|
|
1. അനന്തരം പീലാത്തൊസ് യേശുവിനെ കൊണ്ടുപോയി വാറുകൊണ്ടു അടിപ്പിച്ചു.
|
1. Then G5119 Pilate G4091 therefore G3767 took G2983 Jesus G2424 , and G2532 scourged G3146 him.
|
2. പടയാളികൾ മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവന്റെ തലയിൽ വെച്ചു ധൂമ്രവസ്ത്രം ധിരിപ്പിച്ചു.
|
2. And G2532 the G3588 soldiers G4757 plaited G4120 a crown G4735 of G1537 thorns G173 , and put it on G2007 his G846 head G2776 , and G2532 they put on G4016 him G846 a purple G4210 robe G2440 ,
|
3. അവന്റെ അടുക്കൽ ചെന്നു: യെഹൂദന്മാരുടെ രാജാവേ, ജയ ജയ എന്നു പറഞ്ഞു അവനെ കന്നത്തടിച്ചു.
|
3. And G2532 said G3004 , Hail G5463 , King G935 of the G3588 Jews G2453 ! and G2532 they smote him with their hands G1325 G846 G4475 .
|
4. പീലാത്തൊസ് പിന്നെയും പുറത്തു വന്നു: ഞാൻ അവനിൽ ഒരു കുറ്റവും കാണുന്നില്ല എന്നു നിങ്ങൾ അറിയേണ്ടതിന്നു അവനെ നിങ്ങളുടെ അടുക്കൽ ഇതാ, പുറത്തു കൊണ്ടുവരുന്നു എന്നു പറഞ്ഞു.
|
4. Pilate G4091 therefore G3767 went G1831 forth G1854 again G3825 , and G2532 saith G3004 unto them G846 , Behold G2396 , I bring G71 him G846 forth G1854 to you G5213 , that G2443 ye may know G1097 that G3754 I find G2147 no G3762 fault G156 in G1722 him G846 .
|
5. അങ്ങനെ യേശു മുൾക്കിരീടവും ധൂമ്രവസ്ത്രവും ധരിച്ചു പുറത്തു വന്നു. പീലാത്തൊസ് അവരോടു: ആ മനുഷ്യൻ ഇതാ എന്നു പറഞ്ഞു.
|
5. Then G3767 came G1831 Jesus G2424 forth G1854 , wearing G5409 the G3588 crown G4735 of thorns G174 , and G2532 the G3588 purple G4210 robe G2440 . And G2532 Pilate saith G3004 unto them G846 , Behold G2396 the G3588 man G444 !
|
6. മഹാപുരോഹിതന്മാരും ചേവകരും അവനെ കണ്ടപ്പോൾ: ക്രൂശിക്ക, ക്രൂശിക്ക, എന്നു ആർത്തുവിളിച്ചു. പീലാത്തൊസ് അവരോടു: നിങ്ങൾ അവനെ കൊണ്ടുപോയി ക്രൂശിപ്പിൻ: ഞാനോ അവനിൽ കുറ്റം കാണുന്നില്ല എന്നു പറഞ്ഞു.
|
6. When G3753 the G3588 chief priests G749 therefore G3767 and G2532 officers G5257 saw G1492 him G846 , they cried out G2905 , saying G3004 , Crucify G4717 him, crucify G4717 him. Pilate G4091 saith G3004 unto them G846 , Take G2983 ye G5210 him G846 , and G2532 crucify G4717 him : for G1063 I G1473 find G2147 no G3756 fault G156 in G1722 him G846 .
|
7. യെഹൂദന്മാർ അവനോടു: ഞങ്ങൾക്കു ഒരു ന്യായപ്രമാണം ഉണ്ടു; അവൻ തന്നെത്താൻ ദൈവപുത്രൻ ആക്കിയതുകൊണ്ടു ആ ന്യായപ്രമാണപ്രകാരം അവൻ മരിക്കേണ്ടതാകുന്നു എന്നു ഉത്തരം പറഞ്ഞു.
|
7. The G3588 Jews G2453 answered G611 him G846 , We G2249 have G2192 a law G3551 , and G2532 by G2596 our G2257 law G3551 he ought G3784 to die G599 , because G3754 he made G4160 himself G1438 the Son G5207 of God G2316 .
