|
|
1. അനന്തരം അവൻ തന്റെ ഗൃഹവിചാരകനോടു: നീ ഇവരുടെ ചാക്കിൽ പിടിപ്പതു ധാന്യം നിറച്ചു, ഓരോരുത്തന്റെ ദ്രവ്യം അവനവന്റെ ചാക്കിന്റെ വായ്ക്കൽ വെക്കുക.
|
1. And he commanded H6680 H853 the steward H834 H5921 of his house H1004 , saying H559 , Fill H4390 H853 the men H376 's sacks H572 with food H400 , as much as H834 they can H3201 carry H5375 , and put H7760 every man H376 's money H3701 in his sack H572 's mouth H6310 .
|
2. ഇളയവന്റെ ചാക്കിന്റെ വായ്ക്കൽ വെള്ളികൊണ്ടുള്ള എന്റെ പാനപാത്രവും അവന്റെ ധാന്യവിലയും വെക്കുക എന്നു കല്പിച്ചു; യോസേഫ് കല്പിച്ചതുപോലെ അവൻ ചെയ്തു.
|
2. And put H7760 my cup H1375 , the silver H3701 cup H1375 , in the sack H572 's mouth H6310 of the youngest H6996 , and his corn H7668 money H3701 . And he did H6213 according to the word H1697 that H834 Joseph H3130 had spoken H1696 .
|
3. നേരം വെളുത്തപ്പോൾ അവരുടെ കഴുതകളുമായി അവരെ യാത്രഅയച്ചു.
|
3. As soon as the morning H1242 was light H215 , the men H376 were sent away H7971 , they H1992 and their asses H2543 .
|
4. അവർ പട്ടണത്തിൽനിന്നു പുറപ്പെട്ടു ദൂരത്താകുംമുമ്പെ, യോസേഫ് തന്റെ ഗൃഹവിചാരകനോടു: എഴുന്നേറ്റു ആ പുരുഷന്മാരുടെ പിന്നാലെ ഓടിച്ചെല്ലുക; ഒപ്പം എത്തുമ്പോൾ അവരോടു: നിങ്ങൾ നന്മെക്കു പകരം തിന്മ ചെയ്തതു എന്തു?
|
4. And when they H1992 were gone out of H3318 H853 the city H5892 , and not H3808 yet far off H7368 , Joseph H3130 said H559 unto his steward H834 H5921 H1004 , Up H6965 , follow H7291 after H310 the men H376 ; and when thou dost overtake H5381 them, say H559 unto H413 them, Wherefore H4100 have ye rewarded H7999 evil H7451 for H8478 good H2896 ?
|
5. അതിലല്ലയോ എന്റെ യജമാനൻ കുടിക്കുന്നതു? നിങ്ങൾ ഈ ചെയ്തതു ഒട്ടും നന്നല്ല എന്നു പറക എന്നു കല്പിച്ചു.
|
5. Is not H3808 this H2088 it in which H834 my lord H113 drinketh H8354 , and whereby indeed he divineth H1931 H5172 H5172 ? ye have done evil H7489 in so H834 doing H6213 .
|
6. അവൻ അവരുടെ അടുക്കൽ എത്തിയപ്പോൾ ഈ വാക്കുകൾ അവരോടു പറഞ്ഞു.
|
6. And he overtook H5381 them , and he spoke H1696 unto H413 them H853 these same H428 words H1697 .
|
7. അവർ അവനോടു പറഞ്ഞതു: യജമാനൻ ഇങ്ങനെ പറയുന്നതു എന്തു? ഈ വക കാര്യം അടിയങ്ങൾ ഒരുനാളും ചെയ്കയില്ല.
|
7. And they said H559 unto H413 him, Wherefore H4100 saith H1696 my lord H113 these H428 words H1697 ? God forbid H2486 that thy servants H5650 should do H4480 H6213 according to this H2088 thing H1697 :
|
8. ഞങ്ങളുടെ ചാക്കിന്റെ വായ്ക്കൽ കണ്ട ദ്രവ്യം ഞങ്ങൾ കനാൻ ദേശത്തുനിന്നു നിന്റെ അടുക്കൽ വീണ്ടും കൊണ്ടുവന്നുവല്ലോ; പിന്നെ ഞങ്ങൾ നിന്റെ യജമാനന്റെ വീട്ടിൽനിന്നു വെള്ളിയും പൊന്നും മോഷ്ടിക്കുമോ?
