|
|
1. യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു. അതു സ്ത്രീയോടു: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.
|
1. Now the serpent H5175 was H1961 more subtle H6175 than any H4480 H3605 beast H2416 of the field H7704 which H834 the LORD H3068 God H430 had made H6213 . And he said H559 unto H413 the woman H802 , Yea H637 H3588 , hath God H430 said H559 , Ye shall not H3808 eat H398 of every H4480 H3605 tree H6086 of the garden H1588 ?
|
2. സ്ത്രീ പാമ്പിനോടു: തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങൾക്കു തിന്നാം;
|
2. And the woman H802 said H559 unto H413 the serpent H5175 , We may eat H398 of the fruit H4480 H6529 of the trees H6086 of the garden H1588 :
|
3. എന്നാൽ നിങ്ങൾ മരിക്കാതിരിക്കേണ്ടതിന്നു തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുതു, തൊടുകയും അരുതു എന്നു ദൈവം കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു.
|
3. But of the fruit H4480 H6529 of the tree H6086 which H834 is in the midst H8432 of the garden H1588 , God H430 hath said H559 , Ye shall not H3808 eat H398 of H4480 it, neither H3808 shall ye touch H5060 it, lest H6435 ye die H4191 .
|
4. പാമ്പു സ്ത്രീയോടു: നിങ്ങൾ മരിക്കയില്ല നിശ്ചയം;
|
4. And the serpent H5175 said H559 unto H413 the woman H802 , Ye shall not H3808 surely die H4191 H4191 :
|
5. അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു.
|
5. For H3588 God H430 doth know H3045 that H3588 in the day H3117 ye eat H398 thereof H4480 , then your eyes H5869 shall be opened H6491 , and ye shall be H1961 as gods H430 , knowing H3045 good H2896 and evil H7451 .
|
6. ആ വൃക്ഷഫലം തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭർത്താവിന്നും കൊടുത്തു; അവന്നും തിന്നു.
|
6. And when the woman H802 saw H7200 that H3588 the tree H6086 was good H2896 for food H3978 , and that H3588 it H1931 was pleasant H8378 to the eyes H5869 , and a tree H6086 to be desired H2530 to make one wise H7919 , she took H3947 of the fruit H4480 H6529 thereof , and did eat H398 , and gave H5414 also H1571 unto her husband H376 with H5973 her ; and he did eat H398 .
|
7. ഉടനെ ഇരുവരുടെയും കണ്ണു തുറന്നു തങ്ങൾ നഗ്നരെന്നു അറിഞ്ഞു, അത്തിയില കൂട്ടിത്തുന്നി തങ്ങൾക്കു അരയാട ഉണ്ടാക്കി.
|
7. And the eyes H5869 of them both H8147 were opened H6491 , and they knew H3045 that H3588 they H1992 were naked H5903 ; and they sewed H8609 fig H8384 leaves H5929 together , and made H6213 themselves aprons H2290 .
|
8. വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു.
|
8. And they heard H8085 H853 the voice H6963 of the LORD H3068 God H430 walking H1980 in the garden H1588 in the cool H7307 of the day H3117 : and Adam H121 and his wife H802 hid themselves H2244 from the presence H4480 H6440 of the LORD H3068 God H430 amongst H8432 the trees H6086 of the garden H1588 .
|
9. യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു: നീ എവിടെ എന്നു ചോദിച്ചു.
|
9. And the LORD H3068 God H430 called H7121 unto H413 Adam H121 , and said H559 unto him, Where H335 art thou?
|
10. തോട്ടത്തിൽ നിന്റെ ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവൻ പറഞ്ഞു.
|
10. And he said H559 , I heard H8085 H853 thy voice H6963 in the garden H1588 , and I was afraid H3372 , because H3588 I H595 was naked H5903 ; and I hid myself H2244 .
|
11. നീ നഗ്നനെന്നു നിന്നോടു ആർ പറഞ്ഞു? തിന്നരുതെന്നു ഞാൻ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവൻ ചോദിച്ചു.
|
11. And he said H559 , Who H4310 told H5046 thee that H3588 thou H859 wast naked H5903 ? Hast thou eaten H398 of H4480 the tree H6086 , whereof H834 H4480 I commanded H6680 thee that thou shouldest not H1115 eat H398 ?
|
12. അതിന്നു മനുഷ്യൻ: എന്നോടു കൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു എന്നു പറഞ്ഞു.
|
12. And the man H120 said H559 , The woman H802 whom H834 thou gavest H5414 to be with H5973 me, she H1931 gave H5414 me of H4480 the tree H6086 , and I did eat H398 .
|
13. യഹോവയായ ദൈവം സ്ത്രീയോടു: നീ ഈ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നു: പാമ്പു എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു.
|
13. And the LORD H3068 God H430 said H559 unto the woman H802 , What H4100 is this H2063 that thou hast done H6213 ? And the woman H802 said H559 , The serpent H5175 beguiled H5377 me , and I did eat H398 .
|
14. യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതു: നീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും.