|
8. ഈ വാക്കു കേട്ടിട്ടു പീലാത്തൊസ് ഏറ്റവും ഭയപ്പെട്ടു,
|
8. When G3753 Pilate G4091 therefore G3767 heard G191 that G5126 saying G3056 , he was the more afraid G5399 G3123 ;
|
9. പിന്നെയും ആസ്ഥാനത്തിൽ ചെന്നു; നീ എവിടെ നിന്നു ആകുന്നു എന്നു യേശുവിനോടു ചോദിച്ചു.
|
9. And G2532 went G1525 again G3825 into G1519 the G3588 judgment hall G4232 , and G2532 saith G3004 unto Jesus G2424 , Whence G4159 art G1488 thou G4771 ? But G1161 Jesus G2424 gave G1325 him G846 no G3756 answer G612 .
|
10. യേശു ഉത്തരം പറഞ്ഞില്ല. പീലാത്തൊസ് അവനോടു: നീ എന്നോടു സംസാരിക്കുന്നില്ലയോ? എനിക്കു നിന്നെ ക്രൂശിപ്പാൻ അധികാരമുണ്ടെന്നും, നിന്നെ വിട്ടയപ്പാൻ അധികാരമുണ്ടെന്നും നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നു യേശു അവനോടു:
|
10. Then G3767 saith G3004 Pilate G4091 unto him G846 , Speakest G2980 thou not G3756 unto me G1698 ? knowest G1492 thou not G3756 that G3754 I have G2192 power G1849 to crucify G4717 thee G4571 , and G2532 have G2192 power G1849 to release G630 thee G4571 ?
|
11. മേലിൽനിന്നു നിനക്കു കിട്ടീട്ടില്ല എങ്കിൽ എന്റെ മേൽ നിനക്കു ഒരധികാരവും ഉണ്ടാകയില്ലായിരുന്നു; അതുകൊണ്ടു എന്നെ നിന്റെ പക്കൽ ഏല്പിച്ചവന്നു അധികം പാപം ഉണ്ടു എന്നു ഉത്തരം പറഞ്ഞു.
|
11. Jesus G2424 answered G611 , Thou G3756 couldest have G2192 no G3762 power G1849 at all against G2596 me G1700 , except G1487 G3361 it were G2258 given G1325 thee G4571 from above G509 : therefore G1223 G5124 he that delivered G3860 me G3165 unto thee G4571 hath G2192 the greater G3187 sin G266 .
|
12. ഇതു നിമിത്തം പീലാത്തൊസ് അവനെ വിട്ടയപ്പാൻ ശ്രമിച്ചു. യഹൂദന്മാരോ: നീ ഇവനെ വിട്ടയച്ചാൽ കൈസരുടെ സ്നേഹിതൻ അല്ല; തന്നെത്താൻ രാജാവാക്കുന്നവൻ എല്ലാം കൈസരോടു മത്സരിക്കുന്നുവല്ലോ എന്നു ആർത്തു പറഞ്ഞു.
|
12. And from G1537 thenceforth G5127 Pilate G4091 sought G2212 to release G630 him G846 : but G1161 the G3588 Jews G2453 cried out G2896 , saying G3004 , If G1437 thou let this man go G630 G5126 , thou art G1488 not G3756 Caesar G2541 's friend G5384 : whosoever G3956 maketh G4160 himself G848 a king G935 speaketh against G483 Caesar G2541 .
|
13. ഈ വാക്കു കേട്ടിട്ടു പീലാത്തൊസ് യേശുവിനെ പുറത്തു കൊണ്ടുവന്നു, കല്ത്തളമെന്നും എബ്രായ ഭാഷയിൽ ഗബ്ബഥാ എന്നും പേരുള്ള സ്ഥലത്തു ന്യായാസനത്തിൽ ഇരുന്നു.
|
13. When Pilate G4091 therefore G3767 heard G191 that G5126 saying G3056 , he brought G71 Jesus G2424 forth G1854 , and G2532 sat down G2523 in G1909 the G3588 judgment seat G968 in G1519 a place G5117 that is called G3004 the Pavement G3038 , but G1161 in the Hebrew G1447 , Gabbatha G1042 .