|
8. Behold H2005 , the money H3701 , which H834 we found H4672 in our sacks H572 ' mouths H6310 , we brought again H7725 unto H413 thee out of the land H4480 H776 of Canaan H3667 : how H349 then should we steal H1589 out of thy lord's house H4480 H1004 H113 silver H3701 or H176 gold H2091 ?
|
9. അടിയങ്ങളിൽ ആരുടെ പക്കൽ എങ്കിലും അതു കണ്ടാൽ അവൻ മരിക്കട്ടെ; ഞങ്ങളും യജമാനന്നു അടിമകളായിക്കൊള്ളാം.
|
9. With H854 whomsoever H834 of thy servants H4480 H5650 it be found H4672 , both let him die H4191 , and we H587 also H1571 will be H1961 my lord H113 's bondmen H5650 .
|
10. അതിന്നു അവൻ: നിങ്ങൾ പറഞ്ഞതുപോലെ ആകട്ടെ; അതു ആരുടെ പക്കൽ കാണുന്നുവോ അവൻ എനിക്കു അടിമയാകും; നിങ്ങളോ കുറ്റമില്ലാത്തവരായിരിക്കും.
|
10. And he said H559 , Now H6258 also H1571 H3651 let it H1931 be according unto your words H1697 : he with H854 whom H834 it is found H4672 shall be H1961 my servant H5650 ; and ye H859 shall be H1961 blameless H5355 .
|
11. അവർ ബദ്ധപ്പെട്ടു ചാക്കു നിലത്തു ഇറക്കി: ഓരോരുത്തൻ താന്താന്റെ ചാക്കു അഴിച്ചു.
|
11. Then they speedily H4116 took down H3381 every man H376 H853 his sack H572 to the ground H776 , and opened H6605 every man H376 his sack H572 .
|
12. അവൻ മൂത്തവന്റെ ചാക്കുതുടങ്ങി ഇളയവന്റേതുവരെ ശോധന കഴിച്ചു. ബെന്യാമീന്റെ ചാക്കിൽ പാനപാത്രം കണ്ടുപിടിച്ചു.
|
12. And he searched H2664 , and began H2490 at the eldest H1419 , and left H3615 at the youngest H6996 : and the cup H1375 was found H4672 in Benjamin H1144 's sack H572 .
|
13. അപ്പോൾ അവർ വസ്ത്രം കീറി, ചുമടു കഴുതപ്പുറത്തു കയറ്റി പട്ടണത്തിലേക്കു മടങ്ങിച്ചെന്നു.
|
13. Then they rent H7167 their clothes H8071 , and laded H6006 every man H376 his ass H2543 , and returned H7725 to the city H5892 .
|
14. യെഹൂദയും അവന്റെ സഹോദരന്മാരും യോസേഫിന്റെ വീട്ടിൽ ചെന്നു; അവൻ അതുവരെയും അവിടെത്തന്നേ ആയിരുന്നു; അവർ അവന്റെ മുമ്പാകെ സാഷ്ടാംഗം വീണു.
|
14. And Judah H3063 and his brethren H251 came H935 to Joseph H3130 's house H1004 ; for he H1931 was yet H5750 there H8033 : and they fell H5307 before H6440 him on the ground H776 .
|
15. യോസേഫ് അവരോടു: നിങ്ങൾ ഈ ചെയ്ത പ്രവൃത്തി എന്തു? എന്നെപ്പോലെയുള്ള ഒരുത്തന്നു ലക്ഷണവിദ്യ അറിയാമെന്നു നിങ്ങൾ അറിഞ്ഞിട്ടില്ലയോ എന്നു ചോദിച്ചു.
