ വിളിച്ചു, പിമ്പന്മാർ തുടങ്ങി മുമ്പന്മാർവരെ അവർക്കു കൂലി കൊടുക്ക എന്നു പറഞ്ഞു.
8. So G1161 when even G3798 was come G1096 , the G3588 lord G2962 of the G3588 vineyard G290 saith unto his G848 steward G2012 , Call G2564 the G3588 laborers G2040 , and G2532 give G591 them G846 their hire G3408 , beginning G756 from G575 the G3588 last G2078 unto G2193 the G3588 first G4413 .
9. അങ്ങനെ പതിനൊന്നാം മണിനേരത്തു വന്നവർ ചെന്നു ഓരോ വെള്ളിക്കാശു വാങ്ങി.
9. And G2532 when they came G2064 that G3588 were hired about G4012 the G3588 eleventh G1734 hour G5610 , they received G2983 every man G303 a penny G1220 .
10. മുമ്പന്മാർ വന്നപ്പോൾ തങ്ങൾക്കു അധികം കിട്ടും എന്നു നിരൂപിച്ചു; അവർക്കും ഓരോ വെള്ളിക്കാശു കിട്ടി.
10. But G1161 when the G3588 first G4413 came G2064 , they supposed G3543 that G3754 they should have received G2983 more G4119 ; and G2532 they G846 likewise G2532 received G2983 every man G303 a penny G1220 .
11. അതു വാങ്ങീട്ടു അവർ വീട്ടുടയവന്റെ നേരെ പിറുപിറുത്തു:
11. And G1161 when they had received G2983 it, they murmured G1111 against G2596 the G3588 goodman of the house G3617 ,
12. പിമ്പന്മാർ ഒരു മണിനേരം മാത്രം വേല ചെയ്തിട്ടും നീ അവരെ പകലത്തെ ഭാരവും വെയിലും സഹിച്ച ഞങ്ങളോടു സമമാക്കിയല്ലോ എന്നു പറഞ്ഞു.
12. Saying G3004 , These G3778 last G2078 have wrought G4160 but one G3391 hour G5610 , and G2532 thou hast made G4160 them G846 equal G2470 unto us G2254 , which have borne G941 the G3588 burden G922 and G2532 heat G2742 of the G3588 day G2250 .
13. അവരിൽ ഒരുത്തനോടു അവൻ ഉത്തരം പറഞ്ഞതു: സ്നേഹിതാ, ഞാൻ നിന്നോടു അന്യായം ചെയ്യുന്നില്ല; നീ എന്നോടു ഒരു പണം പറഞ്ഞൊത്തില്ലയോ?
13. But G1161 he G3588 answered G611 one G1520 of them G846 , and said G2036 , Friend G2083 , I do thee no wrong G91 G4571 G3756 : didst not G3780 thou agree G4856 with me G3427 for a penny G1220 ?
14. നിന്റേതു വാങ്ങി പൊയ്ക്കൊൾക; നിനക്കു തന്നതുപോലെ പിമ്പന്നും കൊടുപ്പാൻ എനിക്കു മനസ്സു.
14. Take G142 that thine G4674 is, and G2532 go thy way G5217 : I G1161 will G2309 give G1325 unto this G5129 last G2078 , even G2532 as G5613 unto thee G4671 .
15. എനിക്കുള്ളതിനെക്കൊണ്ടു മനസ്സുപോലെ ചെയ്‍വാൻ എനിക്കു ന്യായമില്ലയോ? ഞാൻ നല്ലവൻ ആകകൊണ്ടു നിന്റെ കണ്ണു കടിക്കുന്നുവോ?
15. Is it not lawful G1832 G3756 for me G3427 to do G4160 what G3739 I will G2309 with G1722 mine own G1699 G1487 ? Is G2076 thine G4675 eye G3788 evil G4190 , because G3754 I G1473 am G1510 good G18 ?
16. ഇങ്ങനെ പിമ്പന്മാർ മുമ്പൻ മാരും മുമ്പന്മാർ പിമ്പന്മാരും ആകും.”
16. So G3779 the G3588 last G2078 shall be G2071 first G4413 , and G2532 the G3588 first G4413 last G2078 : for G1063 many G4183 be G1526 called G2822 , but G1161 few G3641 chosen G1588 .
