Bible Language

Jeremiah 24 (MOV) Malayalam Old BSI Version

1 ബാബേൽരാജാവായ നെബൂഖദ് നേസർ യെഹോയാക്കീമിന്റെ മകനായി യെഹൂദാരാജാവായ യെഖൊന്യാവെയും യെഹൂദാപ്രഭുക്കന്മാരെയും ശില്പികളെയും കൊല്ലന്മാരെയും പിടിച്ചു യെരൂശലേമിൽനിന്നു ബാബേലിലേക്കു കൊണ്ടുപോയ ശേഷം, യഹോവ എന്നെ രണ്ടു കൊട്ട അത്തിപ്പഴം യഹോവയുടെ മന്ദിരത്തിൻ മുമ്പിൽ വെച്ചിരിക്കുന്നതു കാണിച്ചു.
2 ഒരു കൊട്ടയിൽ തലപ്പഴം പോലെ എത്രയും നല്ല അത്തിപ്പഴവും മറ്റെ കൊട്ടയിൽ എത്രയും ആകാത്തതും തിന്മാൻ പാടില്ലാതവണ്ണം ചീത്തയും ആയ അത്തിപ്പഴവും ഉണ്ടായിരുന്നു.
3 യഹോവ എന്നോടു: യിരെമ്യാവേ, നീ എന്തു കാണുന്നു എന്നു ചോദിച്ചു; അതിന്നു ഞാൻ: അത്തിപ്പഴം; നല്ല അത്തിപ്പഴം എത്രയോ നല്ലതും ആകാത്തതോ എത്രയും ആകാത്തതും തിന്നുകൂടാതവണ്ണം ചീത്തയും ആകുന്നു എന്നു പറഞ്ഞു.
4 അപ്പോൾ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
5 യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ സ്ഥലത്തുനിന്നു കല്ദയരുടെ ദേശത്തേക്കു നന്മെക്കായി അയച്ചിരിക്കുന്ന യെഹൂദാബദ്ധന്മാരെ നല്ല അത്തിപ്പഴംപോലെ ഞാൻ വിചാരിക്കും.
6 ഞാൻ എന്റെ ദൃഷ്ടി നന്മെക്കായി അവരുടെ മേൽവെച്ചു അവരെ ദേശത്തേക്കു വീണ്ടും കൊണ്ടുവരും; ഞാൻ അവരെ പണിയും, പൊളിച്ചുകളകയില്ല; അവരെ നടും, പറിച്ചുകളകയുമില്ല.
7 ഞാൻ യഹോവ എന്നു എന്നെ അറിവാൻ തക്കഹൃദയം ഞാൻ അവർക്കു കൊടുക്കും; അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായുമിരിക്കും; അവർ പൂർണ്ണഹൃദയത്തോടെ എങ്കലേക്കു തിരിയും.
8 എന്നാൽ യെഹൂദാരാജാവായ സിദെക്കീയാവെയും പ്രഭുക്കന്മാരെയും ദേശത്തു ശേഷിച്ച യെരൂശലേമിലെ ശേഷിപ്പിനെയും മിസ്രയീംദേശത്തു പാർക്കുന്നവരെയും ഞാൻ, ആകാത്തതും തിന്നുകൂടാതവണ്ണം ചീത്തയുമായ അത്തിപ്പഴംപോലെ ത്യജിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യുന്നു.
9 ഞാൻ അവരെ ഭൂമിയിലെ സകലരാജ്യങ്ങൾക്കും ഭീതിയും അനർത്ഥവും ഞാൻ അവരെ നീക്കിക്കളവാനിരിക്കുന്ന സകലസ്ഥലങ്ങളിലും നിന്ദയും പഴഞ്ചൊല്ലും പരിഹാസവും ശാപവാക്യവും ആക്കിത്തീർക്കും.
10 ഞാൻ അവർക്കും അവരുടെ പിതാക്കന്മാർക്കും കൊടുത്ത ദേശത്തുനിന്നു അവർ നശിച്ചുപോകുംവരെ ഞാൻ അവരുടെ ഇടയിൽ വാളും ക്ഷാമവും മഹാമാരിയും അയക്കും.
11 ദേശമൊക്കെയും ശൂന്യവും സ്തംഭനഹേതുവും ആകും; ജാതികള്‍ ബാബേല്‍രാജാവിനെ എഴുപതു സംവത്സരം സേവിക്കും എന്നു യഹോവയുടെ അരുളപ്പാടു.
12 എഴുപതു സംവത്സരം തികയുമ്പോള്‍, ഞാന്‍ ബാബേല്‍ രാജാവിനെയും ജാതിയെയും കല്ദയരുടെ ദേശത്തെയും അവരുടെ അകൃത്യംനിമിത്തം സന്ദര്‍ശിച്ചു അതിനെ ശാശ്വതശൂന്യമാക്കിത്തീര്‍ക്കും എന്നു യഹോവയുടെ അരുളപ്പാടു.