|
15. And Joseph H3130 said H559 unto them, What H4100 deed H4639 is this H2088 that H834 ye have done H6213 ? know H3045 ye not H3808 that H3588 such a man H376 as I H3644 can certainly divine H5172 H5172 ?
|
16. അതിന്നു യെഹൂദാ: യജമാനനോടു ഞങ്ങൾ എന്തു പറയേണ്ടു? എന്തു ബോധിപ്പിക്കേണ്ടു? എങ്ങനെ ഞങ്ങളെത്തന്നേ നീതീകരിക്കേണ്ടു? ദൈവം അടിയങ്ങളുടെ അകൃത്യം കണ്ടെത്തി; ഇതാ ഞങ്ങൾ യജമാനന്നു അടിമകൾ; ഞങ്ങളും ആരുടെ കയ്യിൽ പാത്രം കണ്ടുവോ അവനും തന്നേ എന്നു പറഞ്ഞു.
|
16. And Judah H3063 said H559 , What H4100 shall we say H559 unto my lord H113 ? what H4100 shall we speak H1696 ? or how H4100 shall we clear ourselves H6663 ? God H430 hath found out H4672 H853 the iniquity H5771 of thy servants H5650 : behold H2009 , we are my lord H113 's servants H5650 , both H1571 we H587 , and he also H1571 with whom H834 H3027 the cup H1375 is found H4672 .
|
17. അതിന്നു അവൻ അങ്ങനെ ഞാൻ ഒരുനാളും ചെയ്കയില്ല; ആരുടെ പക്കൽ പാത്രം കണ്ടുവോ അവൻ തന്നേ എനിക്കു അടിമയായിരിക്കും; നിങ്ങളോ സമാധാനത്തോടെ നിങ്ങളുടെ അപ്പന്റെ അടുക്കൽ പോയ്ക്കൊൾവിൻ എന്നു പറഞ്ഞു.
|
17. And he said H559 , God forbid H2486 that I should do H4480 H6213 so H2063 : but the man H376 in whose H834 hand H3027 the cup H1375 is found H4672 , he H1931 shall be H1961 my servant H5650 ; and as for you H859 , get you up H5927 in peace H7965 unto H413 your father H1 .
|
18. അപ്പോൾ യെഹൂദാ അടുത്തുചെന്നു പറഞ്ഞതു: യജമാനനേ, അടിയൻ യജമാനനോടു ഒന്നു ബോധിപ്പിച്ചുകൊള്ളട്ടേ; അടിയന്റെ നേരെ കോപം ജ്വലിക്കരുതേ;
|
18. Then Judah H3063 came near H5066 unto him H413 , and said H559 , Oh H994 my lord H113 , let thy servant H5650 , I pray thee H4994 , speak H1696 a word H1697 in my lord H113 's ears H241 , and let not H408 thine anger H639 burn H2734 against thy servant H5650 : for H3588 thou art even as H3644 Pharaoh H6547 .
|
19. യജമാനൻ ഫറവോനെപ്പോലെയല്ലോ; നിങ്ങൾക്കു അപ്പനോ സഹോദരനോ ഉണ്ടോ എന്നു യജമാനൻ അടിയങ്ങളോടു ചോദിച്ചു.
|
19. My lord H113 asked H7592 H853 his servants H5650 , saying H559 , Have H3426 ye a father H1 , or H176 a brother H251 ?
|
20. അതിന്നു ഞങ്ങൾ യജമാനനോടു: ഞങ്ങൾക്കു വൃദ്ധനായോരു അപ്പനും അവന്നു വാർദ്ധക്യത്തിൽ ജനിച്ച ഒരു മകനും ഉണ്ടു; അവന്റെ ജ്യേഷ്ഠൻ മരിച്ചുപോയി; അവന്റെ അമ്മ പ്രസവിച്ചിട്ടു അവൻ ഒരുത്തനെ ശേഷിപ്പുള്ളു; അവൻ അപ്പന്റെ ഇഷ്ടനാകുന്നു എന്നു പറഞ്ഞു.