17. യേശു യെരൂശലേമിലേക്കു യാത്രചെയ്യുമ്പോൾ പന്ത്രണ്ടു ശിഷ്യന്മാരെയും വേറിട്ടു കൂട്ടിക്കൊണ്ടു വഴിയിൽവെച്ചു അവരോടു പറഞ്ഞതു:
17. And G2532 Jesus G2424 going up G305 to G1519 Jerusalem G2414 took G3880 the G3588 twelve G1427 disciples G3101 apart G2596 G2398 in G1722 the G3588 way G3598 , and G2532 said G2036 unto them G846 ,
18. “നാം യെരൂശലേമിലേക്കു പോകുന്നുവല്ലോ; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാർക്കും ശാസ്ത്രിമാർക്കും ഏല്പിക്കപ്പെടും;
18. Behold G2400 , we go up G305 to G1519 Jerusalem G2414 : and G2532 the G3588 Son G5207 of man G444 shall be betrayed G3860 unto the G3588 chief priests G749 and G2532 unto the scribes G1122 , and G2532 they shall condemn G2632 him G846 to death G2288 ,
19. അവർ അവന്നു മരണശിക്ഷ കല്പിച്ചു, പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജാതികൾക്കു ഏല്പിക്കും; എന്നാൽ മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേല്ക്കും.”
19. And G2532 shall deliver G3860 him G846 to the G3588 Gentiles G1484 to mock G1702 , and G2532 to scourge G3146 , and G2532 to crucify G4717 him : and G2532 the G3588 third G5154 day G2250 he shall rise again G450 .
20. അന്നു സെബെദിപുത്രന്മാരുടെ അമ്മ പുത്രന്മാരുമായി അവന്റെ അടുക്കെ വന്നു നമസ്ക്കരിച്ചു അവനോടു ഒരു അപേക്ഷ കഴിച്ചു.
20. Then G5119 came G4334 to him G846 the G3588 mother G3384 of Zebedee G2199 's children G5207 with G3326 her G848 sons G5207 , worshiping G4352 him, and G2532 desiring G154 a certain thing G5100 of G3844 him G846 .
21. “നിനക്കു എന്തു വേണം” എന്നു അവൻ അവളോടു ചോദിച്ചു. അവൾ അവനോടു: എന്റെ പുത്രന്മാർ ഇരുവരും നിന്റെ രാജ്യത്തിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിപ്പാൻ അരുളിച്ചെയ്യേണമേ എന്നു പറഞ്ഞു.
21. And G1161 he G3588 said G2036 unto her G846 , What G5101 wilt G2309 thou? She saith G3004 unto him G846 , Grant G2036 that G2443 these G3778 my G3450 two G1417 sons G5207 may sit G2523 , the one G1520 on G1537 thy G4675 right hand G1188 , and G2532 the other G1520 on G1537 the left G2176 , in G1722 thy G4675 kingdom G932 .
22. അതിന്നു ഉത്തരമായി യേശു: “നിങ്ങൾ യാചിക്കുന്നതു ഇന്നതു എന്നു നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിപ്പാനിരിക്കുന്ന പാനപാത്രം കുടിപ്പാൻ നിങ്ങൾക്കു കഴിയുമോ” എന്നു ചോദിച്ചു. കഴിയും എന്നു അവർ പറഞ്ഞു.
22. But G1161 Jesus G2424 answered G611 and said G2036 , Ye know G1492 not G3756 what G5101 ye ask G154 . Are ye able G1410 to drink G4095 of the G3588 cup G4221 that G3739 I G1473 shall G3195 drink G4095 of, and G2532 to be baptized G907 with the G3588 baptism G908 that G3739 I G1473 am baptized G907 with? They say G3004 unto him G846 , We are able G1410 .
23. അവൻ അവരോടു: “എന്റെ പാനപാത്രം നിങ്ങൾ കുടിക്കും നിശ്ചയം; എങ്കിലും എന്റെ വലത്തും ഇടത്തും ഇരിപ്പാൻ വരം നല്കുന്നതു എന്റേതല്ല; എന്റെ പിതാവു ആർക്കു ഒരുക്കിയിരിക്കുന്നുവോ അവർക്കു കിട്ടും” എന്നു പറഞ്ഞു.
23. And G2532 he saith G3004 unto them G846 , Ye shall drink G4095 indeed G3303 of my G3450 cup G4221 , and G2532 be baptized G907 with the G3588 baptism G908 that G3739 I G1473 am baptized G907 with: but G1161 to sit G2523 on G1537 my G3450 right hand G1188 , and G2532 on G1537 my G3450 left G2176 , is G2076 not G3756 mine G1699 to give G1325 , but G235 it shall be given to them for whom G3739 it is prepared G2090 of G5259 my G3450 Father G2962 .
24. ശേഷം പത്തുപേർ അതു കേട്ടിട്ടു രണ്ടു സഹോദരന്മാരോടു നീരസപ്പെട്ടു.
