|
|
1. അനന്തരം അബ്രാഹാം അവിടെനിന്നു തെക്കെ ദേശത്തേക്കു യാത്ര പുറപ്പെട്ടു കാദേശിന്നും സൂരിന്നും മദ്ധ്യേ കുടിയിരുന്നു ഗെരാരിൽ പരദേശിയായി പാർത്തു.
|
1. And Abraham H85 journeyed H5265 from thence H4480 H8033 toward the south H5045 country H776 , and dwelled H3427 between H996 Kadesh H6946 and Shur H7793 , and sojourned H1481 in Gerar H1642 .
|
2. അബ്രാഹാം തന്റെ ഭാര്യയായ സാറയെക്കുറിച്ചു: അവൾ എന്റെ പെങ്ങൾ എന്നു പറഞ്ഞു. ഗെരാർ രാജാവായ അബീമേലെൿ ആളയച്ചു സാറയെ കൊണ്ടുപോയി.
|
2. And Abraham H85 said H559 of H413 Sarah H8283 his wife H802 , She H1931 is my sister H269 : and Abimelech H40 king H4428 of Gerar H1642 sent H7971 , and took H3947 H853 Sarah H8283 .
|
3. എന്നാൽ രാത്രിയിൽ ദൈവം സ്വപ്നത്തിൽ അബീമേലെക്കിന്റെ അടുക്കൽ വന്നു അവനോടു: നീ എടുത്ത സ്ത്രീയുടെ നിമിത്തം നീ മരിക്കും; അവൾ ഒരു പുരുഷന്റെ ഭാര്യ എന്നു അരുളിച്ചെയ്തു.
|
3. But God H430 came H935 to H413 Abimelech H40 in a dream H2472 by night H3915 , and said H559 to him, Behold H2009 , thou art but a dead man H4191 , for H5921 the woman H802 which H834 thou hast taken H3947 ; for she H1931 is a man H1167 's wife H1166 .
|
4. എന്നാൽ അബീമേലെൿ അവളുടെ അടുക്കൽ ചെന്നിരുന്നില്ല: ആകയാൽ അവൻ: കർത്താവേ, നീതിയുള്ള ജാതിയെയും നീ കൊല്ലുമോ?
|
4. But Abimelech H40 had not H3808 come near H7126 H413 her : and he said H559 , Lord H136 , wilt thou slay H2026 also H1571 a righteous H6662 nation H1471 ?
|
5. ഇവൾ എന്റെ പെങ്ങളാകുന്നു എന്നു അവൻ എന്നോടു പറഞ്ഞുവല്ലോ. അവൻ എന്റെ ആങ്ങള എന്നു അവളും പറഞ്ഞു. ഹൃദയപരമാർത്ഥതയോടും കയ്യുടെ നിർമ്മലതയോടും കൂടെ ഞാൻ ഇതു ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.
|
5. Said H559 he H1931 not H3808 unto me, She H1931 is my sister H269 ? and she H1931 , even H1571 she herself H1931 said H559 , He H1931 is my brother H251 : in the integrity H8537 of my heart H3824 and innocency H5356 of my hands H3709 have I done H6213 this H2063 .
|
6. അതിന്നു ദൈവം സ്വപ്നത്തിൽ അവനോടു: നീ ഇതു ഹൃദയപരമാർത്ഥതയോടെ ചെയ്തിരിക്കുന്നു എന്നു ഞാൻ അറിയുന്നു; നീ എന്നോടു പാപം ചെയ്യാതിരിപ്പാൻ ഞാൻ നിന്നെ തടുത്തു; അതുകൊണ്ടാകുന്നു അവളെ തൊടുവാൻ ഞാൻ നിന്നെ സമ്മതിക്കാതിരുന്നതു.
|
6. And God H430 said H559 unto H413 him in a dream H2472 , Yea H1571 , I H595 know H3045 that H3588 thou didst H6213 this H2063 in the integrity H8537 of thy heart H3824 ; for I H595 also H1571 withheld H2820 thee from sinning H4480 H2398 against me: therefore H5921 H3651 suffered H5414 I thee not H3808 to touch H5060 H413 her.
