|
|
1. അബ്രാഹാമിന്റെ കാലത്തുണ്ടായ മുമ്പിലത്തെ ക്ഷാമം കൂടാതെ പിന്നെയും ആ ദേശത്തു ഒരു ക്ഷാമം ഉണ്ടായി. അപ്പോൾ യിസ്ഹാൿ ഗെരാരിൽ ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്കിന്റെ അടുക്കൽ പോയി.
|
1. And there was H1961 a famine H7458 in the land H776 , beside H4480 H905 the first H7223 famine H7458 that H834 was H1961 in the days H3117 of Abraham H85 . And Isaac H3327 went H1980 unto H413 Abimelech H40 king H4428 of the Philistines H6430 unto Gerar H1642 .
|
2. യഹോവ അവന്നു പ്രത്യക്ഷനായി അരുളിച്ചെയ്തതെന്തെന്നാൽ: നീ മിസ്രയീമിലേക്കു പോകരുതു; ഞാൻ നിന്നോടു കല്പിക്കുന്ന ദേശത്തു പാർക്ക.
|
2. And the LORD H3068 appeared H7200 unto H413 him , and said H559 , Go not down H3381 H408 into Egypt H4714 ; dwell H7931 in the land H776 which H834 I shall tell H559 thee of H413 :
|
3. ഈ ദേശത്തു താമസിക്ക; ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്നെ അനുഗ്രഹിക്കും; നിനക്കും നിന്റെ സന്തതിക്കും ഈ ദേശം ഒക്കെയും തരും; നിന്റെ പിതാവായ അബ്രാഹാമിനോടു ഞാൻ ചെയ്ത സത്യം നിവർത്തിക്കും.
|
3. Sojourn H1481 in this H2063 land H776 , and I will be H1961 with H5973 thee , and will bless H1288 thee; for H3588 unto thee , and unto thy seed H2233 , I will give H5414 H853 all H3605 these H411 countries H776 , and I will perform H6965 H853 the oath H7621 which H834 I swore H7650 unto Abraham H85 thy father H1 ;
|
4. അബ്രാഹാം എന്റെ വാക്കു കേട്ടു എന്റെ നിയോഗവും കല്പനകളും ചട്ടങ്ങളും പ്രമാണങ്ങളും ആചരിച്ചതുകൊണ്ടു
|
4. And I will make H853 thy seed H2233 to multiply H7235 as the stars H3556 of heaven H8064 , and will give H5414 unto thy seed H2233 H853 all H3605 these H411 countries H776 ; and in thy seed H2233 shall all H3605 the nations H1471 of the earth H776 be blessed H1288 ;
|
5. ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ചു നിന്റെ സന്തതിക്കു ഈ ദേശമൊക്കെയും കൊടുക്കും; നിന്റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും.
|
5. Because H6118 that H834 Abraham H85 obeyed H8085 my voice H6963 , and kept H8104 my charge H4931 , my commandments H4687 , my statutes H2708 , and my laws H8451 .
|
6. അങ്ങനെ യിസ്ഹാൿ ഗെരാരിൽ പാർത്തു.
|
6. And Isaac H3327 dwelt H3427 in Gerar H1642 :
|
7. ആ സ്ഥലത്തെ ജനം അവന്റെ ഭാര്യയെക്കുറിച്ചു അവനോടു ചോദിച്ചു; അവൾ എന്റെ സഹോദരിയെന്നു അവൻ പറഞ്ഞു; റിബെക്കാ സൌന്ദര്യമുള്ളവളാകകൊണ്ടു ആ സ്ഥലത്തെ ജനം അവളുടെ നിമിത്തം തന്നേ കൊല്ലാതിരിക്കേണ്ടതിന്നു അവൾ എന്റെ ഭാര്യ എന്നു പറവാൻ അവൻ ശങ്കിച്ചു.
|
7. And the men H376 of the place H4725 asked H7592 him of his wife H802 ; and he said H559 , She H1931 is my sister H269 : for H3588 he feared H3372 to say H559 , She is my wife H802 ; lest H6435 , said he , the men H376 of the place H4725 should kill H2026 me for H5921 Rebekah H7259 ; because H3588 she H1931 was fair H2896 to look upon H4758 .
