|
|
1. പിന്നെയും ഞാൻ സൂര്യന്നു കീഴെ നടക്കുന്ന പീഡനങ്ങളെയെല്ലാം കണ്ടു; പീഡിതന്മാർ കണ്ണുനീരൊഴുക്കുന്നു; അവർക്കു ആശ്വാസപ്രദൻ ഇല്ല; അവരെ പീഡിപ്പിക്കുന്നവരുടെ കയ്യാൽ അവർ ബലാൽക്കാരം അനുഭവിക്കുന്നു; എന്നിട്ടും ആശ്വാസപ്രദൻ അവർക്കില്ല.
|
1. So I H589 returned H7725 , and considered H7200 H853 all H3605 the oppressions H6217 that H834 are done H6213 under H8478 the sun H8121 : and behold H2009 the tears H1832 of such as were oppressed H6217 , and they had no H369 comforter H5162 ; and on the side H4480 H3027 of their oppressors H6231 there was power H3581 ; but they had no H369 comforter H5162 .
|
2. ആകയാൽ ഇപ്പോൾ ജീവനോടിരിക്കുന്ന ജീവനുള്ളവരെക്കാൾ മുമ്പെ തന്നേ മരിച്ചുപോയിരിക്കുന്ന മൃതന്മാരെ ഞാൻ പ്രശംസിച്ചു.
|
2. Wherefore I H589 praised H7623 H853 the dead H4191 which are already H7945 H3528 dead H4191 more than H4480 the living H2416 which H834 H1992 are yet H5728 alive H2416 .
|
3. ഈ രണ്ടു വകക്കാരെക്കാളും ഇതുവരെ ജനിക്കാത്തവനും സൂര്യന്നു കീഴെ നടക്കുന്ന ദുഷ്പ്രവൃത്തിയെ കാണാത്തവനുമായ മനുഷ്യൻ ഭാഗ്യവാൻ.
|
3. Yea, better H2896 is he than both H4480 H8147 they, H853 which H834 hath not H3808 yet H5728 been H1961 , who H834 hath not H3808 seen H7200 H853 the evil H7451 work H4639 that H834 is done H6213 under H8478 the sun H8121 .
|
4. സകലപ്രയത്നവും സാമർത്ഥ്യമുള്ള പ്രവൃത്തി ഒക്കെയും ഒരുവന്നു മറ്റവനോടുള്ള അസൂയയിൽനിന്നുളവാകുന്നു എന്നു ഞാൻ കണ്ടു; അതും മായയും വൃഥാപ്രയത്നവും അത്രേ.
|
4. Again, I H589 considered H7200 H853 all H3605 travail H5999 , and every H3605 right H3788 work H4639 , that H3588 for this H1931 a man H376 is envied H7068 of his neighbor H4480 H7453 . This H2088 is also H1571 vanity H1892 and vexation H7469 of spirit H7307 .
|
5. മൂഢൻ കയ്യും കെട്ടിയിരുന്നു സ്വന്തമാംസം തിന്നുന്നു.
|
5. The fool H3684 foldeth his hands together H2263 H853 H3027 , and eateth H398 H853 his own flesh H1320 .
|
6. രണ്ടു കയ്യും നിറയ അദ്ധ്വാനവും വൃഥാപ്രയത്നവും ഉള്ളതിനെക്കാൾ ഒരു കൈ നിറയ വിശ്രാമം അധികം നല്ലതു.
|
6. Better H2896 is a handful H4480 H4393 H3709 with quietness H5183 , than both the hands H2651 full H4480 H4393 with travail H5999 and vexation H7469 of spirit H7307 .
|
7. ഞാൻ പിന്നെയും സൂര്യന്നു കീഴെ മായ കണ്ടു.
|
7. Then I H589 returned H7725 , and I saw H7200 vanity H1892 under H8478 the sun H8121 .
|
8. ഏകാകിയായ ഒരുത്തനുണ്ടു; അവന്നു ആരുമില്ല, മകനില്ല, സഹോദരനും ഇല്ല; എങ്കിലും അവന്റെ പ്രയത്നത്തിന്നു ഒന്നിന്നും അവസാനമില്ല; അവന്റെ കണ്ണിന്നു സമ്പത്തു കണ്ടു തൃപ്തിവരുന്നതുമില്ല; എന്നാൽ താൻ ആർക്കുവേണ്ടി പ്രയത്നിച്ചു സുഖാനുഭവം ത്യജിക്കുന്നു? ഇതും മായയും വല്ലാത്ത കഷ്ടപ്പാടും അത്രേ.