|
14. അപ്പോൾ പെസഹയുടെ ഒരുക്കനാൾ ഏകദേശം ആറാം മണിനേരം ആയിരുന്നു. അവൻ യെഹൂദന്മാരോടു ഇതാ നിങ്ങളുടെ രാജാവു എന്നു പറഞ്ഞു.
|
14. And G1161 it was G2258 the preparation G3904 of the G3588 passover G3957 , and G1161 about G5616 the sixth G1623 hour G5610 : and G2532 he saith G3004 unto the G3588 Jews G2453 , Behold G2396 your G5216 King G935 !
|
15. അവരോ: കൊന്നുകളക, കൊന്നുകളക; അവനെ ക്രൂശിക്ക എന്നു നിലവിളിച്ചു. നിങ്ങളുടെ രാജാവിനെ ഞാൻ ക്രൂശിക്കേണമോ എന്നു പീലാത്തൊസ് അവരോടു ചോദിച്ചു; അതിന്നു മഹാപുരോഹിതന്മാർ: ഞങ്ങൾക്കു കൈസരല്ലാതെ മറ്റൊരു രാജാവില്ല എന്നു ഉത്തരം പറഞ്ഞു.
|
15. But G1161 they G3588 cried out G2905 , Away with G142 him, away with G142 him, crucify G4717 him G846 . Pilate G4091 saith G3004 unto them G846 , Shall I crucify G4717 your G5216 King G935 ? The G3588 chief priests G749 answered G611 , We have G2192 no G3756 king G935 but G1508 Caesar G2541 .
|
16. അപ്പോൾ അവൻ അവനെ ക്രൂശിക്കേണ്ടതിന്നു അവർക്കു ഏല്പിച്ചുകൊടുത്തു.
|
16. Then G5119 delivered G3860 he him G846 therefore G3767 unto them G846 to be crucified G4717 . And G1161 they took G3880 Jesus G2424 , and G2532 led him G520 away.
|
17. അവർ യേശുവിനെ കയ്യേറ്റു; അവൻ താൻ തന്നേ ക്രൂശിനെ ചുമന്നുകൊണ്ടു എബ്രായഭാഷയിൽ ഗൊല്ഗൊഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്കു പോയി.
|
17. And G2532 he bearing G941 his G848 cross G4716 went forth G1831 into G1519 a place G5117 called G3004 the place of a skull G2898 , which G3739 is called G3004 in the Hebrew G1447 Golgotha G1115 :
|
18. അവിടെ അവർ അവനെയും അവനോടു കൂടെ വേറെ രണ്ടു ആളുകളെയും ഒരുത്തനെ അപ്പുറത്തും ഒരുത്തനെ ഇപ്പുറത്തും യേശുവിനെ നടവിലുമായി ക്രൂശിച്ചു.
|
18. Where G3699 they crucified G4717 him G846 , and G2532 two G1417 other G243 with G3326 him G846 , on either side one G1782 G2532 G1782 , and G1161 Jesus G2424 in the midst G3319 .
|
19. പീലാത്തൊസ് ഒരു മേലെഴുത്തും എഴുതി ക്രൂശിന്മേൽ പതിപ്പിച്ചു; അതിൽ: നസറായനായ യേശു യെഹൂദന്മാരുടെ രാജാവു എന്നു എഴുതിയിരുന്നു.
|
19. And G1161 Pilate G4091 wrote G1125 a title G5102 , and G2532 put G5087 it on G1909 the G3588 cross G4716 . And G1161 the writing G1125 was G2258 , JESUS G2424 OF NAZARETH G3480 THE G3588 KING G935 OF THE G3588 JEWS G2453 .
|
20. യേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിന്നു സമീപം ആകയാൽ അനേകം യെഹൂദന്മാർ ഈ മേലെഴുത്തു വായിച്ചു. അതു എബ്രായ റോമ യവന ഭാഷകളിൽ എഴുതിയിരുന്നു.
|
20. This G5126 title G5102 then G3767 read G314 many G4183 of the G3588 Jews G2453 : for G3754 the G3588 place G5117 where G3699 Jesus G2424 was crucified G4717 was G2258 nigh to G1451 the G3588 city G4172 : and G2532 it was G2258 written G1125 in Hebrew G1447 , and Greek G1676 , and Latin G4515 .
