|
|
1. യഹോവ ചുറ്റുമുള്ള സകലശത്രുക്കളെയും അടക്കി രാജാവിന്നു സ്വസ്ഥത നല്കിയശേഷം രാജാവു തന്റെ അരമനയിൽ വസിക്കുംകാലത്തു
|
1. And it came to pass H1961 , when H3588 the king H4428 sat H3427 in his house H1004 , and the LORD H3068 had given him rest H5117 round about H4480 H5439 from all H4480 H3605 his enemies H341 ;
|
2. ഒരിക്കൽ രാജാവു നാഥാൻ പ്രവാചകനോടു: ഇതാ, ഞാൻ ദേവദാരുകൊണ്ടുള്ള അരമനയിൽ വസിക്കുന്നു; ദൈവത്തിന്റെ പെട്ടകമോ തിരശ്ശീലെക്കകത്തു ഇരിക്കുന്നു എന്നു പറഞ്ഞു.
|
2. That the king H4428 said H559 unto H413 Nathan H5416 the prophet H5030 , See H7200 now H4994 , I H595 dwell H3427 in a house H1004 of cedar H730 , but the ark H727 of God H430 dwelleth H3427 within H8432 curtains H3407 .
|
3. നാഥാൻ രാജാവിനോടു: നീ ചെന്നു നിന്റെ മനസ്സിലുള്ളതൊക്കെയും ചെയ്തുകൊൾക; യഹോവ നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.
|
3. And Nathan H5416 said H559 to H413 the king H4428 , Go H1980 , do H6213 all H3605 that H834 is in thine heart H3824 ; for H3588 the LORD H3068 is with H5973 thee.
|
4. എന്നാൽ അന്നു രാത്രി യഹോവയുടെ അരുളപ്പാടു നാഥാന്നു ഉണ്ടായതു എന്തെന്നാൽ:
|
4. And it came to pass H1961 that H1931 night H3915 , that the word H1697 of the LORD H3068 came H1961 unto H413 Nathan H5416 , saying H559 ,
|
5. എന്റെ ദാസനായ ദാവീദിനോടു നീ ചെന്നു പറക: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അധിവസിക്കേണ്ടതിന്നു നീ എനിക്കു ഒരു ആലയം പണിയുമോ?
|
5. Go H1980 and tell H559 H413 my servant H5650 David H1732 , Thus H3541 saith H559 the LORD H3068 , Shalt thou H859 build H1129 me a house H1004 for me to dwell H3427 in?
|
6. ഞാൻ യിസ്രായേൽ മക്കളെ മിസ്രയീമിൽ നിന്നു പുറപ്പെടുവിച്ച നാൾമുതൽ ഇന്നുവരെയും ഞാൻ ഒരു ആലയത്തിൽ അധിവസിക്കാതെ കൂടാരത്തിലും നിവാസത്തിലുമല്ലോ സഞ്ചരിച്ചുവരുന്നതു.
|
6. Whereas H3588 I have not H3808 dwelt H3427 in any house H1004 since the time H4480 H3117 that I brought up H5927 H853 the children H1121 of Israel H3478 out of Egypt H4480 H4714 , even to H5704 this H2088 day H3117 , but have H1961 walked H1980 in a tent H168 and in a tabernacle H4908 .
|
7. എന്റെ ജനമായ യിസ്രായേലിനെ മേയ്പാൻ ഞാൻ കല്പിച്ചാക്കിയ യിസ്രായേൽ ഗോത്രങ്ങളിൽ ഒന്നിനോടു എനിക്കു ദേവദാരുകൊണ്ടു ഒരു ആലയം പണിയാതിരിക്കുന്നതു എന്തു എന്നു എല്ലായിസ്രായേൽമക്കളോടുംകൂടെ ഞാൻ സഞ്ചരിച്ചുവന്ന സ്ഥലങ്ങളിൽ എവിടെ വെച്ചെങ്കിലും ഒരു വാക്കു കല്പിച്ചിട്ടുണ്ടോ?
|
7. In all H3605 the places wherein H834 I have walked H1980 with all H3605 the children H1121 of Israel H3478 spoke H1696 I a word H1697 with H854 any H259 of the tribes H7626 of Israel H3478 , whom H834 I commanded H6680 to feed H7462 H853 my people H5971 H853 Israel H3478 , saying H559 , Why H4100 build H1129 ye not H3808 me a house H1004 of cedar H730 ?
|
8. ആകയാൽ നീ എന്റെ ദാസനായ ദാവീദിനോടു പറയേണ്ടതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനമായ യിസ്രായേലിന്മേൽ പ്രഭുവായിരിക്കേണ്ടതിന്നു ഞാൻ നിന്നെ പുല്പുറത്തു നിന്നു ആടുകളെ നോക്കിനടക്കുമ്പോൾ തന്നേ എടുത്തു.