|
7. ഇപ്പോൾ ആ പുരുഷന്നു അവന്റെ ഭാര്യയെ മടക്കിക്കൊടുക്ക; അവൻ ഒരു പ്രവാചകൻ ആകുന്നു; നീ ജീവനോടിരിക്കേണ്ടതിന്നു അവൻ നിനക്കുവേണ്ടി പ്രാർത്ഥിക്കട്ടെ. അവളെ മടക്കിക്കൊടുക്കാതിരുന്നാലോ, നീയും നിനക്കുള്ളവരൊക്കെയും മരിക്കേണ്ടിവരും എന്നു അറിഞ്ഞുകൊൾക എന്നു അരുളിച്ചെയ്തു.
|
7. Now H6258 therefore restore H7725 the man H376 his wife H802 ; for H3588 he H1931 is a prophet H5030 , and he shall pray H6419 for H1157 thee , and thou shalt live H2421 : and if H518 thou restore H7725 her not H369 , know H3045 thou that H3588 thou shalt surely die H4191 H4191 , thou H859 , and all H3605 that H834 are thine.
|
8. അബീമേലെൿ അതികാലത്തു എഴുന്നേറ്റു തന്റെ സകലഭൃത്യന്മാരെയും വരുത്തി ഈ കാര്യം ഒക്കെയും അവരോടു പറഞ്ഞു; അവർ ഏറ്റവും ഭയപ്പെട്ടു.
|
8. Therefore Abimelech H40 rose early H7925 in the morning H1242 , and called H7121 all H3605 his servants H5650 , and told H1696 H853 all H3605 these H428 things H1697 in their ears H241 : and the men H376 were sore afraid H3372 H3966 .
|
9. അബീമേലെൿ അബ്രാഹാമിനെ വിളിപ്പിച്ചു അവനോടു: നീ ഞങ്ങളോടു ചെയ്തതു എന്തു? നീ എന്റെ മേലും എന്റെ രാജ്യത്തിന്മേലും ഒരു മഹാപാപം വരുത്തുവാൻ തക്കവണ്ണം ഞാൻ നിന്നോടു എന്തു ദോഷം ചെയ്തു? ചെയ്യരുതാത്ത കാര്യം നീ എന്നോടു ചെയ്തുവല്ലോ എന്നു പറഞ്ഞു.
|
9. Then Abimelech H40 called H7121 Abraham H85 , and said H559 unto him, What H4100 hast thou done H6213 unto us? and what H4100 have I offended H2398 thee, that H3588 thou hast brought H935 on H5921 me and on H5921 my kingdom H4467 a great H1419 sin H2401 ? thou hast done H6213 deeds H4639 unto H5973 me that H834 ought not H3808 to be done H6213 .
|
10. നീ എന്തു കണ്ടിട്ടാകുന്നു ഇക്കാര്യം ചെയ്തതു എന്നു അബീമേലെൿ അബ്രാഹാമിനോടു ചോദിച്ചതിന്നു അബ്രാഹാം പറഞ്ഞതു:
|
10. And Abimelech H40 said H559 unto H413 Abraham H85 , What H4100 sawest H7200 thou, that H3588 thou hast done H6213 H853 this H2088 thing H1697 ?
|
11. ഈ സ്ഥലത്തു ദൈവഭയം ഇല്ല നിശ്ചയം; എന്റെ ഭാര്യനിമിത്തം അവർ എന്നെ കൊല്ലും എന്നു ഞാൻ നിരൂപിച്ചു.
|
11. And Abraham H85 said H559 , Because H3588 I thought H559 , Surely H7535 the fear H3374 of God H430 is not H369 in this H2088 place H4725 ; and they will slay H2026 me for H5921 my wife H802 's sake H1697 .
|
12. വാസ്തവത്തിൽ അവൾ എന്റെ പെങ്ങളാകുന്നു; എന്റെ അപ്പന്റെ മകൾ; എന്റെ അമ്മയുടെ മകളല്ല താനും; അവൾ എനിക്കു ഭാര്യയായി.
