|
|
1. യിസ്രായേൽമക്കൾ യാത്രപുറപ്പെട്ടു യെരീഹോവിന്റെ സമീപത്തു യോർദ്ദാന്നക്കരെ മോവാബ് സമഭൂമിയിൽ പാളയമിറങ്ങി.
|
1. And the children H1121 of Israel H3478 set forward H5265 , and pitched H2583 in the plains H6160 of Moab H4124 on this side H4480 H5676 Jordan H3383 by Jericho H3405 .
|
2. യിസ്രായേൽ അമോർയ്യരോടു ചെയ്തതൊക്കെയും സിപ്പോരിന്റെ മകനായ ബാലാൿ അറിഞ്ഞു.
|
2. And Balak H1111 the son H1121 of Zippor H6834 saw H7200 H853 all H3605 that H834 Israel H3478 had done H6213 to the Amorites H567 .
|
3. ജനം വളരെയായിരുന്നതുകൊണ്ടു മോവാബ് ഏറ്റവും ഭയപ്പെട്ടു; യിസ്രായേൽമക്കളെക്കുറിച്ചു മോവാബ് പരിഭ്രമിച്ചു.
|
3. And Moab H4124 was sore afraid H1481 H3966 of H4480 H6440 the people H5971 , because H3588 they H1931 were many H7227 : and Moab H4124 was distressed H6973 because H4480 H6440 of the children H1121 of Israel H3478 .
|
4. മോവാബ് മിദ്യാന്യമൂപ്പന്മാരോടു: കാള വയലിലെ പുല്ലു നക്കിക്കളയുന്നതു പോലെ ഈ കൂട്ടം നമ്മുടെ ചുറ്റുമുള്ള എല്ലാവരെയും നക്കിക്കളയും എന്നു പറഞ്ഞു. അക്കാലത്തു മോവാബ്രാജാവു സിപ്പോരിന്റെ മകനായ ബാലാൿ ആയിരുന്നു.
|
4. And Moab H4124 said H559 unto H413 the elders H2205 of Midian H4080 , Now H6258 shall this company H6951 lick up H3897 H853 all H3605 that are round about H5439 us , as the ox H7794 licketh up H3897 H853 the grass H3418 of the field H7704 . And Balak H1111 the son H1121 of Zippor H6834 was king H4428 of the Moabites H4124 at that H1931 time H6256 .
|
5. അവൻ ബെയോരിന്റെ മകനായ ബിലെയാമിനെ വിളിപ്പാൻ അവന്റെ സ്വജാതിക്കാരുടെ ദേശത്തു നദീതീരത്തുള്ള പെഥോരിലേക്കു ദൂതന്മാരെ അയച്ചു: ഒരു ജനം മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നു ഭൂതലത്തെ മൂടിയിരിക്കുന്നു; അവർ എനിക്കെതിരെ പാർക്കുന്നു.
|
5. He sent H7971 messengers H4397 therefore unto H413 Balaam H1109 the son H1121 of Beor H1160 to Pethor H6604 , which H834 is by H5921 the river H5104 of the land H776 of the children H1121 of his people H5971 , to call H7121 him, saying H559 , Behold H2009 , there is a people H5971 come out H3318 from Egypt H4480 H4714 : behold H2009 , they cover H3680 H853 the face H5869 of the earth H776 , and they H1931 abide H3427 over against H4480 H4136 me:
|
6. നീ വന്നു എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കേണമേ; അവർ എന്നെക്കാൾ ഏറ്റവും ബലവാന്മാർ ആയിരിക്കകൊണ്ടു പക്ഷേ അവരെ തോല്പിച്ചു ദേശത്തുനിന്നു ഓടിച്ചുകളവാൻ എനിക്കു കഴിവുണ്ടാകുമായിരിക്കും; നീ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ, നീ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്നു ഞാൻ അറിയുന്നു എന്നു പറയിച്ചു.
|
6. Come H1980 now H6258 therefore , I pray thee H4994 , curse H779 me H853 this H2088 people H5971 ; for H3588 they H1931 are too mighty for H6099 H4480 me: peradventure H194 I shall prevail H3201 , that we may smite H5221 them , and that I may drive them out H1644 of H4480 the land H776 : for H3588 I know H3045 H853 that he whom H834 thou blessest H1288 is blessed H1288 , and he whom H834 thou cursest H779 is cursed H779 .
|
7. മോവാബ്യ മൂപ്പന്മാരും മിദ്യാന്യമൂപ്പന്മാരും കൂടി കയ്യിൽ പ്രശ്നദക്ഷിണയുമായി ബിലെയാമിന്റെ അടുക്കൽ ചെന്നു ബാലാക്കിന്റെ വാക്കുകളെ അവനോടു പറഞ്ഞു.
|
7. And the elders H2205 of Moab H4124 and the elders H2205 of Midian H4080 departed H1980 with the rewards of divination H7081 in their hand H3027 ; and they came H935 unto H413 Balaam H1109 , and spoke H1696 unto H413 him the words H1697 of Balak H1111 .
