|
|
1. അനന്തരം യഹോവ താൻ അരുളിച്ചെയ്തിരുന്നതുപോലെ സാറയെ സന്ദർശിച്ചു; താൻ വാഗ്ദത്തം ചെയ്തിരുന്നതു യഹോവ സാറെക്കു നിവൃത്തിച്ചുകൊടുത്തു.
|
1. And the LORD H3068 visited H6485 H853 Sarah H8283 as H834 he had said H559 , and the LORD H3068 did H6213 unto Sarah H8283 as H834 he had spoken H1696 .
|
2. അബ്രാഹാമിന്റെ വാർദ്ധക്യത്തിൽ ദൈവം അവനോടു അരുളിച്ചെയ്തിരുന്ന അവധിക്കു സാറാ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു.
|
2. For Sarah H8283 conceived H2029 , and bore H3205 Abraham H85 a son H1121 in his old age H2208 , at the set time H4150 of which H834 God H430 had spoken H1696 to him.
|
3. സാറാ അബ്രാഹാമിന്നു പ്രസവിച്ച മകന്നു അവൻ യിസ്ഹാൿ എന്നു പേരിട്ടു.
|
3. And Abraham H85 called H7121 H853 the name H8034 of his son H1121 that was born H3205 unto him, whom H834 Sarah H8283 bore H3205 to him, Isaac H3327 .
|
4. ദൈവം അബ്രാഹാമിനോടു കല്പിച്ചിരുന്നതുപോലെ അവൻ തന്റെ മകനായ യിസ്ഹാക്കിന്നു എട്ടാം ദിവസം പരിച്ഛേദന കഴിച്ചു.
|
4. And Abraham H85 circumcised H4135 his son H1121 Isaac H3327 being eight H8083 days H3117 old H1121 , as H834 God H430 had commanded H6680 him.
|
5. തന്റെ മകനായ യിസ്ഹാൿ ജനിച്ചപ്പോൾ അബ്രാഹാമിന്നു നൂറു വയസ്സായിരുന്നു.
|
5. And Abraham H85 was a hundred H3967 years H8141 old H1121 , when H853 his son H1121 Isaac H3327 was born H3205 unto him.
|
6. ദൈവം എനിക്കു ചിരിയുണ്ടാക്കി; കേൾക്കുന്നവരെല്ലാം എന്നെച്ചൊല്ലി ചിരിക്കും എന്നു സാറാ പറഞ്ഞു.
|
6. And Sarah H8283 said H559 , God H430 hath made H6213 me to laugh H6712 , so that all H3605 that hear H8085 will laugh H6711 with me.
|
7. സാറാ മക്കൾക്കു മുലകൊടുക്കുമെന്നു അബ്രാഹാമിനോടു ആർ പറയുമായിരുന്നു. അവന്റെ വാർദ്ധക്യത്തിലല്ലോ ഞാൻ ഒരു മകനെ പ്രസവിച്ചതു എന്നും അവൾ പറഞ്ഞു.
|
7. And she said H559 , Who H4310 would have said H4448 unto Abraham H85 , that Sarah H8283 should have given children suck H3243 H1121 ? for H3588 I have born H3205 him a son H1121 in his old age H2208 .
|
8. പൈതൽ വളർന്നു മുലകുടി മാറി; യിസ്ഹാക്കിന്റെ മുലകുടി മാറിയ നാളിൽ അബ്രാഹാം ഒരു വലിയ വിരുന്നു കഴിച്ചു.
|
8. And the child H3206 grew H1431 , and was weaned H1580 : and Abraham H85 made H6213 a great H1419 feast H4960 the same day H3117 that H853 Isaac H3327 was weaned H1580 .
|
9. മിസ്രയീമ്യദാസി ഹാഗാർ അബ്രാഹാമിന്നു പ്രസവിച്ച മകൻ പരിഹാസി എന്നു സാറാ കണ്ടു അബ്രാഹാമിനോടു:
|
9. And Sarah H8283 saw H7200 H853 the son H1121 of Hagar H1904 the Egyptian H4713 , which H834 she had born H3205 unto Abraham H85 , mocking H6711 .
|
10. ഈ ദാസിയെയുംമകനെയും പുറത്താക്കിക്കളക; ഈ ദാസിയുടെ മകൻ എന്റെ മകൻ യിസ്ഹാക്കിനോടു കൂടെ അവകാശിയാകരുതു എന്നു പറഞ്ഞു.