|
20. And we said H559 unto H413 my lord H113 , We have H3426 a father H1 , an old man H2205 , and a child H3206 of his old age H2208 , a little one H6996 ; and his brother H251 is dead H4191 , and he H1931 alone H905 is left H3498 of his mother H517 , and his father H1 loveth H157 him.
|
21. അപ്പോൾ യജമാനൻ അടയിങ്ങളോടു: എനിക്കു കാണേണ്ടതിന്നു അവനെ എന്റെ അടുക്കൽ കൂട്ടിക്കൊണ്ടുവരുവിൻ എന്നു കല്പിച്ചുവല്ലോ.
|
21. And thou saidst H559 unto H413 thy servants H5650 , Bring him down H3381 unto H413 me , that I may set H7760 mine eyes H5869 upon H5921 him.
|
22. ഞങ്ങൾ യജമാനനോടു: ബാലന്നു അപ്പനെ പിരിഞ്ഞുകൂടാ; പിരിഞ്ഞാൽ അപ്പൻ മരിച്ചുപോകും എന്നു പറഞ്ഞു.
|
22. And we said H559 unto H413 my lord H113 , The lad H5288 cannot H3808 H3201 leave H5800 H853 his father H1 : for if he should leave H5800 H853 his father H1 , his father would die H4191 .
|
23. അതിന്നു യജമാനൻ അടിയങ്ങളോടു നിങ്ങളുടെ ഇളയസഹോദരൻ നിങ്ങളോടുകൂടെ വരാതിരുന്നാൽ നിങ്ങൾ എന്റെ മുഖം ഇനി കാണുകയില്ല എന്നു കല്പിച്ചു.
|
23. And thou saidst H559 unto H413 thy servants H5650 , Except H518 H3808 your youngest H6996 brother H251 come down H3381 with H854 you , ye shall see H7200 my face H6440 no H3808 more H3254 .
|
24. അവിടത്തെ അടിയാനായ അപ്പന്റെ അടുക്കൽ ഞങ്ങൾ ചെന്നു യജമാനന്റെ വാക്കുകളെ അറിയിച്ചു.
|
24. And it came to pass H1961 when H3588 we came up H5927 unto H413 thy servant H5650 my father H1 , we told H5046 him H853 the words H1697 of my lord H113 .
|
25. അനന്തരം ഞങ്ങളുടെ അപ്പൻ നിങ്ങൾ ഇനിയും പോയി കുറെ ധാന്യം നമുക്കു കൊള്ളുവിൻ എന്നു പറഞ്ഞു.
|
25. And our father H1 said H559 , Go again H7725 , and buy H7666 us a little H4592 food H400 .
|
26. അതിന്നു ഞങ്ങൾ: ഞങ്ങൾ പൊയ്ക്കൂടാ; അനുജൻ കൂടെ ഉണ്ടെങ്കിൽ ഞങ്ങൾ പോകാം; അനുജൻ ഇല്ലാതെ ഞങ്ങൾക്കു അദ്ദേഹത്തിന്റെ മുഖം കാണ്മാൻ പാടില്ല എന്നു പറഞ്ഞു.
|
26. And we said H559 , We cannot H3808 H3201 go down H3381 : if H518 our youngest H6996 brother H251 be H3426 with H854 us , then will we go down H3381 : for H3588 we may H3201 not H3808 see H7200 the man H376 's face H6440 , except H369 our youngest H6996 brother H251 be with H854 us.
|
27. അപ്പോൾ അവിടത്തെ അടിയാനായ അപ്പൻ ഞങ്ങളോടു പറഞ്ഞതു: എന്റെ ഭാര്യ എനിക്കു രണ്ടുപുത്രന്മാരെ പ്രസവിച്ചു എന്നു നിങ്ങൾക്കു അറിയാമല്ലോ.
|
27. And thy servant H5650 my father H1 said H559 unto H413 us, Ye H859 know H3045 that H3588 my wife H802 bore H3205 me two H8147 sons :
|
28. അവരിൽ ഒരുത്തൻ എന്റെ അടുക്കൽനിന്നു പോയി; അവനെ പറിച്ചു കീറിപ്പോയി നിശ്ചയം എന്നു ഞാൻ ഉറെച്ചു; ഇതുവരെ ഞാൻ അവനെ കണ്ടിട്ടുമില്ല.