|
8. Now H6258 therefore H3541 so shalt thou say H559 unto my servant H5650 David H1732 , Thus H3541 saith H559 the LORD H3068 of hosts H6635 , I H589 took H3947 thee from H4480 the sheepcote H5116 , from following H4480 H310 the sheep H6629 , to be H1961 ruler H5057 over H5921 my people H5971 , over H5921 Israel H3478 :
|
9. നീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്നു ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ പേർ പോലെ ഞാൻ നിന്റെ പേർ വലുതാക്കും.
|
9. And I was H1961 with H5973 thee whithersoever H3605 H834 thou wentest H1980 , and have cut off H3772 H853 all H3605 thine enemies H341 out of thy sight H4480 H6440 , and have made H6213 thee a great H1419 name H8034 , like unto the name H8034 of the great H1419 men that H834 are in the earth H776 .
|
10. ഞാൻ എന്റെ ജനമായ യിസ്രായേലിന്നു ഒരു സ്ഥലം കല്പിച്ചുകൊടുക്കയും അവർ സ്വന്തസ്ഥലത്തു പാർത്തു അവിടെനിന്നു ഇളകാതിരിക്കത്തക്കവണ്ണം അവരെ നടുകയും ചെയ്യും. പണ്ടത്തെപ്പോലെയും എന്റെ ജനമായ യിസ്രായേലിന്നു ഞാൻ ന്യായാധിപന്മാരെ കല്പിച്ചാക്കിയ കാലത്തെപ്പോലെയും ഇനി ദുഷ്ടന്മാർ അവരെ പീഡിപ്പിക്കയില്ല.
|
10. Moreover I will appoint H7760 a place H4725 for my people H5971 Israel H3478 , and will plant H5193 them , that they may dwell H7931 in a place H8478 of their own , and move H7264 no H3808 more H5750 ; neither H3808 shall the children H1121 of wickedness H5766 afflict H6031 them any more H3254 , as H834 formerly H7223 ,
|
11. ഞാൻ നിന്റെ സകലശത്രുക്കളെയും അടക്കി നിനക്കു സ്വസ്ഥത നല്കും. അത്രയുമല്ല, യഹോവ നിനക്കു ഒരു ഗൃഹം ഉണ്ടാക്കുമെന്നു യഹോവ നിന്നോടു അറിയിക്കുന്നു.
|
11. And as since H4480 the time H3117 that H834 I commanded H6680 judges H8199 to be over H5921 my people H5971 Israel H3478 , and have caused thee to rest H5117 from all H4480 H3605 thine enemies H341 . Also the LORD H3068 telleth H5046 thee that H3588 he will make H6213 thee a house H1004 .
|
12. നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതിയെ നിന്റെ ആയുഷ്കാലം തികഞ്ഞിട്ടു നിന്റെ പിതാക്കന്മാരോടുകൂടെ നീ നിദ്രകൊള്ളുമ്പോൾ ഞാൻ നിനക്കു പിന്തുടർച്ചയായി സ്ഥിരപ്പെടുത്തുകയും അവന്റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും.
|
12. And when H3588 thy days H3117 be fulfilled H4390 , and thou shalt sleep H7901 with H854 thy fathers H1 , I will set up H6965 H853 thy seed H2233 after H310 thee, which H834 shall proceed H3318 out of thy bowels H4480 H4578 , and I will establish H3559 H853 his kingdom H4467 .
|
13. അവൻ എന്റെ നാമത്തിന്നു ഒരു ആലയം പണിയും; ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.
|
13. He H1931 shall build H1129 a house H1004 for my name H8034 , and I will establish H3559 H853 the throne H3678 of his kingdom H4467 forever H5704 H5769 .
|
14. ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.
|
14. I H589 will be H1961 his father H1 , and he H1931 shall be H1961 my son H1121 . If H834 he commit iniquity H5753 , I will chasten H3198 him with the rod H7626 of men H376 , and with the stripes H5061 of the children H1121 of men H120 :
|
15. എങ്കിലും നിന്റെ മുമ്പിൽനിന്നു ഞാൻ തള്ളിക്കളഞ്ഞ ശൌലിങ്കൽനിന്നു ഞാൻ എന്റെ ദയ നീക്കിയതുപോലെ അതു അവങ്കൽനിന്നു നീങ്ങിപ്പോകയില്ല.
|
15. But my mercy H2617 shall not H3808 depart away H5493 from H4480 him, as H834 I took H5493 it from H4480 H5973 Saul H7586 , whom H834 I put away H5493 before H4480 H6440 thee.