|
21. ആകയാൽ യെഹൂദന്മാരുടെ മഹാപുരോഹിതന്മാർ പീലാത്തൊസിനോടു: യെഹൂദന്മാരുടെ രാജാവു എന്നല്ല, ഞാൻ യെഹൂദന്മാരുടെ രാജാവു എന്നു അവൻ പറഞ്ഞു എന്നത്രേ എഴുതേണ്ടതു എന്നു പറഞ്ഞു.
|
21. Then G3767 said G3004 the G3588 chief priests G749 of the G3588 Jews G2453 to Pilate G4091 , Write G1125 not G3361 , The G3588 king G935 of the G3588 Jews G2453 ; but G235 that G3754 he G1565 said, I G2036 am G1510 King G935 of the G3588 Jews G2453 .
|
22. അതിന്നു പീലാത്തൊസ്: ഞാൻ എഴുതിയതു എഴുതി എന്നു ഉത്തരം പറഞ്ഞു.
|
22. Pilate G4091 answered G611 , What G3739 I have written G1125 I have written G1125 .
|
23. പടയാളികൾ യേശുവിനെ ക്രൂശിച്ച ശേഷം അവന്റെ വസ്ത്രം എടുത്തു ഓരോ പടയാളിക്കു ഓരോ പങ്കായിട്ടു നാലു പങ്കാക്കി; അങ്കിയും എടുത്തു; അങ്കിയോ തുന്നൽ ഇല്ലാതെ മേൽതൊട്ടു അടിയോളം മുഴുവനും നെയ്തതായിരുന്നു.
|
23. Then G3767 the G3588 soldiers G4757 , when G3753 they had crucified G4717 Jesus G2424 , took G2983 his G846 garments G2440 , and G2532 made G4160 four G5064 parts G3313 , to every G1538 soldier G4757 a part G3313 ; and G2532 also his coat G5509 : now G1161 the G3588 coat G5509 was G2258 without seam G729 , woven G5307 from G1537 the G3588 top G509 throughout G1223 G3650 .
|
24. ഇതു കീറരുതു; ആർക്കു വരും എന്നു ചീട്ടിടുക എന്നു അവർ തമ്മിൽ പറഞ്ഞു. എന്റെ വസ്ത്രം അവർ പകുത്തെടുത്തു എന്റെ അങ്കിക്കായി ചീട്ടിട്ടു എന്നുള്ളതിരുവെഴുത്തിന്നു ഇതിനാൽ നിവൃത്തി വന്നു. പടയാളികൾ ഇങ്ങനെ ഒക്കെയും ചെയ്തു.
|
24. They said G2036 therefore G3767 among G4314 themselves G240 , Let us not G3361 rend G4977 it G846 , but G235 cast lots G2975 for G4012 it G846 , whose G5101 it shall be G2071 : that G2443 the G3588 Scripture G1124 might be fulfilled G4137 , which saith G3004 , They parted G1266 my G3450 raiment G2440 among them G1438 , and G2532 for G1909 my G3450 vesture G2441 they did cast G906 lots G2819 . These things G5023 therefore G3767 G3303 the G3588 soldiers G4757 did G4160 .
|
25. യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ളെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു.
|
25. Now G1161 there stood G2476 by G3844 the G3588 cross G4716 of Jesus G2424 his G846 mother G3384 , and G2532 his G846 mother G3384 's sister G79 , Mary G3137 the G3588 wife of Cleophas G2832 , and G2532 Mary G3137 Magdalene G3094 .
|
26. യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നതു കണ്ടിട്ടു: സ്ത്രീയേ, ഇതാ നിന്റെ മകൻ എന്നു അമ്മയോടു പറഞ്ഞു.
|
26. When Jesus G2424 therefore G3767 saw G1492 his mother G3384 , and G2532 the G3588 disciple G3101 standing by G3936 , whom G3739 he loved G25 , he saith G3004 unto his G848 mother G3384 , Woman G1135 , behold G2400 thy G4675 son G5207 !
|
27. പിന്നെ ശിഷ്യനോടു: ഇതാ നിന്റെ അമ്മ എന്നും പറഞ്ഞു. ആ നാഴികമുതൽ ആ ശിഷ്യൻ അവളെ തന്റെ വീട്ടിൽ കൈക്കൊണ്ടു.