13 അങ്ങനെ ഞാന്‍ ദേശത്തെക്കുറിച്ചു അരുളിച്ചെയ്തിരിക്കുന്ന സകല വചനങ്ങളെയും യിരെമ്യാവു സകലജാതികളെയും കുറിച്ചു പ്രവചിച്ചതും പുസ്തകത്തില്‍ എഴുതിയിരിക്കുന്നതുമായ സകലത്തെയും ഞാന്‍ അതിന്നു വരുത്തും.
14 അനേകം ജാതികളും വലിയ രാജാക്കന്മാരും അവരെക്കൊണ്ടു സേവചെയ്യിക്കും. ഞാന്‍ അവരുടെ ക്രിയകള്‍ക്കും അവരുടെ കൈകളുടെ പ്രവൃത്തികള്‍ക്കും തക്കവണ്ണം അവര്‍ക്കും പകരം ചെയ്യും.
15 യിസ്രായേലിന്റെ ദൈവമായ യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തുഈ ക്രോധമദ്ധ്യം നിറഞ്ഞ പാനപാത്രം എന്റെ കയ്യില്‍നിന്നു വാങ്ങി ഞാന്‍ നിന്നെ അയക്കുന്ന ജാതികളെ ഒക്കെയും കുടിപ്പിക്ക.
16 അവര്‍ കുടിച്ചു ഞാന്‍ അവരുടെ ഇടയില്‍ അയക്കുന്ന വാള്‍നിമിത്തം ചാഞ്ചാടി ഭ്രാന്തന്മാരായിത്തീരും.
17 അങ്ങനെ ഞാന്‍ പാനപാത്രം യഹോവയുടെ കയ്യില്‍നിന്നു വാങ്ങി, യഹോവ എന്നെ അയച്ച സകലജാതികളെയും കുടിപ്പിച്ചു.
18 ഇന്നുള്ളതുപോലെ ശൂന്യവും സ്തംഭനഹേതുവും പരിഹാസവിഷയവും ശാപവാക്യവുമാക്കേണ്ടതിന്നു യെരൂശലേമിനെയും യെഹൂദാപട്ടണങ്ങളെയും രാജാക്കന്മാരെയും
19 പ്രഭുക്കന്മാരെയും മിസ്രയീംരാജാവായ ഫറവോനെയും അവന്റെ ഭൃത്യന്മാരെയും പ്രഭുക്കന്മാരെയും
20 സകലപ്രജകളെയും സര്‍വ്വസമ്മിശ്രജാതിയെയും ഊസ് ദേശത്തിലെ സകലരാജാക്കന്മാരെയും ഫെലിസ്ത്യദേശത്തിലെ സകലരാജാക്കന്മാരെയും അസ്കലോനെയും ഗസ്സയെയും എക്രോനെയും അസ്തോദില്‍ ശേഷിപ്പുള്ളവരെയും
21 ഏദോമിനെയും മോവാബിനെയും അമ്മോന്യരെയും സോര്‍ രാജാക്കന്മാരെയും
22 സകല സീദോന്യരാജാക്കന്മാരെയും സമുദ്രത്തിന്നക്കരെയുള്ള ദ്വീപുകളിലെ രാജാക്കന്മാരെയും
23 ദേദാനെയും തേമയെയും ബൂസിനെയും തലയുടെ അരികുവടിച്ചവരെ ഒക്കെയും എല്ലാ അരാബ്യരാജാക്കന്മാരെയും
24 മരുവാസികളായ സമ്മിശ്രജാതിയുടെ സകല രാജാക്കന്മാരെയും
25 സകല സിമ്രിരാജാക്കന്മാരെയും ഏലാമിലെ സകല രാജാക്കന്മാരെയും മേദ്യരുടെ സകല രാജാക്കന്മാരെയും തമ്മില്‍ അടുത്തും അകന്നും ഇരിക്കുന്ന
26 എല്ലാ വടക്കെരാജാക്കന്മാരെയും ഭൂമിയിലെ സകല ലോകരാജ്യങ്ങളെയും തന്നേ; ശേശക്ക്‍ രാജാവോ അവരുടെ ശേഷം കുടിക്കേണം.
27 നീ അവരോടു പറയേണ്ടതുയിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ കുടിച്ചു ലഹരിപിടിച്ചു ഛര്‍ദ്ദിച്ചു, ഞാന്‍ നിങ്ങളുടെ ഇടയില്‍ അയക്കുന്ന വാളുകൊണ്ടു ഇനി എഴുന്നേല്‍ക്കാതവണ്ണം വീഴുവിന്‍ .