|
8. അവൻ അവിടെ ഏറെക്കാലം പാർത്തശേഷം ഫെലിസ്ത്യരുടെ രാജാവായ അബീമേലെൿ കിളിവാതിൽക്കൽ കൂടി നോക്കി യിസ്ഹാൿ തന്റെ ഭാര്യയായ റിബെക്കയോടുകൂടെ വിനോദിക്കുന്നതു കണ്ടു.
|
8. And it came to pass H1961 , when H3588 he had been there H8033 a long H748 time H3117 , that Abimelech H40 king H4428 of the Philistines H6430 looked out H8259 at H1157 a window H2474 , and saw H7200 , and, behold H2009 , Isaac H3327 was sporting H6711 with H853 Rebekah H7259 his wife H802 .
|
9. അബീമേലെൿ യിസ്ഹാക്കിനെ വിളിച്ചു: അവൾ നിന്റെ ഭാര്യയാകുന്നു നിശ്ചയം; പിന്നെ എന്റെ സഹോദരിയെന്നു നീ പറഞ്ഞതു എങ്ങനെ എന്നു ചോദിച്ചതിന്നു യിസ്ഹാൿ അവനോടു: അവളുടെ നിമിത്തം മരിക്കാതിരിപ്പാൻ ആകുന്നു ഞാൻ അങ്ങനെ പറഞ്ഞതു എന്നു പറഞ്ഞു.
|
9. And Abimelech H40 called H7121 Isaac H3327 , and said H559 , Behold H2009 , of a surety H389 she H1931 is thy wife H802 : and how H349 saidst H559 thou, She H1931 is my sister H269 ? And Isaac H3327 said H559 unto H413 him, Because H3588 I said H559 , Lest H6435 I die H4191 for H5921 her.
|
10. അപ്പോൾ അബീമേലെക്: നീ ഞങ്ങളോടു ഈ ചെയ്തതു എന്തു? ജനത്തിൽ ആരെങ്കിലും നിന്റെ ഭാര്യയോടുകൂടെ ശയിപ്പാനും നീ ഞങ്ങളുടെ മേൽ കുറ്റം വരുത്തുവാനും സംഗതി വരുമായിരുന്നുവല്ലോ എന്നു പറഞ്ഞു.
|
10. And Abimelech H40 said H559 , What H4100 is this H2063 thou hast done H6213 unto us? one H259 of the people H5971 might lightly H4592 have lain H7901 with H854 thy wife H802 , and thou shouldest have brought H935 guiltiness H817 upon H5921 us.
|
11. പിന്നെ അബീമേലെക്: ഈ പുരുഷനെയോ അവന്റെ ഭാര്യയെയോ തൊടുന്നവന്നു മരണശിക്ഷ ഉണ്ടാകും എന്നു സകലജനത്തോടും കല്പിച്ചു.
|
11. And Abimelech H40 charged H6680 H853 all H3605 his people H5971 , saying H559 , He that toucheth H5060 this H2088 man H376 or his wife H802 shall surely be put to death H4191 H4191 .
|
12. യിസ്ഹാൿ ആ ദേശത്തു വിതെച്ചു; ആയാണ്ടിൽ നൂറുമേനി വിളവു കിട്ടി; യഹോവ അവനെ അനുഗ്രഹിച്ചു.
|
12. Then Isaac H3327 sowed H2232 in that H1931 land H776 , and received H4672 in the same H1931 year H8141 a hundredfold H3967 H8180 : and the LORD H3068 blessed H1288 him.
|
13. അവൻ വർദ്ധിച്ചു വർദ്ധിച്ചു മഹാധനവാനായിത്തീർന്നു.
|
13. And the man H376 waxed great H1431 , and went H1980 forward H1980 , and grew H1432 until H5704 H3588 he became very great H1431 H3966 :
|
14. അവന്നു ആട്ടിൻ കൂട്ടങ്ങളും മാട്ടിൻ കൂട്ടങ്ങളും വളരെ ദാസീദാസന്മാരും ഉണ്ടായിരുന്നതുകൊണ്ടു ഫെലിസ്ത്യർക്കു അവനോടു അസൂയ തോന്നി.