|
14. And the LORD H3068 God H430 said H559 unto H413 the serpent H5175 , Because H3588 thou hast done H6213 this H2063 , thou H859 art cursed H779 above all H4480 H3605 cattle H929 , and above every H4480 H3605 beast H2416 of the field H7704 ; upon H5921 thy belly H1512 shalt thou go H1980 , and dust H6083 shalt thou eat H398 all H3605 the days H3117 of thy life H2416 :
|
15. ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.
|
15. And I will put H7896 enmity H342 between H996 thee and the woman H802 , and between H996 thy seed H2233 and her seed H2233 ; it H1931 shall bruise H7779 thy head H7218 , and thou H859 shalt bruise H7779 his heel H6119 .
|
16. സ്ത്രീയോടു കല്പിച്ചതു: ഞാൻ നിനക്കു കഷ്ടവും ഗർഭധാരണവും ഏറ്റവും വർദ്ധിപ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും; നിന്റെ ആഗ്രഹം നിന്റെ ഭർത്താവിനോടു ആകും; അവൻ നിന്നെ ഭരിക്കും.
|
16. Unto H413 the woman H802 he said H559 , I will greatly H7235 multiply H7235 thy sorrow H6093 and thy conception H2032 ; in sorrow H6089 thou shalt bring forth H3205 children H1121 ; and thy desire H8669 shall be to H413 thy husband H376 , and he H1931 shall rule H4910 over thee.
|
17. മനുഷ്യനോടു കല്പിച്ചതോ: നീ നിന്റെ ഭാര്യയുടെ വാക്കു അനുസരിക്കയും തിന്നരുതെന്നു ഞാൻ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതിൽനിന്നു അഹോവൃത്തി കഴിക്കും.
|
17. And unto Adam H121 he said H559 , Because H3588 thou hast hearkened H8085 unto the voice H6963 of thy wife H802 , and hast eaten H398 of H4480 the tree H6086 , of which H834 I commanded H6680 thee, saying H559 , Thou shalt not H3808 eat H398 of H4480 it: cursed H779 is the ground H127 for thy sake H5668 ; in sorrow H6093 shalt thou eat H398 of it all H3605 the days H3117 of thy life H2416 ;
|
18. മുള്ളും പറക്കാരയും നിനക്കു അതിൽനിന്നു മുളെക്കും; വയലിലെ സസ്യം നിനക്കു ആഹാരമാകും.
|
18. Thorns H6975 also and thistles H1863 shall it bring forth H6779 to thee ; and thou shalt eat H398 H853 the herb H6212 of the field H7704 ;
|
19. നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതിൽ തിരികെ ചേരുവോളം മുഖത്തെ വിയർപ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും.
|
19. In the sweat H2188 of thy face H639 shalt thou eat H398 bread H3899 , till H5704 thou return H7725 unto H413 the ground H127 ; for H3588 out of H4480 it wast thou taken H3947 : for H3588 dust H6083 thou H859 art , and unto H413 dust H6083 shalt thou return H7725 .
|
20. മനുഷ്യൻ തന്റെ ഭാര്യക്കു ഹവ്വാ എന്നു പേരിട്ടു; അവൾ ജീവനുള്ളവർക്കെല്ലാം മാതാവല്ലോ.
|
20. And Adam H121 called H7121 his wife H802 's name H8034 Eve H2332 ; because H3588 she H1931 was H1961 the mother H517 of all H3605 living H2416 .
|
21. യഹോവയായ ദൈവം ആദാമിന്നും അവന്റെഭാര്യക്കും തോൽകൊണ്ടു ഉടുപ്പു ഉണ്ടാക്കി അവരെ ഉടുപ്പിച്ചു.
|
21. Unto Adam H121 also and to his wife H802 did the LORD H3068 God H430 make H6213 coats H3801 of skins H5785 , and clothed H3847 them.
|
22. യഹോവയായ ദൈവം: മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാൻ സംഗതിവരരുതു എന്നു കല്പിച്ചു.
|
22. And the LORD H3068 God H430 said H559 , Behold H2005 , the man H120 is become H1961 as one H259 of H4480 us , to know H3045 good H2896 and evil H7451 : and now H6258 , lest H6435 he put forth H7971 his hand H3027 , and take H3947 also H1571 of the tree H4480 H6086 of life H2416 , and eat H398 , and live H2425 forever H5769 :
|
23. അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെൻ തോട്ടത്തിൽനിന്നു പുറത്താക്കി.
|
23. Therefore the LORD H3068 God H430 sent him forth H7971 from the garden H4480 H1588 of Eden H5731 , to till H5647 H853 the ground H127 from whence H4480 H8033 H834 he was taken H3947 .
|
24. ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ അവൻ ഏദെൻ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി.
|
24. So he drove out H1644 H853 the man H120 ; and he placed H7931 at the east H4480 H6924 of the garden H1588 of Eden H5731 H853 Cherubims H3742 , and a flaming H3858 sword H2719 which turned every way H2015 , to keep H8104 H853 the way H1870 of the tree H6086 of life H2416 .
|