|
27. Then G1534 saith G3004 he to the G3588 disciple G3101 , Behold G2400 thy G4675 mother! And G2532 G3384 G2532 from G575 that G1565 hour G5610 that disciple G3101 took G2983 her G846 unto G1519 his own G2398 home.
|
28. അതിന്റെ ശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം: എനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു.
|
28. After G3326 this G5124 , Jesus G2424 knowing G1492 that G3754 all things G3956 were now G2235 accomplished G5055 , that G2443 the G3588 Scripture G1124 might be fulfilled G5048 , saith G3004 , I thirst G1372 .
|
29. അവിടെ പുളിച്ച വീഞ്ഞു നിറഞ്ഞോരു പാത്രം വെച്ചിട്ടുണ്ടായിരുന്നു; അവർ ഒരു സ്പോങ്ങ് പുളിച്ചവീഞ്ഞു നിറെച്ചു ഈസോപ്പുതണ്ടിന്മേൽ ആക്കി അവന്റെ വായോടു അടുപ്പിച്ചു.
|
29. Now G3767 there was set G2749 a vessel G4632 full G3324 of vinegar G3690 : and G1161 they G3588 filled G4130 a sponge G4699 with vinegar G3690 , and G2532 put it upon G4060 hyssop G5301 , and G2532 put it G4374 to his G846 mouth G4750 .
|
30. യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ച്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു.
|
30. When G3753 Jesus G2424 therefore G3767 had received G2983 the G3588 vinegar G3690 , he said G2036 , It is finished G5055 : and G2532 he bowed G2827 his head G2776 , and gave up G3860 the G3588 ghost G4151 .
|
31. അന്നു ഒരുക്കനാളും ആ ശബ്ബത്ത് നാൾ വലിയതും ആകകൊണ്ടു ശരീരങ്ങൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുതു എന്നുവെച്ചു അവരുടെ കാൽ ഒടിച്ചു എടുപ്പിക്കേണം എന്നു യെഹൂദന്മാർ പീലാത്തൊസിനോടു അപേക്ഷിച്ചു.
|
31. The G3588 Jews G2453 therefore G3767 , because G1893 it was G2258 the preparation G3904 , that G2443 the G3588 bodies G4983 should not G3361 remain G3306 upon G1909 the G3588 cross G4716 on G1722 the G3588 sabbath day G4521 , ( for G1063 that G1565 sabbath G4521 day G2250 was G2258 a high day G3173 ,) besought G2065 Pilate G4091 that G2443 their G846 legs G4628 might be broken G2608 , and G2532 that they might be taken away G142 .
|
32. ആകയാൽ പടയാളികൾ വന്നു ഒന്നാമത്തവന്റെയും അവനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റെവന്റെയും കാൽ ഒടിച്ചു.
|
32. Then G3767 came G2064 the G3588 soldiers G4757 , and G2532 broke G2608 the G3588 legs G4628 of the G3588 first G4413 , and G2532 of the G3588 other G243 which was crucified with G4957 him G846 .
|
33. അവർ യേശുവിന്റെ അടുക്കൽ വന്നു, അവൻ മരിച്ചുപോയി എന്നു കാൺകയാൽ അവന്റെ കാൽ ഒടിച്ചില്ല.
|
33. But G1161 when they came G2064 to G1909 Jesus G2424 , and G5613 saw G1492 that he G846 was dead G2348 already G2235 , they broke G2608 not G3756 his G846 legs G4628 :
|
34. എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.
|
34. But G235 one G1520 of the G3588 soldiers G4757 with a spear G3057 pierced G3572 his G846 side G4125 , and G2532 forthwith G2117 came there out G1831 blood G129 and G2532 water G5204 .
|
35. ഇതു കണ്ടവൻ സാക്ഷ്യം പറഞ്ഞിരിക്കുന്നു; അവന്റെ സാക്ഷ്യം സത്യം ആകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിന്നു താൻ സത്യം പറയുന്നു എന്നു അവൻ അറിയുന്നു.
|
35. And G2532 he that saw G3708 it bare record G3140 , and G2532 his G846 record G3141 is G2076 true G228 : and he G2548 knoweth G1492 that G3754 he saith G3004 true G227 , that G2443 ye G5210 might believe G4100 .