|
16. നിന്റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറെച്ചിരിക്കും.
|
16. And thine house H1004 and thy kingdom H4467 shall be established H539 forever H5704 H5769 before H6440 thee : thy throne H3678 shall be H1961 established H3559 forever H5704 H5769 .
|
17. ഈ സകലവാക്കുകൾക്കും ദർശനത്തിന്നും ഒത്തവണ്ണം നാഥാൻ ദാവീദിനോടു സംസാരിച്ചു.
|
17. According to all H3605 these H428 words H1697 , and according to all H3605 this H2088 vision H2384 , so H3651 did Nathan H5416 speak H1696 unto H413 David H1732 .
|
18. അപ്പോൾ ദാവീദ്രാജാവു അകത്തു ചെന്നു യഹോവയുടെ സന്നിധിയിൽ ഇരുന്നു പറഞ്ഞതെന്തെന്നാൽ: കർത്താവായ യഹോവേ, നീ എന്നെ ഇത്രത്തോളം കൊണ്ടുവരുവാൻ ഞാൻ ആർ? എന്റെ ഗൃഹവും എന്തുള്ളു?
|
18. Then went H935 king H4428 David H1732 in , and sat H3427 before H6440 the LORD H3069 , and he said H559 , Who H4310 am I H595 , O Lord H136 GOD H3069 ? and what H4310 is my house H1004 , that H3588 thou hast brought H935 me hitherto H5704 H1988 ?
|
19. കർത്താവായ യഹോവേ, ഇതും പോരാ എന്നു നിനക്കു തോന്നീട്ടു വരുവാനുള്ള ദീർഘകാലത്തേക്കു അടിയന്റെ ഗൃഹത്തെക്കുറിച്ചും നീ അരുളിച്ചെയ്തിരിക്കുന്നു. കർത്താവായ യഹോവേ, ഇതു മനുഷ്യർക്കു ഉപദേശമല്ലോ?
|
19. And this H2063 was yet H5750 a small H6994 thing in thy sight H5869 , O Lord H136 GOD H3069 ; but thou hast spoken H1696 also H1571 of H413 thy servant H5650 's house H1004 for a great while to come H4480 H7350 . And is this H2063 the manner H8452 of man H120 , O Lord H136 GOD H3069 ?
|
20. ദാവീദ് ഇനി നിന്നോടു എന്തു പറയേണ്ടു? കർത്താവായ യഹോവേ, നീ അടിയനെ അറിയുന്നു.
|
20. And what H4100 can David H1732 say H3254 H1696 more H5750 unto H413 thee? for thou H859 , Lord H136 GOD H3069 , knowest H3045 H853 thy servant H5650 .
|
21. നിന്റെ വചനംനിമിത്തവും നിന്റെ പ്രസാദപ്രകാരവും അല്ലോ നീ ഈ വൻകാര്യം ഒക്കെയും ചെയ്തു അടിയനെ അറിയിച്ചിരിക്കുന്നതു.
|
21. For thy word's sake H5668 H1697 , and according to thine own heart H3820 , hast thou done H6213 H853 all H3605 these H2063 great things H1420 , to make H853 thy servant H5650 know H3045 them .
|
22. അതുകൊണ്ടു കർത്താവായ യഹോവേ, നീ വലിയവൻ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല; ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ നീ അല്ലാതെ ഒരു ദൈവവും ഇല്ല.
|
22. Wherefore H5921 H3651 thou art great H1431 , O LORD H3068 God H136 : for H3588 there is none H369 like thee H3644 , neither H369 is there any God H430 beside H2108 thee , according to all H3605 that H834 we have heard H8085 with our ears H241 .
|
23. നിനക്കു ജനമായി വീണ്ടെടുപ്പാനും നിനക്കു ഒരു നാമം സമ്പാദിപ്പാനും നീ ചെന്നിരിക്കുന്ന നിന്റെ ജനമായ യിസ്രായേലിന്നു തുല്യമായി ഭൂമിയിൽ ഏതൊരു ജാതിയുള്ളു? ദൈവമേ, നീ മിസ്രയീമിൽനിന്നും ജാതികളുടെയും അവരുടെ ദേവന്മാരുടെയും കൈവശത്തുനിന്നും നിനക്കായി വീണ്ടെടുത്തിരിക്കുന്ന നിന്റെ ജനം കാൺകെ അവർക്കുവേണ്ടി വൻകാര്യവും അവരുടെ ദേശത്തിന്നുവേണ്ടി ഭയങ്കരകാര്യങ്ങളും പ്രവർത്തിച്ചുവല്ലോ.