|
12. And yet H1571 indeed H546 she is my sister H269 ; she H1931 is the daughter H1323 of my father H1 , but H389 not H3808 the daughter H1323 of my mother H517 ; and she became H1961 my wife H802 .
|
13. എന്നാൽ ദൈവം എന്നെ എന്റെ പിതൃഭവനത്തിൽനിന്നു പുറപ്പെടുവിച്ചപ്പോൾ ഞാൻ അവളോടു: നീ എനിക്കു ഒരു ദയ ചെയ്യേണം: നാം ഏതൊരു ദിക്കിൽ ചെന്നാലും അവിടെ: അവൻ എന്റെ ആങ്ങള എന്നു എന്നെക്കുറിച്ചു പറയേണം എന്നു പറഞ്ഞിരുന്നു.
|
13. And it came to pass H1961 , when H834 God H430 caused me to wander H8582 from my father's house H4480 H1004 H1 , that I said H559 unto her, This H2088 is thy kindness H2617 which H834 thou shalt show H6213 unto H5973 me; at H413 every H3605 place H4725 whither H834 H8033 we shall come H935 , say H559 of me, He H1931 is my brother H251 .
|
14. അബീമേലെൿ അബ്രാഹാമിന്നു ആടുമാടുകളെയും ദാസീദാസന്മാരെയും കൊടുത്തു; അവന്റെ ഭാര്യയായ സാറയെയും അവന്നു മടക്കിക്കൊടുത്തു:
|
14. And Abimelech H40 took H3947 sheep H6629 , and oxen H1241 , and menservants H5650 , and womenservants H8198 , and gave H5414 them unto Abraham H85 , and restored H7725 him H853 Sarah H8283 his wife H802 .
|
15. ഇതാ, എന്റെ രാജ്യം നിന്റെ മുമ്പാകെ ഇരിക്കുന്നു; നിനക്കു ബോധിച്ചേടത്തു പാർത്തുകൊൾക എന്നു അബീമേലെൿ പറഞ്ഞു.
|
15. And Abimelech H40 said H559 , Behold H2009 , my land H776 is before H6440 thee: dwell H3427 where it pleaseth H2896 H5869 thee.
|
16. സാറയോടു അവൻ: നിന്റെ ആങ്ങളെക്കു ഞാൻ ആയിരം വെള്ളിക്കാശു കൊടുത്തിട്ടുണ്ടു; നിന്നോടുകൂടെയുള്ള എല്ലാവരുടെയും മുമ്പാകെ ഇതു നിനക്കു ഒരു പ്രതിശാന്തി; നീ എല്ലാവർക്കും മുമ്പാകെ നീതീകരിക്കപ്പെട്ടുമിരിക്കുന്നു എന്നു പറഞ്ഞു.
|
16. And unto Sarah H8283 he said H559 , Behold H2009 , I have given H5414 thy brother H251 a thousand H505 pieces of silver H3701 : behold H2009 , he H1931 is to thee a covering H3682 of the eyes H5869 , unto all H3605 that H834 are with H854 thee , and with H854 all H3605 other : thus she was reproved H3198 .
|
17. അബ്രാഹാം ദൈവത്തോടു അപേക്ഷിച്ചു; അപ്പോൾ ദൈവം അബീമേലെക്കിനെയും അവന്റെ ഭാര്യയെയും അവന്റെ ദാസിമാരെയും സൌഖ്യമാക്കി, അവർ പ്രസവിച്ചു.
|
17. So Abraham H85 prayed H6419 unto H413 God H430 : and God H430 healed H7495 H853 Abimelech H40 , and his wife H802 , and his maidservants H519 ; and they bore H3205 children .
|
18. അബ്രാഹാമിന്റെ ഭാര്യയായ സാറയുടെ നിമിത്തം യഹോവ അബീമേലെക്കിന്റെ ഭവനത്തിലെ ഗർഭം ഒക്കെയും അടെച്ചിരുന്നു.
|
18. For H3588 the LORD H3068 had fast closed up H6113 H6113 H1157 all H3605 the wombs H7358 of the house H1004 of Abimelech H40 , because H5921 H1697 of Sarah H8283 Abraham H85 's wife H802 .
|