|
14. For he had H1961 possession H4735 of flocks H6629 , and possession H4735 of herds H1241 , and great store H7227 of servants H5657 : and the Philistines H6430 envied H7065 him.
|
15. എന്നാൽ അവന്റെ പിതാവായ അബ്രാഹാമിന്റെ കാലത്തു അവന്റെ പിതാവിന്റെ ദാസന്മാർ കുഴിച്ചിരുന്ന കിണറൊക്കെയും ഫെലിസ്ത്യർ മണ്ണിട്ടു നികത്തിക്കളഞ്ഞിരുന്നു.
|
15. For all H3605 the wells H875 which H834 his father H1 's servants H5650 had digged H2658 in the days H3117 of Abraham H85 his father H1 , the Philistines H6430 had stopped H5640 them , and filled H4390 them with earth H6083 .
|
16. അബീമേലെൿ യിസ്ഹാക്കിനോടു: നീ ഞങ്ങളെക്കാൾ ഏറ്റവും ബലവാനാകകൊണ്ടു ഞങ്ങളെ വിട്ടു പോക എന്നു പറഞ്ഞു.
|
16. And Abimelech H40 said H559 unto H413 Isaac H3327 , Go H1980 from H4480 H5973 us; for H3588 thou art much mightier H6105 H3966 than H4480 we.
|
17. അങ്ങനെ യിസ്ഹാൿ അവിടെനിന്നു പുറപ്പെട്ടു ഗേരാർതാഴ്വരയിൽ കൂടാരമടിച്ചു, അവിടെ പാർത്തു.
|
17. And Isaac H3327 departed H1980 thence H4480 H8033 , and pitched his tent H2583 in the valley H5158 of Gerar H1642 , and dwelt H3427 there H8033 .
|
18. തന്റെ പിതാവായ അബ്രാഹാമിന്റെ കാലത്തു കുഴിച്ചതും അബ്രാഹാം മരിച്ചശേഷം ഫെലിസ്ത്യർ നികത്തിക്കളഞ്ഞതുമായ കിണറുകൾ യിസ്ഹാൿ പിന്നെയും കുഴിച്ചു തന്റെ പിതാവു അവെക്കു ഇട്ടിരുന്ന പേർ തന്നേ ഇട്ടു.
|
18. And Isaac H3327 digged H2658 again H7725 H853 the wells H875 of water H4325 , which H834 they had digged H2658 in the days H3117 of Abraham H85 his father H1 ; for the Philistines H6430 had stopped H5640 them after H310 the death H4194 of Abraham H85 : and he called H7121 their names H8034 after the names H8034 by which H834 his father H1 had called H7121 them.
|
19. യിസ്ഹാക്കിന്റെ ദാസന്മാർ ആ താഴ്വരയിൽ കുഴിച്ചു നീരുറവുള്ള ഒരു കിണറ് കണ്ടു.
|
19. And Isaac H3327 's servants H5650 digged H2658 in the valley H5158 , and found H4672 there H8033 a well H875 of springing H2416 water H4325 .
|
20. അപ്പോൾ ഗെരാർദേശത്തിലെ ഇടയന്മാർ: ഈ വെള്ളം ഞങ്ങൾക്കുള്ളതു എന്നു പറഞ്ഞു യിസ്ഹാക്കിന്റെ ഇടയന്മാരോടു ശണ്ഠയിട്ടു; അവർ തന്നോടു ശണ്ഠയിട്ടതുകൊണ്ടു അവൻ ആ കിണറ്റിനു ഏശെൿ എന്നു പേർ വിളിച്ചു.
|
20. And the herdsmen H7462 of Gerar H1642 did strive H7378 with H5973 Isaac H3327 's herdsmen H7462 , saying H559 , The water H4325 is ours : and he called H7121 the name H8034 of the well H875 Esek H6230 ; because H3588 they strove H6229 with H5973 him.
|
21. അവർ മറ്റൊരു കിണറു കുഴിച്ചു; അതിനെക്കുറിച്ചും അവർ ശണ്ഠയിട്ടതുകൊണ്ടു അവൻ അതിന്നു സിത്നാ എന്നു പേർ വിളിച്ചു.
