|
|
1. അതിന്റെ ശേഷം ദൈവം അബ്രാഹാമിനെ പരീക്ഷിച്ചതു എങ്ങനെയെന്നാൽ: അബ്രാഹാമേ, എന്നു വിളിച്ചതിന്നു: ഞാൻ ഇതാ എന്നു അവൻ പറഞ്ഞു.
|
1. And it came to pass H1961 after H310 these H428 things H1697 , that God H430 did tempt H5254 H853 Abraham H85 , and said H559 unto H413 him, Abraham H85 : and he said H559 , Behold H2009 , here I am .
|
2. അപ്പോൾ അവൻ: നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെ തന്നേ കൂട്ടിക്കൊണ്ടു മോരിയാദേശത്തു ചെന്നു, അവിടെ ഞാൻ നിന്നോടു കല്പിക്കുന്ന ഒരു മലയിൽ അവനെ ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു.
|
2. And he said H559 , Take H3947 now H4994 H853 thy son H1121 , H853 thine only H3173 son H853 Isaac H3327 , whom H834 thou lovest H157 , and get H1980 thee into H413 the land H776 of Moriah H4179 ; and offer H5927 him there H8033 for a burnt offering H5930 upon H5921 one H259 of the mountains H2022 which H834 I will tell H559 thee of H413 .
|
3. അബ്രാഹാം അതികാലത്തു എഴുന്നേറ്റു കഴുതെക്കു കോപ്പിട്ടു കെട്ടി ബാല്യക്കാരിൽ രണ്ടുപേരെയും തന്റെ മകൻ യിസ്ഹാക്കിനെയും കൂട്ടി ഹോമയാഗത്തിന്നു വിറകു കീറി എടുത്തുംകൊണ്ടു പുറപ്പെട്ടു, ദൈവം തന്നോടു കല്പിച്ച സ്ഥലത്തേക്കു പോയി.
|
3. And Abraham H85 rose up early H7925 in the morning H1242 , and saddled H2280 H853 his ass H2543 , and took H3947 H853 two H8147 of his young men H5288 with H854 him , and Isaac H3327 his son H1121 , and cleaved H1234 the wood H6086 for the burnt offering H5930 , and rose up H6965 , and went H1980 unto H413 the place H4725 of which H834 God H430 had told H559 him.
|
4. മൂന്നാം ദിവസം അബ്രാഹാം നോക്കി ദൂരത്തു നിന്നു ആ സ്ഥലം കണ്ടു.
|
4. Then on the third H7992 day H3117 Abraham H85 lifted up H5375 H853 his eyes H5869 , and saw H7200 H853 the place H4725 afar off H4480 H7350 .
|
5. അബ്രാഹാം ബാല്യക്കാരോടു: നിങ്ങൾ കഴുതയുമായി ഇവിടെ ഇരിപ്പിൻ; ഞാനും ബാലനും അവിടത്തോളം ചെന്നു ആരാധന കഴിച്ചു മടങ്ങിവരാം എന്നു പറഞ്ഞു.
|
5. And Abraham H85 said H559 unto H413 his young men H5288 , Abide H3427 ye here H6311 with H5973 the ass H2543 ; and I H589 and the lad H5288 will go H1980 yonder H5704 H3541 and worship H7812 , and come again H7725 to H413 you.
|
6. അബ്രാഹാം ഹോമയാഗത്തിന്നുള്ള വിറകു എടുത്തു തന്റെ മകനായ യിസ്ഹാക്കിന്റെ ചുമലിൽ വെച്ചു; തീയും കത്തിയും താൻ എടുത്തു; ഇരുവരും ഒന്നിച്ചു നടന്നു.
|
6. And Abraham H85 took H3947 H853 the wood H6086 of the burnt offering H5930 , and laid H7760 it upon H5921 Isaac H3327 his son H1121 ; and he took H3947 H853 the fire H784 in his hand H3027 , and a knife H3979 ; and they went H1980 both H8147 of them together H3162 .
|
7. അപ്പോൾ യിസ്ഹാൿ തന്റെ അപ്പനായ അബ്രാഹാമിനോടു: അപ്പാ, എന്നു പറഞ്ഞതിന്നു അവൻ: എന്താകുന്നു മകനേ എന്നു പറഞ്ഞു. തീയും വിറകുമുണ്ടു; എന്നാൽ ഹോമയാഗത്തിന്നു ആട്ടിൻ കുട്ടി എവിടെ എന്നു അവൻ ചോദിച്ചു.