|
10. Wherefore she said H559 unto Abraham H85 , Cast out H1644 this H2063 bondwoman H519 and her son H1121 : for H3588 the son H1121 of this H2063 bondwoman H519 shall not H3808 be heir H3423 with H5973 my son H1121 , even with H5973 Isaac H3327 .
|
11. തന്റെ മകൻ നിമിത്തം ഈ കാര്യം അബ്രാഹാമിന്നു അനിഷ്ടമായി.
|
11. And the thing H1697 was very grievous H7489 H3966 in Abraham H85 's sight H5869 because H5921 H182 of his son H1121 .
|
12. എന്നാൽ ദൈവം അബ്രാഹാമിനോടു: ബാലന്റെ നിമിത്തവും ദാസിയുടെ നിമിത്തവും നിനക്കു അനിഷ്ടം തോന്നരുതു; സാറാ നിന്നോടു പറഞ്ഞതിലൊക്കെയുംഅവളുടെ വാക്കു കേൾക്ക; യിസ്ഹാക്കിൽനിന്നുള്ളവരല്ലോ നിന്റെ സാക്ഷാൽ സന്തതിയെന്നു വിളിക്കപ്പെടുന്നതു.
|
12. And God H430 said H559 unto H413 Abraham H85 , Let it not H408 be grievous H7489 in thy sight H5869 because of H5921 the lad H5288 , and because of H5921 thy bondwoman H519 ; in all H3605 that H834 Sarah H8283 hath said H559 unto H413 thee, hearken H8085 unto her voice H6963 ; for H3588 in Isaac H3327 shall thy seed H2233 be called H7121 .
|
13. ദാസിയുടെമകനെയും ഞാൻ ഒരു ജാതിയാക്കും; അവൻ നിന്റെ സന്തതിയല്ലോ എന്നു അരുളിച്ചെയ്തു.
|
13. And also H1571 H853 of the son H1121 of the bondwoman H519 will I make H7760 a nation H1471 , because H3588 he H1931 is thy seed H2233 .
|
14. അബ്രാഹാം അതികാലത്തു എഴുന്നേറ്റു അപ്പവും ഒരു തുരുത്തി വെള്ളവും എടുത്തു ഹാഗാരിന്റെ തോളിൽവെച്ചു, കുട്ടിയെയും കൊടുത്തു അവളെ അയച്ചു; അവൾ പുറപ്പെട്ടുപോയി ബേർ-ശേബ മരുഭൂമിയിൽ ഉഴന്നു നടന്നു.
|
14. And Abraham H85 rose up early H7925 in the morning H1242 , and took H3947 bread H3899 , and a bottle H2573 of water H4325 , and gave H5414 it unto H413 Hagar H1904 , putting H7760 it on H5921 her shoulder H7926 , and the child H3206 , and sent her away H7971 : and she departed H1980 , and wandered H8582 in the wilderness H4057 of Beer H884 -sheba.
|
15. തുരുത്തിയിലെ വെള്ളം ചെലവായശേഷം അവൾ കുട്ടിയെ ഒരു കുറുങ്കാട്ടിൻ തണലിൽ ഇട്ടു.
|
15. And the water H4325 was spent H3615 in H4480 the bottle H2573 , and she cast H7993 H853 the child H3206 under H8478 one H259 of the shrubs H7880 .
|
16. അവൾ പോയി അതിന്നെതിരെ ഒരു അമ്പിൻ പാടു ദൂരത്തു ഇരുന്നു: കുട്ടിയുടെ മരണം എനിക്കു കാണേണ്ടാ എന്നു പറഞ്ഞു എതിരെ ഇരുന്നു ഉറക്കെ കരഞ്ഞു.
|
16. And she went H1980 , and sat her down H3427 over against H4480 H5048 him a good way off H7368 , as it were a bowshot H2909 H7198 : for H3588 she said H559 , Let me not H408 see H7200 the death H4194 of the child H3206 . And she sat H3427 over against H4480 H5048 him , and lifted up H5375 H853 her voice H6963 , and wept H1058 .
|
17. ദൈവം ബാലന്റെ നിലവിളി കേട്ടു; ദൈവത്തിന്റെ ദൂതൻ ആകാശത്തു നിന്നു ഹാഗാരിനെ വിളിച്ചു അവളോടു: ഹാഗാരേ, നിനക്കു എന്തു? നീ ഭയപ്പെടേണ്ടാ; ബാലൻ ഇരിക്കുന്നേടത്തുനിന്നു അവന്റെ നിലവിളികേട്ടിരിക്കുന്നു.