|
21. And they digged H2658 another H312 well H875 , and strove H7378 for H5921 that also H1571 : and he called H7121 the name H8034 of it Sitnah H7856 .
|
22. അവൻ അവിടെനിന്നു മാറിപ്പോയി മറ്റൊരു കിണറ് കുഴിച്ചു; അതിനെക്കുറിച്ചു അവർ ശണ്ഠയിട്ടില്ല. യഹോവ ഇപ്പോൾ നമുക്കു ഇടം ഉണ്ടാക്കി നാം ദേശത്തു വർദ്ധിക്കുമെന്നു പറഞ്ഞു അവൻ അതിന്നു രെഹോബോത്ത് എന്നു പേരിട്ടു.
|
22. And he removed H6275 from thence H4480 H8033 , and digged H2658 another H312 well H875 ; and for H5921 that they strove H7378 not H3808 : and he called H7121 the name H8034 of it Rehoboth H7344 ; and he said H559 , For H3588 now H6258 the LORD H3068 hath made room H7337 for us , and we shall be fruitful H6509 in the land H776 .
|
23. അവിടെ നിന്നു അവൻ ബേർ-ശേബെക്കു പോയി.
|
23. And he went up H5927 from thence H4480 H8033 to Beer H884 -sheba.
|
24. അന്നു രാത്രി യഹോവ അവന്നു പ്രത്യക്ഷനായി: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവം ആകുന്നു; നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; എന്റെ ദാസനായ അബ്രാഹാംനിമിത്തം ഞാൻ നിന്നെ അനുഗ്രഹിച്ചു നിന്റെ സന്തതിയെ വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു.
|
24. And the LORD H3068 appeared H7200 unto H413 him the same H1931 night H3915 , and said H559 , I H595 am the God H430 of Abraham H85 thy father H1 : fear H3372 not H408 , for H3588 I H595 am with H854 thee , and will bless H1288 thee , and multiply H7235 H853 thy seed H2233 for H5668 my servant H5650 Abraham H85 's sake.
|
25. അവിടെ അവൻ ഒരു യാഗപീഠം പണിതു, യഹോവയുടെ നാമത്തിൽ ആരാധിച്ചു. അവിടെ തന്റെ കൂടാരം അടിച്ചു; അവിടെയും യിസ്ഹാക്കിന്റെ ദാസന്മാർ ഒരു കിണറ് കുഴിച്ചു.
|
25. And he built H1129 an altar H4196 there H8033 , and called H7121 upon the name H8034 of the LORD H3068 , and pitched H5186 his tent H168 there H8033 : and there H8033 Isaac H3327 's servants H5650 digged H3738 a well H875 .
|
26. അനന്തരം അബീമേലെക്കും സ്നേഹിതനായ അഹൂസത്തും സേനാപതിയായ ഫീക്കോലും ഗെരാരിൽനിന്നു അവന്റെ അടുക്കൽ വന്നു.
|
26. Then Abimelech H40 went H1980 to H413 him from Gerar H4480 H1642 , and Ahuzzath H276 one of his friends H4828 , and Phichol H6369 the chief captain H8269 of his army H6635 .
|
27. യിസ്ഹാൿ അവരോടു: നിങ്ങൾ എന്തിന്നു എന്റെ അടുക്കൽ വരുന്നു? നിങ്ങൾ എന്നെ ദ്വേഷിച്ചു നിങ്ങളുടെ ഇടയിൽനിന്നു അയച്ചുകളഞ്ഞുവല്ലോ എന്നു പറഞ്ഞു.
|
27. And Isaac H3327 said H559 unto H413 them, Wherefore H4069 come H935 ye to H413 me , seeing ye H859 hate H8130 me , and have sent me away H7971 from H4480 you?
|
28. അതിന്നു അവർ: യഹോവ നിന്നോടുകൂടെയുണ്ടു എന്നു ഞങ്ങൾ സ്പഷ്ടമായി കണ്ടു; അതുകൊണ്ടു നമുക്കു തമ്മിൽ, ഞങ്ങൾക്കും നിനക്കും തമ്മിൽ തന്നെ, ഒരു സത്യബന്ധമുണ്ടായിരിക്കേണം.