|
36. “അവന്റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല” എന്നുള്ള തിരുവെഴുത്തു നിവൃത്തിയാകേണ്ടതിന്നു ഇതു സംഭവിച്ചു.
|
36. For G1063 these things G5023 were done G1096 , that G2443 the G3588 Scripture G1124 should be fulfilled G4137 , A bone G3747 of him G846 shall not G3756 be broken G4937 .
|
37. “അവർ കുത്തിയവങ്കലേക്കു നോക്കും” എന്നു മറ്റൊരു തിരുവെഴുത്തും പറയുന്നു.
|
37. And G2532 again G3825 another G2087 Scripture G1124 saith G3004 , They shall look G3700 on G1519 him whom G3739 they pierced G1574 .
|
38. അനന്തരം, യെഹൂദന്മാരെ പേടിച്ചിട്ടു രഹസ്യത്തിൽ യേശുവിന്റെ ഒരു ശിഷ്യനായിരുന്ന അരിമത്യയിലെ യോസേഫ് യേശുവിന്റെ ശരീരം എടുത്തു കൊണ്ടുപോകുവാൻ പീലാത്തൊസിനോടു അനുവാദം ചോദിച്ചു. പീലാത്തൊസ് അനുവദിക്കയാൽ അവൻ വന്നു അവന്റെ ശരീരം എടുത്തു.
|
38. And G1161 after G3326 this G5023 Joseph G2501 of G575 Arimathaea G707 , being G5607 a disciple G3101 of Jesus G2424 , but G1161 secretly G2928 for G1223 fear G5401 of the G3588 Jews G2453 , besought G2065 Pilate G4091 that G2443 he might take away G142 the G3588 body G4983 of Jesus G2424 : and G2532 Pilate G4091 gave him G2010 leave . He came G2064 therefore G3767 , and G2532 took G142 the G3588 body G4983 of Jesus G2424 .
|
39. ആദ്യം രാത്രിയിൽ അവന്റെ അടുക്കൽ വന്ന നിക്കൊദേമൊസും ഏകദേശം നൂറുറാത്തൽ മൂറും അകിലും കൊണ്ടുള്ള ഒരു കൂട്ടു കൊണ്ടുവന്നു.
|
39. And G1161 there came G2064 also G2532 Nicodemus G3530 , which at the first came G2064 G4412 to G4314 Jesus G2424 by night G3571 , and brought G5342 a mixture G3395 of myrrh G4666 and G2532 aloes G250 , about G5616 a hundred G1540 pound G3046 weight.
|
40. അവർ യേശുവിന്റെ ശരീരം എടുത്തു യെഹൂദന്മാർ ശവം അടക്കുന്ന മര്യാദപ്രകാരം അതിനെ സുഗന്ധവർഗ്ഗത്തോടുകൂടെ ശീലപൊതിഞ്ഞു കെട്ടി.
|
40. Then G3767 took G2983 they the G3588 body G4983 of Jesus G2424 , and G2532 wound G1210 it G846 in linen clothes G3608 with G3326 the G3588 spices G759 , as G2531 the manner G1485 of the G3588 Jews G2453 is G2076 to bury G1779 .
|
41. അവനെ ക്രൂശിച്ച സ്ഥലത്തുതന്നേ ഒരു തോട്ടവും ആ തോട്ടത്തിൽ മുമ്പെ ആരെയും വെച്ചിട്ടില്ലാത്ത പുതിയോരു കല്ലറയും ഉണ്ടായിരുന്നു.
|
41. Now G1161 in G1722 the G3588 place G5117 where G3699 he was crucified G4717 there was G2258 a garden G2779 ; and G2532 in G1722 the G3588 garden G2779 a new G2537 sepulcher G3419 , wherein G1722 G3739 was never man yet G3764 G3762 laid G5087 .
|
42. ആ കല്ലറ സമീപം ആകകൊണ്ടു അവർ യെഹൂദന്മാരുടെ ഒരുക്കനാൾ നിമിത്തം യേശുവിനെ അവിടെ വച്ചു.
|
42. There G1563 laid G5087 they Jesus G2424 therefore G3767 because of G1223 the G3588 Jews G2453 ' preparation G3904 day ; for G3754 the G3588 sepulcher G3419 was G2258 nigh at hand G1451 .
|