|
8. There is H3426 one H259 alone , and there is not H369 a second H8145 ; yea H1571 , he hath neither H369 child H1121 nor brother H251 : yet is there no H369 end H7093 of all H3605 his labor H5999 ; neither H3808 is his eye H5869 satisfied H7646 with riches H6239 ; neither saith he , For whom H4310 do I H589 labor H6001 , and bereave H2637 H853 my soul H5315 of good H4480 H2896 ? This H2088 is also H1571 vanity H1892 , yea, it H1931 is a sore H7451 travail H6045 .
|
9. ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു; അവർക്കു തങ്ങളുടെ പ്രയത്നത്താൽ നല്ല പ്രതിഫലം കിട്ടുന്നു.
|
9. Two H8147 are better H2896 than H4480 one H259 ; because H834 they have H3426 a good H2896 reward H7939 for their labor H5999 .
|
10. വീണാൽ ഒരുവൻ മറ്റേവനെ എഴുന്നേല്പിക്കും; ഏകാകി വീണാലോ അവനെ എഴുന്നേല്പിപ്പാൻ ആരുമില്ലായ്കകൊണ്ടു അവന്നു അയ്യോ കഷ്ടം!
|
10. For H3588 if H518 they fall H5307 , the one H259 will lift up H6965 H853 his fellow H2270 : but woe H337 to him that is alone H259 when he falleth H7945 H5307 ; for he hath not H369 another H8145 to help him up H6965 .
|
11. രണ്ടുപേർ ഒന്നിച്ചു കിടന്നാൽ അവർക്കു കുളിർ മാറും; ഒരുത്തൻ തന്നേ ആയാലോ എങ്ങനെ കുളിർ മാറും?
|
11. Again H1571 , if H518 two H8147 lie together H7901 , then they have heat H2552 : but how H349 can one H259 be warm H3179 alone ?
|
12. ഒരുത്തനെ ആരെങ്കിലും ആക്രമിച്ചാൽ രണ്ടുപേർക്കും അവനോടു എതിർത്തുനിൽക്കാം; മുപ്പിരിച്ചരടു വേഗത്തിൽ അറ്റുപോകയില്ല.
|
12. And if H518 one H259 prevail against H8630 him, two H8147 shall withstand H5975 H5048 him ; and a threefold H8027 cord H2339 is not H3808 quickly H4120 broken H5423 .
|
13. പ്രബോധനം കൈക്കൊള്ളാത്ത വൃദ്ധനും മൂഢനുമായ ഒരു രാജാവിനെക്കാൾ ദരിദ്രനും ജ്ഞാനിയുമായ ഒരു ബാലൻ കൊള്ളാം.
|
13. Better H2896 is a poor H4542 and a wise H2450 child H3206 than an old H2205 and foolish H3684 king H4480 H4428 , who H834 will H3045 no H3808 more H5750 be admonished H2094 .
|
14. അവൻ മറ്റേവന്റെ രാജ്യത്തിൽ ദരിദ്രനായി ജനിച്ചിട്ടും രാജാവായി വാഴേണ്ടതിന്നു കാരാഗൃഹത്തിൽ നിന്നു വരുന്നു.
|
14. For H3588 out of prison H4480 H1004 H631 he cometh H3318 to reign H4427 ; whereas H3588 also H1571 he that is born H3205 in his kingdom H4438 becometh poor H7326 .
|
15. മറ്റേവന്നു പകരം എഴുന്നേറ്റ ബാലന്റെ പക്ഷം സൂര്യന്നു കീഴെ സഞ്ചരിക്കുന്ന ജീവനുള്ളവർ ഒക്കെയും ചേർന്നിരിക്കുന്നതു ഞാൻ കണ്ടു.
|
15. I considered H7200 H853 all H3605 the living H2416 which walk H1980 under H8478 the sun H8121 , with H5973 the second H8145 child H3206 that H834 shall stand up H5975 in his stead H8478 .
|
16. അവൻ അസംഖ്യജനത്തിന്നു ഒക്കെയും തലവനായിരുന്നു; എങ്കിലും പിന്നെയുള്ളവർ അവനിൽ സന്തോഷിക്കയില്ല. അതും മായയും വൃഥാപ്രയത്നവും അത്രേ.
|
16. There is no H369 end H7093 of all H3605 the people H5971 , even of all H3605 that H834 have been H1961 before H6440 them : they also H1571 that come after H314 shall not H3808 rejoice H8055 in him. Surely H3588 this H2088 also H1571 is vanity H1892 and vexation H7475 of spirit H7307 .
|