|
|
1. അനന്തരം മനുഷ്യൻ തന്റെ ഭാര്യയായ ഹവ്വയെ പരിഗ്രഹിച്ചു; അവൾ ഗർഭംധരിച്ചു കയീനെ പ്രസവിച്ചു: യഹോവയാൽ എനിക്കു ഒരു പുരുഷപ്രജ ലഭിച്ചു എന്നു പറഞ്ഞു.
|
1. And Adam H121 knew H3045 H853 Eve H2332 his wife H802 ; and she conceived H2029 , and bore H3205 H853 Cain H7014 , and said H559 , I have gotten H7069 a man H376 from H854 the LORD H3068 .
|
2. പിന്നെ അവൾ അവന്റെ അനുജനായ ഹാബെലിനെ പ്രസവിച്ചു. ഹാബെൽ ആട്ടിടയനും കയീൻ കൃഷിക്കാരനും ആയിത്തീർന്നു.
|
2. And she again H3254 bore H3205 H853 his brother H251 H853 Abel H1893 . And Abel H1893 was H1961 a keeper H7462 of sheep H6629 , but Cain H7014 was H1961 a tiller H5647 of the ground H127 .
|
3. കുറെക്കാലം കഴിഞ്ഞിട്ടു കയീൻ നിലത്തെ അനുഭവത്തിൽനിന്നു യഹോവെക്കു ഒരു വഴിപാടു കൊണ്ടുവന്നു.
|
3. And in process H4480 H7093 of time H3117 it came to pass H1961 , that Cain H7014 brought H935 of the fruit H4480 H6529 of the ground H127 an offering H4503 unto the LORD H3068 .
|
4. ഹാബെലും ആട്ടിൻ കൂട്ടത്തിലെ കടിഞ്ഞൂലുകളിൽനിന്നു, അവയുടെ മേദസ്സിൽനിന്നു തന്നേ, ഒരു വഴിപാടു കൊണ്ടുവന്നു. യഹോവ ഹാബെലിലും വഴിപാടിലും പ്രസാദിച്ചു.
|
4. And Abel H1893 , he H1931 also H1571 brought H935 of the firstlings H4480 H1062 of his flock H6629 and of the fat H4480 H2459 thereof . And the LORD H3068 had respect H8159 unto H413 Abel H1893 and to H413 his offering H4503 :
|
5. കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല. കയീന്നു ഏറ്റവും കോപമുണ്ടായി, അവന്റെ മുഖം വാടി.
|
5. But unto H413 Cain H7014 and to H413 his offering H4503 he had not respect H8159 H3808 . And Cain H7014 was very H3966 wroth H2734 , and his countenance H6440 fell H5307 .
|
6. എന്നാറെ യഹോവ കയീനോടു: നീ കോപിക്കുന്നതു എന്തിന്നു? നിന്റെ മുഖം വാടുന്നതും എന്തു?
|
6. And the LORD H3068 said H559 unto H413 Cain H7014 , Why H4100 art thou wroth H2734 ? and why H4100 is thy countenance H6440 fallen H5307 ?
|
7. നീ നന്മചെയ്യുന്നു എങ്കിൽ പ്രസാദമുണ്ടാകയില്ലയോ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതിൽക്കൽ കിടക്കുന്നു; അതിന്റെ ആഗ്രഹം നിങ്കലേക്കു ആകുന്നു; നീയോ അതിനെ കീഴടക്കേണം എന്നു കല്പിച്ചു.
|
7. If H518 thou doest well H3190 , shalt thou not H3808 be accepted H7613 ? and if H518 thou doest not H3808 well H3190 , sin H2403 lieth H7257 at the door H6607 . And unto H413 thee shall be his desire H8669 , and thou H859 shalt rule H4910 over him.
|
8. എന്നാറെ കയീൻ തന്റെ അനുജനായ ഹാബെലിനോടു: (നാം വയലിലേക്കു പോക എന്നു) പറഞ്ഞു. അവർ വയലിൽ ഇരിക്കുമ്പോൾ കയീൻ തന്റെ അനുജനായ ഹാബെലിനോടു കയർത്തു അവനെ കൊന്നു.
|
8. And Cain H7014 talked H559 with H413 Abel H1893 his brother H251 : and it came to pass H1961 , when they were H1961 in the field H7704 , that Cain H7014 rose up H6965 against H413 Abel H1893 his brother H251 , and slew H2026 him.
|
9. പിന്നെ യഹോവ കയീനോടു: നിന്റെ അനുജനായ ഹാബെൽ എവിടെ എന്നു ചോദിച്ചതിന്നു: ഞാൻ അറിയുന്നില്ല; ഞാൻ എന്റെ അനുജന്റെ കാവൽക്കാരനോ എന്നു അവൻ പറഞ്ഞു.
|
9. And the LORD H3068 said H559 unto H413 Cain H7014 , Where H335 is Abel H1893 thy brother H251 ? And he said H559 , I know H3045 not H3808 : Am I H595 my brother H251 's keeper H8104 ?