|
28. And the one H259 went out H3318 from H4480 H854 me , and I said H559 , Surely H389 he is torn in pieces H2963 H2963 ; and I saw H7200 him not H3808 since H5704 H2008 :
|
29. നിങ്ങൾ ഇവനെയും കൊണ്ടുപോയിട്ടു അവന്നു വല്ല ആപത്തും വന്നാൽ നിങ്ങൾ എന്റെ നരയെ ദുഃഖത്തോടെ പാതാളത്തിൽ ഇറങ്ങുമാറാക്കും.
|
29. And if ye take H3947 H853 this H2088 also H1571 from H4480 H5973 me H6440 , and mischief H611 befall H7136 him , ye shall bring down H3381 H853 my gray hairs H7872 with sorrow H7451 to the grave H7585 .
|
30. അതുകൊണ്ടു ഇപ്പോൾ ബാലൻ കൂടെയില്ലാതെ ഞാൻ അവിടത്തെ അടിയാനായ അപ്പന്റെ അടുക്കൽ ചെല്ലുമ്പോൾ, അവന്റെ പ്രാണൻ ഇവന്റെ പ്രാണനോടു പറ്റിയിരിക്കകൊണ്ടു,
|
30. Now H6258 therefore when I come H935 to H413 thy servant H5650 my father H1 , and the lad H5288 be not H369 with H854 us ; seeing that his life H5315 is bound up H7194 in the lad's life H5315 ;
|
31. ബാലൻ ഇല്ലെന്നു കണ്ടാൻ അവൻ മരിച്ചുപോകും; അങ്ങനെ അടിയങ്ങൾ അവിടെത്തെ അടിയാനായ അപ്പന്റെ നരയെ ദുഃഖത്തോടെ പാതാളത്തിൽ ഇറങ്ങുമാറാക്കും.
|
31. It shall come to pass H1961 , when he seeth H7200 that H3588 the lad H5288 is not H369 with us , that he will die H4191 : and thy servants H5650 shall bring down H3381 H853 the gray hairs H7872 of thy servant H5650 our father H1 with sorrow H3015 to the grave H7585 .
|
32. അടിയൻ അപ്പനോടു: അവനെ നിന്റെ അടുക്കൽ കൊണ്ടുവരാതിരുന്നാൽ ഞാൻ എന്നും അപ്പന്നു കുറ്റക്കാരനായിക്കൊളാമെന്നു പറഞ്ഞു, അപ്പനോടു ബാലന്നുവേണ്ടി ഉത്തരവാദിയായിരിക്കുന്നു.
|
32. For H3588 thy servant H5650 became surety H6148 for H853 the lad H5288 unto H4480 H5973 my father H1 , saying H559 , If H518 I bring H935 him not H3808 unto H413 thee , then I shall bear the blame H2398 to my father H1 forever H3605 H3117 .
|
33. ആകയാൽ ബാലന്നു പകരം അടിയൻ യജമാനന്നു അടിമയായിരിപ്പാനും ബാലൻ സഹോദരന്മാരോടുകൂടെ പൊയ്ക്കൊൾയവാനും അനുവദിക്കേണമേ.
|
33. Now H6258 therefore , I pray thee H4994 , let thy servant H5650 abide H3427 instead of H8478 the lad H5288 a bondman H5650 to my lord H113 ; and let the lad H5288 go up H5927 with H5973 his brethren H251 .
|
34. ബാലൻ കൂടെ ഇല്ലാതെ ഞാൻ എങ്ങനെ അപ്പന്റെ അടുക്കൽ പോകും? അപ്പന്നു ഭവിക്കുന്ന ദോഷം ഞാൻ കാണേണ്ടിവരുമല്ലോ.
|
34. For H3588 how H349 shall I go up H5927 to H413 my father H1 , and the lad H5288 be not H369 with H854 me? lest peradventure H6435 I see H7200 the evil H7451 that H834 shall come on H4672 H853 my father H1 .
|