24. And G2532 when the G3588 ten G1176 heard G191 it, they were moved with indignation G23 against G4012 the G3588 two G1417 brethren G80 .
25. യേശുവോ അവരെ അടുക്കെ വിളിച്ചു: “ജാതികളുടെ അധിപന്മാർ അവരിൽ കർത്തൃത്വം ചെയ്യുന്നു എന്നും മഹത്തുക്കൾ അവരുടെമേൽ അധികാരം നടത്തുന്നു എന്നും നിങ്ങൾ അറിയുന്നു.
25. But G1161 Jesus G2424 called G4341 them G846 unto him, and said G2036 , Ye know G1492 that G3754 the G3588 princes G758 of the G3588 Gentiles G1484 exercise dominion G2634 over them G846 , and G2532 they that are great G3173 exercise authority G2715 upon them G846 .
26. നിങ്ങളിൽ അങ്ങനെ അരുതു: നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം.
26. But G1161 it shall not G3756 be G2071 so G3779 among G1722 you G5213 : but G235 whosoever G3739 G1437 will G2309 be G1096 great G3173 among G1722 you G5213 , let him be G2077 your G5216 minister G1249 ;
27. നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇചഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസൻ ആകേണം.
27. And G2532 whosoever G3739 G1437 will G2309 be G1511 chief G4413 among G1722 you G5213 , let him be G2077 your G5216 servant G1401 :
28. മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” എന്നു പറഞ്ഞു.
28. Even as G5618 the G3588 Son G5207 of man G444 came G2064 not G3756 to be ministered unto G1247 , but G235 to minister G1247 , and G2532 to give G1325 his G848 life G5590 a ransom G3083 for G473 many G4183 .
29. അവർ യെരീഹോവിൽ നിന്നു പുറപ്പെട്ടപ്പോൾ വലിയോരു പുരുഷാരം അവനെ അനുഗമിച്ചു.
29. And G2532 as they G846 departed G1607 from G575 Jericho G2410 , a great G4183 multitude G3793 followed G190 him G846 .
30. അപ്പോൾ വഴിയരികെ ഇരിക്കുന്ന രണ്ടു കുരുടന്മാർ യേശു കടന്നുപോകുന്നതു കേട്ടു: കർത്താവേ, ദാവീദ് പുത്രാ, ഞങ്ങളോടു കുരുണതോന്നേണമേ എന്നു നിലവിളിച്ചു.
30. And G2532 , behold G2400 , two G1417 blind men G5185 sitting G2521 by G3844 the G3588 way side G3598 , when they heard G191 that G3754 Jesus G2424 passed by G3855 , cried out G2896 , saying G3004 , Have mercy G1653 on us G2248 , O Lord G2962 , thou son G5207 of David G1138 .
31. മിണ്ടാതിരിപ്പാൻ പുരുഷാരം അവരെ ശാസിച്ചപ്പോൾ അവർ: കർത്താവേ, ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു അധികം നിലവിളിച്ചു.
31. And G1161 the G3588 multitude G3793 rebuked G2008 them G846 , because G2443 they should hold their peace G4623 : but G1161 they G3588 cried G2896 the more G3185 , saying G3004 , Have mercy G1653 on us G2248 , O Lord G2962 , thou son G5207 of David G1138 .
32. യേശു നിന്നു അവരെ വിളിച്ചു: “ഞാൻ നിങ്ങൾക്കു എന്തു ചെയ്യേണമെന്നു നിങ്ങൾ ഇച്ഛിക്കുന്നു” എന്നു ചോദിച്ചു.
32. And G2532 Jesus G2424 stood still G2476 , and called G5455 them G846 , and G2532 said G2036 , What G5101 will G2309 ye that I shall do G4160 unto you G5213 ?
33. കർത്താവേ, ഞങ്ങൾക്കു കണ്ണു തുറന്നുകിട്ടേണം എന്നു അവർ പറഞ്ഞു.
33. They say G3004 unto him G846 , Lord G2962 , that G2443 our G2257 eyes G3788 may be opened G455 .
34. യേശു മനസ്സലിഞ്ഞു അവരുടെ കണ്ണു തൊട്ടു; ഉടനെ അവർ കാഴ്ച പ്രാപിച്ചു, അവനെ അനുഗമിച്ചു.
34. So G1161 Jesus G2424 had compassion G4697 on them, and touched G680 their G846 eyes G3788 : and G2532 immediately G2112 their G846 eyes G3788 received sight G308 , and G2532 they followed G190 him G846 .