|
10. അതിന്നു അവൻ അരുളിച്ചെയ്തതു. നീ എന്തു ചെയ്തു? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയിൽ നിന്നു എന്നോടു നിലവിളിക്കുന്നു.
|
10. And he said H559 , What H4100 hast thou done H6213 ? the voice H6963 of thy brother H251 's blood H1818 crieth H6817 unto H413 me from H4480 the ground H127 .
|
11. ഇപ്പോൾ നിന്റെ അനുജന്റെ രക്തം നിന്റെ കയ്യിൽ നിന്നു ഏറ്റുകൊൾവാൻ വായിതുറന്ന ദേശം നീ വിട്ടു ശാപഗ്രസ്തനായി പോകേണം.
|
11. And now H6258 art thou H859 cursed H779 from H4480 the earth H127 , which H834 hath opened H6475 H853 her mouth H6310 to receive H3947 thy brother H251 's H853 blood H1818 from thy hand H4480 H3027 ;
|
12. നീ കൃഷി ചെയ്യുമ്പോൾ നിലം ഇനിമേലാൽ തന്റെ വീര്യം നിനക്കു തരികയില്ല; നീ ഭൂമിയിൽ ഉഴന്നലയുന്നവൻ ആകും.
|
12. When H3588 thou tillest H5647 H853 the ground H127 , it shall not H3808 henceforth H3254 yield H5414 unto thee her strength H3581 ; a fugitive H5128 and a vagabond H5110 shalt thou be H1961 in the earth H776 .
|
13. കയീൻ യഹോവയോടു: എന്റെ കുറ്റം പൊറുപ്പാൻ കഴിയുന്നതിനെക്കാൾ വലിയതാകുന്നു.
|
13. And Cain H7014 said H559 unto H413 the LORD H3068 , My punishment H5771 is greater H1419 than I can bear H4480 H5375 .
|
14. ഇതാ, നീ ഇന്നു എന്നെ ആട്ടിക്കളയുന്നു; ഞാൻ തിരുസന്നിധിവിട്ടു ഒളിച്ചു ഭൂമിയിൽ ഉഴന്നലയുന്നവൻ ആകും; ആരെങ്കിലും എന്നെ കണ്ടാൽ, എന്നെ കൊല്ലും എന്നു പറഞ്ഞു.
|
14. Behold H2005 , thou hast driven me out H1644 H853 this day H3117 from H4480 H5921 the face H6440 of the earth H127 ; and from thy face H4480 H6440 shall I be hid H5641 ; and I shall be H1961 a fugitive H5128 and a vagabond H5110 in the earth H776 ; and it shall come to pass H1961 , that every one H3605 that findeth H4672 me shall slay H2026 me.
|
15. യഹോവ അവനോടു: അതുകൊണ്ടു ആരെങ്കിലും കയീനെ കൊന്നാൽ അവന്നു ഏഴിരട്ടി പകരം കിട്ടും എന്നു അരുളിച്ചെയ്തു; കയീനെ കാണുന്നവർ ആരും കൊല്ലാതിരിക്കേണ്ടതിന്നു യഹോവ അവന്നു ഒരു അടയാളം വെച്ചു.
|
15. And the LORD H3068 said H559 unto him, Therefore H3651 whosoever H3605 slayeth H2026 Cain H7014 , vengeance shall be taken H5358 on him sevenfold H7659 . And the LORD H3068 set H7760 a mark H226 upon Cain H7014 , lest H1115 any H3605 finding H4672 him should kill H5221 him.
|
16. അങ്ങനെ കയീൻ യഹോവയുടെ സന്നിധിയിൽ നിന്നു പുറപ്പെട്ടു ഏദെന്നു കിഴക്കു നോദ് ദേശത്തു ചെന്നു പാർത്തു.
|
16. And Cain H7014 went out H3318 from the presence H4480 H6440 of the LORD H3068 , and dwelt H3427 in the land H776 of Nod H5113 , on the east H6926 of Eden H5731 .
|
17. കയീൻ തന്റെ ഭാര്യയെ പരിഗ്രഹിച്ചു; അവൾ ഗർഭം ധരിച്ചു ഹാനോക്കിനെ പ്രസവിച്ചു. അവൻ ഒരു പട്ടണം പണിതു, ഹാനോൿ എന്നു തന്റെ മകന്റെ പേരിട്ടു.
|
17. And Cain H7014 knew H3045 H853 his wife H802 ; and she conceived H2029 , and bore H3205 H853 Enoch H2585 : and he built H1961 H1129 a city H5892 , and called H7121 the name H8034 of the city H5892 , after the name H8034 of his son H1121 , Enoch H2585 .
|
18. ഹാനോക്കിന്നു ഈരാദ് ജനിച്ചു; ഈരാദ് മെഹൂയയേലിനെ ജനിപ്പിച്ചു; മെഹൂയയേൽ മെഥൂശയേലിനെ ജനിപ്പിച്ചു; മെഥൂശയേൽ ലാമെക്കിനെ ജനിപ്പിച്ചു.