|
17. And God H430 heard H8085 H853 the voice H6963 of the lad H5288 ; and the angel H4397 of God H430 called H7121 to H413 Hagar H1904 out of H4480 heaven H8064 , and said H559 unto her, What H4100 aileth thee, Hagar H1904 ? fear H3372 not H408 ; for H3588 God H430 hath heard H8085 H413 the voice H6963 of the lad H5288 where H834 H8033 he H1931 is .
|
18. നീ ചെന്നു ബാലനെ താങ്ങി എഴുന്നേല്പിച്ചുകൊൾക; ഞാൻ അവനെ ഒരു വലിയ ജാതിയാക്കും എന്നു അരുളിച്ചെയ്തു.
|
18. Arise H6965 , lift up H5375 H853 the lad H5288 , and hold H2388 him in H854 thine hand H3027 ; for H3588 I will make H7760 him a great H1419 nation H1471 .
|
19. ദൈവം അവളുടെ കണ്ണു തുറന്നു; അവൾ ഒരു നീരുറവു കണ്ടു, ചെന്നു തുരുത്തിയിൽ വെള്ളം നിറച്ചു ബാലനെ കുടിപ്പിച്ചു.
|
19. And God H430 opened H6491 H853 her eyes H5869 , and she saw H7200 a well H875 of water H4325 ; and she went H1980 , and filled H4390 H853 the bottle H2573 with water H4325 , and gave H853 the lad H5288 drink H8248 .
|
20. ദൈവം ബാലനോടുകൂടെ ഉണ്ടായിരുന്നു; അവൻ മരുഭൂമിയിൽ പാർത്തു, മുതിർന്നപ്പോൾ ഒരു വില്ലാളിയായി തീർന്നു.
|
20. And God H430 was H1961 with H854 the lad H5288 ; and he grew H1431 , and dwelt H3427 in the wilderness H4057 , and became H1961 an archer H7235 H7199 .
|
21. അവൻ പാരാൻ മരുഭൂമിയിൽ പാർത്തു; അവന്റെ അമ്മ മിസ്രയീംദേശത്തുനിന്നു അവന്നു ഒരു ഭാര്യയെ കൊണ്ടുവന്നു.
|
21. And he dwelt H3427 in the wilderness H4057 of Paran H6290 : and his mother H517 took H3947 him a wife H802 out of the land H4480 H776 of Egypt H4714 .
|
22. അക്കാലത്തു അബിമേലെക്കും അവന്റെ സേനാപതിയായ പീക്കോലും അബ്രാഹാമിനോടു സംസാരിച്ചു: നിന്റെ സകലപ്രവൃത്തിയിലും ദൈവം നിന്നോടുകൂടെയുണ്ടു;
|
22. And it came to pass H1961 at that H1931 time H6256 , that Abimelech H40 and Phichol H6369 the chief captain H8269 of his host H6635 spoke H559 unto H413 Abraham H85 , saying H559 , God H430 is with H5973 thee in all H3605 that H834 thou H859 doest H6213 :
|
23. ആകയാൽ നീ എന്നോടോ എന്റെ സന്തതിയോടോ എന്റെ കുലത്തോടോ വ്യാജം പ്രവൃത്തിക്കാതെ ഞാൻ നിന്നോടു ദയ കാണിച്ചതുപോലെ നീ എന്നോടും നീ പാർത്തുവരുന്ന ദേശത്തോടും ദയകാണിക്കുമെന്നു ദൈവത്തെച്ചൊല്ലി ഇവിടെവെച്ചു എന്നോടു സത്യം ചെയ്ക എന്നു പറഞ്ഞു.
|
23. Now H6258 therefore swear H7650 unto me here H2008 by God H430 that thou wilt not deal falsely H8266 with me , nor with my son H5209 , nor with my son's son H5220 : but according to the kindness H2617 that H834 I have done H6213 unto H5973 thee , thou shalt do H6213 unto H5978 me , and to H5973 the land H776 wherein H834 thou hast sojourned H1481 .
|
24. സത്യം ചെയ്യാം എന്നു അബ്രാഹാം പറഞ്ഞു.
|
24. And Abraham H85 said H559 , I H595 will swear H7650 .
|
25. എന്നാൽ അബീമേലെക്കിന്റെ ദാസന്മാർ അപഹരിച്ച കിണർനിമിത്തം അബ്രാഹാം അബീമേലെക്കിനോടു ഭത്സിച്ചുപറഞ്ഞു.