28 എന്നാല്‍ പാനപാത്രം നിന്റെ കയ്യില്‍നിന്നു വാങ്ങി കുടിപ്പാന്‍ അവര്‍ക്കും മനസ്സില്ലാഞ്ഞാല്‍ നീ അവരോടു പറയേണ്ടതുസൈന്യങ്ങളുടെ യഹോവ ഇപ്രാകരം അരുളിച്ചെയ്യുന്നു
29 നിങ്ങള്‍ കുടിച്ചേ മതിയാവു. എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന നഗരത്തിന്നു ഞാന്‍ അനര്‍ത്ഥം വരുത്തുവാന്‍ തുടങ്ങുന്നു; പിന്നെ നിങ്ങള്‍ കേവലം ശിക്ഷകൂടാതെ പോകുമോ? ശിക്ഷകൂടാതെ പോകയില്ല; ഞാന്‍ സകല ഭൂവാസികളുടെയും മേല്‍ വാളിനെ വിളിച്ചുവരുത്തും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
30 ആകയാല്‍ നീ വചനങ്ങളെ ഒക്കെയും അവരോടു പ്രവചിച്ചു പറകയഹോവ ഉയരത്തില്‍നിന്നു ഗര്‍ജ്ജിച്ചു തന്റെ വിശുദ്ധനിവാസത്തില്‍നിന്നു നാദം പുറപ്പെടുവിക്കുന്നു; അവന്‍ തന്റെ മേച്ചല്പുറത്തെ നോക്കി ഉറക്കെ ഗര്‍ജ്ജിക്കുന്നു; മുന്തിരിച്ചകൂ ചവിട്ടുന്നവരെപ്പോലെ അവന്‍ സകലഭൂവാസികള്‍ക്കും നേരെ ആര്‍പ്പുവിളിക്കുന്നു.
31 ആരവം ഭൂമിയുടെ അറ്റത്തോളം എത്തുന്നു; യഹോവേക്കു ജാതികളോടു ഒരു വ്യവഹാരം ഉണ്ടു; അവന്‍ സകലജഡത്തോടും വ്യവഹരിച്ചു ദുഷ്ടന്മാരെ വാളിന്നു ഏല്പിക്കും എന്നു യഹോവയുടെ അരുളപ്പാടു.
32 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഅനര്‍ത്ഥം ജാതിയില്‍നിന്നു ജാതിയിലേക്കു പുറപ്പെടുന്നു; ഭൂമിയുടെ അറ്റങ്ങളില്‍ നിന്നു വലിയ കൊടുങ്കാറ്റു ഇളകിവരും.
33 അന്നാളില്‍ യഹോവയുടെ നിഹതന്മാര്‍ ഭൂമിയുടെ ഒരറ്റം മുതല്‍ മറ്റെ അറ്റംവരെ വീണു കിടക്കും; അവരെക്കുറിച്ചു ആരും വിലപിക്കയില്ല; അവരെ എടുത്തു കുഴിച്ചിടുകയില്ല; അവര്‍ നിലത്തിന്നു വളമായിത്തീരും.
34 ഇടയന്മാരെ, മുറയിട്ടു നിലവിളിപ്പിന്‍ ! ആട്ടിന്‍ കൂട്ടത്തിലെ ശ്രേഷ്ഠന്മാരേ, വെണ്ണീരില്‍ കിടന്നുരുളുവിന്‍ ; നിങ്ങളെ അറുപ്പാനുള്ള കാലം തികെഞ്ഞിരിക്കുന്നു; ഞാന്‍ നിങ്ങളെ ഉടെച്ചുകളയും; നിങ്ങള്‍ മനോഹരമായോരു പാത്രം പോലെ വീഴും;
35 ഇടയന്മാര്‍ക്കും ശരണവും ആട്ടിന്‍ കൂട്ടത്തിലെ ശ്രേഷ്ഠന്മാര്‍ക്കും ഉദ്ധാരണവും ഇല്ലാതെയാകും.
36 യഹോവ മേച്ചല്പുറത്തെ പാഴാക്കിക്കളയുന്നതുകൊണ്ടു ഇടയന്മാര്‍ നിലവിളിക്കുന്നതും ആട്ടിന്‍ കൂട്ടത്തിലെ ശ്രേഷ്ഠന്മാര്‍ മുറയിടുന്നതും കേള്‍പ്പാറാകും.
37 സമാധാനമുള്ള മേച്ചല്പുറങ്ങള്‍ യഹോവയുടെ ഉഗ്രകോപംനിമിത്തം നശിച്ചുപോയിരിക്കുന്നു.
38 അവന്‍ ഒരു ബാലസിംഹം എന്നപോലെ തന്റെ മുറ്റുകാടു വിട്ടുവന്നിരിക്കുന്നു; പീഡിപ്പിക്കുന്ന വാള്‍കൊണ്ടും, അവന്റെ ഉഗ്രകോപംകൊണ്ടും അവരുടെ ദേശം ശൂന്യമായിരിക്കുന്നു.