|
7. And Isaac H3327 spoke H559 unto H413 Abraham H85 his father H1 , and said H559 , My father H1 : and he said H559 , Here H2009 am I , my son H1121 . And he said H559 , Behold H2009 the fire H784 and the wood H6086 : but where H346 is the lamb H7716 for a burnt offering H5930 ?
|
8. ദൈവം തനിക്കു ഹോമയാഗത്തിന്നു ഒരു ആട്ടിൻ കുട്ടിയെ നോക്കിക്കൊള്ളും, മകനേ, എന്നു അബ്രാഹാം പറഞ്ഞു. അങ്ങനെ അവർ ഇരുവരും ഒന്നിച്ചു നടന്നു.
|
8. And Abraham H85 said H559 , My son H1121 , God H430 will provide H7200 himself a lamb H7716 for a burnt offering H5930 : so they went H1980 both H8147 of them together H3162 .
|
9. ദൈവം കല്പിച്ചിരുന്ന സ്ഥലത്തു അവർ എത്തി; അബ്രാഹാം ഒരു യാഗപീഠം പണിതു, വിറകു അടുക്കി, തന്റെ മകൻ യിസ്ഹാക്കിനെ കെട്ടി യാഗപീഠത്തിന്മേൽ വിറകിന്മീതെ കിടത്തി.
|
9. And they came H935 to H413 the place H4725 which H834 God H430 had told H559 him of ; and Abraham H85 built H1129 H853 an altar H4196 there H8033 , and laid the wood in order H6186 H853 H6086 , and bound H6123 H853 Isaac H3327 his son H1121 , and laid H7760 him on H5921 the altar H4196 upon H4480 H4605 the wood H6086 .
|
10. പിന്നെ അബ്രാഹാം കൈ നീട്ടി തന്റെ മകനെ അറുക്കേണ്ടതിന്നു കത്തി എടുത്തു.
|
10. And Abraham H85 stretched forth H7971 H853 his hand H3027 , and took H3947 H853 the knife H3979 to slay H7819 H853 his son H1121 .
|
11. ഉടനെ യഹോവയുടെ ദൂതൻ ആകാശത്തുനിന്നു: അബ്രാഹാമേ, അബ്രാഹാമേ, എന്നു വിളിച്ചു; ഞാൻ ഇതാ, എന്നു അവൻ പറഞ്ഞു.
|
11. And the angel H4397 of the LORD H3068 called H7121 unto H413 him out of H4480 heaven H8064 , and said H559 , Abraham H85 , Abraham H85 : and he said H559 , Here H2009 am I.
|
12. ബാലന്റെ മേൽ കൈവെക്കരുതു; അവനോടു ഒന്നും ചെയ്യരുതു; നിന്റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്കകൊണ്ടു നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു എന്നു അവൻ അരുളിച്ചെയ്തു.
|
12. And he said H559 , Lay H7971 not H408 thine hand H3027 upon H413 the lad H5288 , neither H408 do H6213 thou any thing H3972 unto him: for H3588 now H6258 I know H3045 that H3588 thou H859 fearest H3373 God H430 , seeing thou hast not H3808 withheld H2820 H853 thy son H1121 , H853 thine only H3173 son from H4480 me.
|
13. അബ്രാഹാം തലപൊക്കി നോക്കിയപ്പോൾ പിമ്പുറത്തു ഒരു ആട്ടുകൊറ്റൻ കൊമ്പു കാട്ടിൽ പിടിപെട്ടു കിടക്കുന്നതു കണ്ടു; അബ്രാഹാം ചെന്നു ആട്ടുകൊറ്റനെ പിടിച്ചു തന്റെ മകന്നു പകരം ഹോമയാഗം കഴിച്ചു.
|
13. And Abraham H85 lifted up H5375 H853 his eyes H5869 , and looked H7200 , and behold H2009 behind H310 him a ram H352 caught H270 in a thicket H5442 by his horns H7161 : and Abraham H85 went H1980 and took H3947 H853 the ram H352 , and offered him up H5927 for a burnt offering H5930 in the stead of H8478 his son H1121 .
|
14. അബ്രാഹാം ആ സ്ഥലത്തിന്നു യഹോവ-യിരേ എന്നു പേരിട്ടു. യഹോവയുടെ പർവ്വതത്തിൽ അവൻ പ്രത്യക്ഷനാകും എന്നു ഇന്നുവരെയും പറഞ്ഞുവരുന്നു.