|
25. And Abraham H85 reproved H3198 H853 Abimelech H40 because of H5921 H182 a well H875 of water H4325 , which H834 Abimelech H40 's servants H5650 had violently taken away H1497 .
|
26. അതിന്നു അബീമേലെക്; ഇക്കാര്യം ചെയ്തതു ആരെന്നു ഞാൻ അറിയുന്നില്ല; നീ എന്നെ അറിയിച്ചിട്ടില്ല; ഇന്നല്ലാതെ ഞാൻ അതിനെക്കുറിച്ചു കേട്ടിട്ടുമില്ല എന്നു പറഞ്ഞു.
|
26. And Abimelech H40 said H559 , I know H3045 not H3808 who H4310 hath done H6213 H853 this H2088 thing H1697 : neither H3808 didst thou H859 tell H5046 me, neither H3808 yet H1571 heard H8085 I H595 of it , but H1115 today H3117 .
|
27. പിന്നെ അബ്രാഹാം അബീമേലെക്കിന്നു ആടുമാടുകളെ കൊടുത്തു; അവർ ഇരുവരും തമ്മിൽ ഉടമ്പടി ചെയ്തു.
|
27. And Abraham H85 took H3947 sheep H6629 and oxen H1241 , and gave H5414 them unto Abimelech H40 ; and both H8147 of them made H3772 a covenant H1285 .
|
28. അബ്രാഹാം ഏഴു പെണ്ണാട്ടുകുട്ടികളെ വേറിട്ടു നിർത്തി.
|
28. And Abraham H85 set H5324 H853 seven H7651 ewe lambs H3535 of the flock H6629 by themselves H905 .
|
29. അപ്പോൾ അബീമേലെൿ അബ്രാഹാമിനോടു: നീ വേറിട്ടു നിർത്തിയ ഈ ഏഴു പെണ്ണാട്ടുകുട്ടികൾ എന്തിന്നു എന്നു ചോദിച്ചു.
|
29. And Abimelech H40 said H559 unto H413 Abraham H85 , What H4100 mean these H428 seven H7651 ewe lambs H3535 which H834 thou hast set H5324 by themselves H905 ?
|
30. ഞാൻ ഈ കിണർ കുഴിച്ചു എന്നതിന്നു സാക്ഷിയായി നീ ഈ ഏഴു പെണ്ണാട്ടുകുട്ടികളെ എന്നോടു വാങ്ങേണം എന്നു അവൻ പറഞ്ഞു.
|
30. And he said H559 , For H3588 these H853 seven H7651 ewe lambs H3535 shalt thou take H3947 of my hand H4480 H3027 , that H5668 they may be H1961 a witness H5713 unto me, that H3588 I have digged H2658 H853 this H2088 well H875 .
|
31. അവർ ഇരുവരും അവിടെവെച്ചു സത്യം ചെയ്ക കൊണ്ടു അവൻ ആ സ്ഥലത്തിന്നു ബേർ-ശേബ എന്നു പേരിട്ടു.
|
31. Wherefore H5921 H3651 he called H7121 that H1931 place H4725 Beer H884 -sheba; because H3588 there H8033 they swore H7650 both H8147 of them.
|
32. ഇങ്ങനെ അവർ ബേർ-ശേബയിൽവെച്ചു ഉടമ്പടി ചെയ്തു. അബീമേലെക്കും അവന്റെ സേനാപതിയായ പീക്കോലും എഴുന്നേറ്റു ഫെലിസ്ത്യരുടെ ദേശത്തേക്കു മടങ്ങിപ്പോയി.
|
32. Thus they made H3772 a covenant H1285 at Beer H884 -sheba : then Abimelech H40 rose up H6965 , and Phichol H6369 the chief captain H8269 of his host H6635 , and they returned H7725 into H413 the land H776 of the Philistines H6430 .
|
33. അബ്രാഹാം ബേർ-ശേബയിൽ ഒരു പിചുലവൃക്ഷം നട്ടു, നിത്യദൈവമായ യഹോവയുടെ നാമത്തിൽ അവിടെവെച്ചു ആരാധന കഴിച്ചു.
|
33. And Abraham planted H5193 a grove H815 in Beer H884 -sheba , and called H7121 there H8033 on the name H8034 of the LORD H3068 , the everlasting H5769 God H410 .
|
34. അബ്രാഹാം കുറേക്കാലം ഫെലിസ്ത്യരുടെ ദേശത്തു പാർത്തു.
|
34. And Abraham H85 sojourned H1481 in the Philistines H6430 ' land H776 many H7227 days H3117 .
|