|
18. And unto Enoch H2585 was born H3205 H853 Irad H5897 : and Irad H5897 begot H3205 H853 Mehujael H4232 : and Mehujael H4232 begot H3205 H853 Methusael H4967 : and Methusael H4967 begot H3205 H853 Lamech H3929 .
|
19. ലാമെൿ രണ്ടു ഭാര്യമാരെ എടുത്തു; ഒരുത്തിക്കു ആദാ എന്നും മറ്റവൾക്കു സില്ലാ എന്നും പേർ.
|
19. And Lamech H3929 took H3947 unto him two H8147 wives H802 : the name H8034 of the one H259 was Adah H5711 , and the name H8034 of the other H8145 Zillah H6741 .
|
20. ആദാ യാബാലിനെ പ്രസവിച്ചു; അവൻ കൂടാരവാസികൾക്കും പശുപാലകന്മാർക്കും പിതാവായ്തീർന്നു.
|
20. And Adah H5711 bore H3205 H853 Jabal H2989 : he H1931 was H1961 the father H1 of such as dwell H3427 in tents H168 , and of such as have cattle H4735 .
|
21. അവന്റെ സഹോദരന്നു യൂബാൽ എന്നു പേർ. ഇവൻ കിന്നരവും വേണുവും പ്രയോഗിക്കുന്ന എല്ലാവർക്കും പിതാവായ്തീർന്നു.
|
21. And his brother H251 's name H8034 was Jubal H3106 : he H1931 was H1961 the father H1 of all H3605 such as handle H8610 the harp H3658 and organ H5748 .
|
22. സില്ലാ തൂബൽകയീനെ പ്രസവിച്ചു; അവൻ ചെമ്പുകൊണ്ടും ഇരിമ്പുകൊണ്ടുമുള്ള ആയുധങ്ങളെ തീർക്കുന്നവനായ്തീർന്നു; തൂബൽകയീന്റെ പെങ്ങൾ നയമാ.
|
22. And Zillah H6741 , she H1931 also H1571 bore H3205 H853 Tubal H8423 -cain , an instructor H3913 of every H3605 artificer H2794 in brass H5178 and iron H1270 : and the sister H269 of Tubal H8423 -cain was Naamah H5279 .
|
23. ലാമെൿ തന്റെ ഭാര്യമാരോടു പറഞ്ഞതു: ആദയും സില്ലയും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ; ലാമെക്കിൻ ഭാര്യമാരേ, എന്റെ വചനത്തിന്നു ചെവി തരുവിൻ! എന്റെ മുറിവിന്നു പകരം ഞാൻ ഒരു പുരുഷനെയും, എന്റെ പരിക്കിന്നു പകരം ഒരു യുവാവിനെയും കൊല്ലും.
|
23. And Lamech H3929 said H559 unto his wives H802 , Adah H5711 and Zillah H6741 , Hear H8085 my voice H6963 ; ye wives H802 of Lamech H3929 , hearken H238 unto my speech H565 : for H3588 I have slain H2026 a man H376 to my wounding H6482 , and a young man H3206 to my hurt H2250 .
|
24. കയീന്നുവേണ്ടി ഏഴിരട്ടി പകരം ചെയ്യുമെങ്കിൽ, ലാമെക്കിന്നുവേണ്ടി എഴുപത്തേഴു ഇരട്ടി പകരം ചെയ്യും.
|
24. If H3588 Cain H7014 shall be avenged H5358 sevenfold H7659 , truly Lamech H3929 seventy H7657 and sevenfold H7651 .
|
25. ആദാം തന്റെ ഭാര്യയെ പിന്നെയും പരിഗ്രഹിച്ചു; അവൾ ഒരു മകനെ പ്രസവിച്ചു: കയീൻ കൊന്ന ഹാബെലിന്നു പകരം ദൈവം എനിക്കു മറ്റൊരു സന്തതിയെ തന്നു എന്നു പറഞ്ഞു അവന്നു ശേത്ത് എന്നു പേരിട്ടു.
|
25. And Adam H121 knew H3045 H853 his wife H802 again H5750 ; and she bore H3205 a son H1121 , and called H7121 his H853 name H8034 Seth H8352 : For H3588 God H430 , said she , hath appointed H7896 me another H312 seed H2233 instead of H8478 Abel H1893 , whom Cain H7014 slew H2026 .
|
26. ശേത്തിന്നും ഒരു മകൻ ജനിച്ചു; അവന്നു എനോശ് എന്നു പേരിട്ടു. ആ കാലത്തു യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങി.
|
26. And to Seth H8352 , to him H1931 also H1571 there was born H3205 a son H1121 ; and he called H7121 H853 his name H8034 Enos H583 : then H227 began H2490 men to call H7121 upon the name H8034 of the LORD H3068 .
|