|
28. And they said H559 , We saw certainly H7200 H7200 that H3588 the LORD H3068 was H1961 with H5973 thee : and we said H559 , Let there be H1961 now H4994 an oath H423 between H996 us, even between H996 us and thee , and let us make H3772 a covenant H1285 with H5973 thee;
|
29. ഞങ്ങൾ നിന്നെ തൊട്ടിട്ടില്ലാത്തതുപോലെയും നന്മമാത്രം നിനക്കു ചെയ്തു നിന്നെ സമാധാനത്തോടെ അയച്ചതുപോലെയും നീ ഞങ്ങളോടു ഒരു ദോഷവും ചെയ്കയില്ല എന്നു ഞങ്ങളും നീയും തമ്മിൽ ഒരു ഉടമ്പടി ചെയ്ക. നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവനല്ലോ എന്നു പറഞ്ഞു.
|
29. That H518 thou wilt do H6213 us no hurt H7451 , as H834 we have not H3808 touched H5060 thee , and as H834 we have done H6213 unto H5973 thee nothing but H7535 good H2896 , and have sent thee away H7971 in peace H7965 : thou H859 art now H6258 the blessed H1288 of the LORD H3068 .
|
30. അവൻ അവർക്കു ഒരു വിരുന്നു ഒരുക്കി; അവർ ഭക്ഷിച്ചു പാനം ചെയ്തു.
|
30. And he made H6213 them a feast H4960 , and they did eat H398 and drink H8354 .
|
31. അവർ അതികാലത്തു എഴുന്നേറ്റു, തമ്മിൽ സത്യം ചെയ്തശേഷം യിസ്ഹാൿ അവരെ യാത്രയയച്ചു അവർ സമാധാനത്തോടെ പിരിഞ്ഞുപോയി.
|
31. And they rose up quickly H7925 in the morning H1242 , and swore H7650 one H376 to another H251 : and Isaac H3327 sent them away H7971 , and they departed H1980 from H4480 H854 him in peace H7965 .
|
32. ആ ദിവസം തന്നേ യിസ്ഹാക്കിന്റെ ദാസന്മാർ വന്നു തങ്ങൾ കുഴിച്ച കിണറ്റിന്റെ വസ്തുത അവനെ അറിയിച്ചു:
|
32. And it came to pass H1961 the same H1931 day H3117 , that Isaac H3327 's servants H5650 came H935 , and told H5046 him concerning H5921 H182 the well H875 which H834 they had digged H2658 , and said H559 unto him , We have found H4672 water H4325 .
|
33. ഞങ്ങൾ വെള്ളം കണ്ടു എന്നു പറഞ്ഞു. അവൻ അതിന്നു ശിബാ എന്നു പേരിട്ടു; അതുകൊണ്ടു ആ പട്ടണത്തിന്നു ഇന്നുവരെ ബേർ-ശേബ എന്നു പേർ.
|
33. And he called H7121 it Shebah H7656 : therefore H5921 H3651 the name H8034 of the city H5892 is Beer H884 -sheba unto H5704 this H2088 day H3117 .
|
34. ഏശാവിന്നു നാല്പതു വയസ്സായപ്പോൾ അവൻ ഹിത്യനായ ബേരിയുടെ മകൾ യെഹൂദീത്തിനെയും ഹിത്യനായ ഏലോന്റെ മകൾ ബാസമത്തിനെയും ഭാര്യമാരായി പരിഗ്രഹിച്ചു.
|
34. And Esau H6215 was H1961 forty H705 years H8141 old H1121 when he took H3947 to wife H802 H853 Judith H3067 the daughter H1323 of Beeri H882 the Hittite H2850 , and Bashemath H1315 the daughter H1323 of Elon H356 the Hittite H2850 :
|
35. ഇവർ യിസ്ഹാക്കിന്നും റിബെക്കെക്കും മനോവ്യസനകാരണമായിരുന്നു.
|
35. Which were H1961 a grief H4786 of mind H7307 unto Isaac H3327 and to Rebekah H7259 .
|