|
23. And what H4310 one H259 nation H1471 in the earth H776 is like thy people H5971 , even like Israel H3478 , whom H834 God H430 went H1980 to redeem H6299 for a people H5971 to himself , and to make H7760 him a name H8034 , and to do H6213 for you great H1420 things and terrible H3372 , for thy land H776 , before H4480 H6440 thy people H5971 , which H834 thou redeemedst H6299 to thee from Egypt H4480 H4714 , from the nations H1471 and their gods H430 ?
|
24. നിന്റെ ജനമായ യിസ്രായേലിനെ നിനക്കു എന്നേക്കും ജനമായിരിപ്പാൻ നീ നിനക്കായി സ്ഥിരപ്പെടുത്തി, യഹോവേ, നീ അവർക്കു ദൈവമായ്തീർന്നുമിരിക്കുന്നു.
|
24. For thou hast confirmed H3559 to thyself H853 thy people H5971 Israel H3478 to be a people H5971 unto thee forever H5704 H5769 : and thou H859 , LORD H3068 , art become H1961 their God H430 .
|
25. ഇപ്പോഴും കർത്താവായ യഹോവേ, നീ അടിയനെയും അടിയന്റെ ഗൃഹത്തെയും കുറിച്ചു അരുളിച്ചെയ്ത വചനത്തെ എന്നേക്കും ഉറപ്പാക്കി അരുളപ്പാടുപോലെ ചെയ്യേണമേ.
|
25. And now H6258 , O LORD H3068 God H430 , the word H1697 that H834 thou hast spoken H1696 concerning H5921 thy servant H5650 , and concerning H5921 his house H1004 , establish H6965 it , forever H5704 H5769 , and do H6213 as H834 thou hast said H1696 .
|
26. സൈന്യങ്ങളുടെ യഹോവ യിസ്രായേലിന്നു ദൈവം എന്നിങ്ങനെ നിന്റെ നാമം എന്നേക്കും മഹത്വീകരിക്കപ്പെടുമാറാകട്ടെ; നിന്റെ ദാസനായ ദാവീദിന്റെ ഗൃഹം നിന്റെ മുമ്പാകെ സ്ഥരിമായിരിക്കട്ടെ.
|
26. And let thy name H8034 be magnified H1431 forever H5704 H5769 , saying H559 , The LORD H3068 of hosts H6635 is the God H430 over H5921 Israel H3478 : and let the house H1004 of thy servant H5650 David H1732 be H1961 established H3559 before H6440 thee.
|
27. ഞാൻ നിനക്കു ഒരു ഗൃഹം പണിയുമെന്നു നീ അടിയന്നു വെളിപ്പെടുത്തിയതുകൊണ്ടു, യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവേ, നിന്നോടു ഈ പ്രാർത്ഥന കഴിപ്പാൻ അടിയൻ ധൈര്യം പ്രാപിച്ചു.
|
27. For H3588 thou H859 , O LORD H3068 of hosts H6635 , God H430 of Israel H3478 , hast revealed H1540 H241 to thy servant H5650 , saying H559 , I will build H1129 thee a house H1004 : therefore H5921 H3651 hath thy servant H5650 found H4672 in H853 his heart H3820 to pray H6419 H853 this H2063 prayer H8605 unto H413 thee.
|
28. കർത്താവായ യഹോവേ, നീ തന്നേ ദൈവം; നിന്റെ വചനങ്ങൾ സത്യം ആകുന്നു; അടിയന്നു ഈ നന്മയെ നീ വാഗ്ദാനം ചെയ്തുമിരിക്കുന്നു.
|
28. And now H6258 , O Lord H136 GOD H3069 , thou H859 art that H1931 God H430 , and thy words H1697 be H1961 true H571 , and thou hast promised H1696 H853 this H2063 goodness H2896 unto H413 thy servant H5650 :
|
29. ആകയാൽ അടിയന്റെ ഗൃഹം തിരുമുമ്പിൽ എന്നേക്കും ഇരിക്കേണ്ടതിന്നു പ്രസാദം തോന്നി അനുഗ്രഹിക്കേണമേ; കർത്താവായ യഹോവേ, നീ അങ്ങനെ അരുളിച്ചെയ്തിട്ടുണ്ടല്ലോ; നിന്റെ അനുഗ്രഹത്താൽ അടിയന്റെ ഗൃഹം എന്നേക്കും അനുഗ്രഹിക്കപ്പെട്ടിരിക്കും.
|
29. Therefore now H6258 let it please H2794 thee to bless H1288 H853 the house H1004 of thy servant H5650 , that it may continue H1961 forever H5769 before H6440 thee: for H3588 thou H859 , O Lord H136 GOD H3069 , hast spoken H1696 it : and with thy blessing H4480 H1293 let the house H1004 of thy servant H5650 be blessed H1288 forever H5769 .
|