|
14. And Abraham H85 called H7121 the name H8034 of that H1931 place H4725 Jehovah H3070 -jireh: as H834 it is said H559 to this day H3117 , In the mount H2022 of the LORD H3068 it shall be seen H7200 .
|
15. യഹോവയുടെ ദൂതൻ രണ്ടാമതും ആകാശത്തുനിന്നു അബ്രാഹാമിനോടു വിളിച്ചു അരുളിച്ചെയ്തതു:
|
15. And the angel H4397 of the LORD H3068 called H7121 unto H413 Abraham H85 out of H4480 heaven H8064 the second time H8145 ,
|
16. നീ ഈ കാര്യം ചെയ്തു, നിന്റെ ഏകജാതനായ മകനെ തരുവാൻ മടിക്കായ്കകൊണ്ടു
|
16. And said H559 , By myself have I sworn H7650 , saith H5002 the LORD H3068 , for H3588 because H3282 H834 thou hast done H6213 H853 this H2088 thing H1697 , and hast not H3808 withheld H2820 H853 thy son H1121 , H853 thine only H3173 son :
|
17. ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും.
|
17. That H3588 in blessing H1288 I will bless H1288 thee , and in multiplying H7235 I will multiply H7235 H853 thy seed H2233 as the stars H3556 of the heaven H8064 , and as the sand H2344 which H834 is upon H5921 the sea H3220 shore H8193 ; and thy seed H2233 shall possess H3423 H853 the gate H8179 of his enemies H341 ;
|
18. നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.
|
18. And in thy seed H2233 shall all H3605 the nations H1471 of the earth H776 be blessed H1288 ; because H6118 H834 thou hast obeyed H8085 my voice H6963 .
|
19. പിന്നെ അബ്രാഹാം ബാല്യക്കാരുടെ അടുക്കൽ മടങ്ങിവന്നു; അവർ ഒന്നിച്ചു പുറപ്പെട്ടു ബേർ--ശേബയിലേക്കു പോന്നു; അബ്രാഹാം ബേർ-ശേബയിൽ പാർത്തു.
|
19. So Abraham H85 returned H7725 unto H413 his young men H5288 , and they rose up H6965 and went H1980 together H3162 to H413 Beer H884 -sheba ; and Abraham H85 dwelt H3427 at Beer H884 -sheba.
|
20. അനന്തരം മിൽക്കയും നിന്റെ സഹോദരനായ നാഹോരിന്നു മക്കളെ പ്രസവിച്ചിരിക്കുന്നു എന്നു അബ്രാഹാമിന്നു വർത്തമാനം കിട്ടി.
|
20. And it came to pass H1961 after H310 these H428 things H1697 , that it was told H5046 Abraham H85 , saying H559 , Behold H2009 , Milcah H4435 , she H1931 hath also H1571 born H3205 children H1121 unto thy brother H251 Nahor H5152 ;
|
21. അവർ ആരെന്നാൽ: ആദ്യജാതൻ ഊസ്, അവന്റെ അനുജൻ ബൂസ്, അരാമിന്റെ പിതാവായ കെമൂവേൽ,
|
21. H853 Huz H5780 his firstborn H1060 , and Buz H938 his brother H251 , and Kemuel H7055 the father H1 of Aram H758 ,
|
22. കേശെദ്, ഹസോ, പിൽദാശ്, യിദലാഫ്, ബെഥൂവേൽ.
|
22. And Chesed H3777 , and Hazo H2375 , and Pildash H6394 , and Jidlaph H3044 , and Bethuel H1328 .
|
23. ബെഥൂവേൽ റിബെക്കയെ ജനിപ്പിച്ചു. ഈ എട്ടു പേരെ മിൽക്കാ അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്നു പ്രസവിച്ചു.
|
23. And Bethuel H1328 begot H3205 H853 Rebekah H7259 : these H428 eight H8083 Milcah H4435 did bear H3205 to Nahor H5152 , Abraham H85 's brother H251 .
|
24. അവന്റെ വെപ്പാട്ടി രെയൂമാ എന്നവളും തേബഹ്, ഗഹാം, തഹശ്, മാഖാ എന്നിവരെ പ്രസവിച്ചു.
|
24. And his concubine H6370 , whose name H8034 was Reumah H7208 , she H1931 bore H3205 also H1571 H853 Tebah H2875 , and Gaham H1514 , and Thahash H8477 , and Maachah H4601 .
|