|
8. അവൻ അവരോടു: ഇന്നു രാത്രി ഇവിടെ പാർപ്പിൻ; യഹോവ എന്നോടു അരുളിച്ചെയ്യുന്നതു പോലെ ഞാൻ നിങ്ങളോടു ഉത്തരം പറയാം എന്നു പറഞ്ഞു. മോവാബ്യപ്രഭുക്കന്മാർ ബിലെയാമിനോടു കൂടെ പാർത്തു.
|
8. And he said H559 unto H413 them, Lodge H3885 here H6311 this night H3915 , and I will bring H7725 you word H1697 again, as H834 the LORD H3068 shall speak H1696 unto H413 me : and the princes H8269 of Moab H4124 abode H3427 with H5973 Balaam H1109 .
|
9. ദൈവം ബിലെയാമിന്റെ അടുക്കൽവന്നു: നിന്നോടുകൂടെയുള്ള ഈ മനുഷ്യർ ആരെന്നു ചോദിച്ചു.
|
9. And God H430 came H935 unto H413 Balaam H1109 , and said H559 , What H4310 men H376 are these H428 with H5973 thee?
|
10. ബിലെയാം ദൈവത്തോടു: ഒരു ജനം മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നു ഭൂതലത്തെ മൂടിയിരിക്കുന്നു; നീ വന്നു എനിക്കുവേണ്ടി അവരെ ശപിക്കേണം.
|
10. And Balaam H1109 said H559 unto H413 God H430 , Balak H1111 the son H1121 of Zippor H6834 , king H4428 of Moab H4124 , hath sent H7971 unto H413 me, saying ,
|
11. പക്ഷേ അവരോടു യുദ്ധം ചെയ്തു അവരെ ഓടിച്ചുകളവാൻ എനിക്കു കഴിയും എന്നിങ്ങനെ മോവാബ്രാജാവായി സിപ്പോരിന്റെ മകനായ ബാലാൿ എന്റെ അടുക്കൽ പറഞ്ഞയച്ചിരിക്കുന്നു എന്നു പറഞ്ഞു.
|
11. Behold H2009 , there is a people H5971 come out H3318 of Egypt H4480 H4714 , which covereth H3680 H853 the face H5869 of the earth H776 : come H1980 now H6258 , curse H6895 me them; peradventure H194 I shall be able H3201 to overcome H3898 them , and drive them out H1644 .
|
12. ദൈവം ബിലെയാമിനോടു: നീ അവരോടുകൂടെ പോകരുതു; ആ ജനത്തെ ശപിക്കയും അരുതു; അവർ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു എന്നു കല്പിച്ചു.
|
12. And God H430 said H559 unto H413 Balaam H1109 , Thou shalt not H3808 go H1980 with H5973 them ; thou shalt not H3808 curse H779 H853 the people H5971 : for H3588 they H1931 are blessed H1288 .
|
13. ബിലെയാം രാവിലെ എഴുന്നേറ്റു ബാലാക്കിന്റെ പ്രഭുക്കന്മാരോടു: നിങ്ങളുടെ ദേശത്തേക്കു പോകുവിൻ; നിങ്ങളോടുകൂടെ പോരുവാൻ യഹോവ എനിക്കു അനുവാദം തരുന്നില്ല എന്നു പറഞ്ഞു.
|
13. And Balaam H1109 rose up H6965 in the morning H1242 , and said H559 unto H413 the princes H8269 of Balak H1111 , Get H1980 you into H413 your land H776 : for H3588 the LORD H3068 refuseth H3985 to give me leave H5414 to go H1980 with H5973 you.
|
14. മോവാബ്യപ്രഭുക്കന്മാർ പുറപ്പെട്ടു ബാലാക്കിന്റെ അടുക്കൽ ചെന്നു; ബിലെയാമിന്നു ഞങ്ങളോടുകൂടെ വരുവാൻ മനസ്സില്ല എന്നു പറഞ്ഞു.
|
14. And the princes H8269 of Moab H4124 rose up H6965 , and they went H935 unto H413 Balak H1111 , and said H559 , Balaam H1109 refuseth H3985 to come H1980 with H5973 us.
|
15. ബാലാൿ വീണ്ടും അവരെക്കാൾ മാന്യരായ അധികം പ്രഭുക്കന്മാരെ അയച്ചു.
|
15. And Balak H1111 sent H7971 yet H5750 again H3254 princes H8269 , more H7227 , and more honorable H3513 than they H4480 H428 .
|
16. അവർ ബിലെയാമിന്റെ അടുക്കൽ വന്നു അവനോടു: എന്റെ അടുക്കൽ വരുന്നതിന്നു മുടക്കം ഒന്നും പറയരുതേ.
|
16. And they came H935 to H413 Balaam H1109 , and said H559 to him, Thus H3541 saith H559 Balak H1111 the son H1121 of Zippor H6834 , Let nothing H408 , I pray thee H4994 , hinder H4513 thee from coming H4480 H1980 unto H413 me:
|
17. ഞാൻ നിന്നെ ഏറ്റവും ബഹുമാനിക്കും; നീ എന്നോടു പറയുന്നതൊക്കെയും ഞാൻ ചെയ്യാം; വന്നു എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കേണമേ എന്നു സിപ്പോരിന്റെ മകനായ ബാലാൿ പറയുന്നു എന്നു പറഞ്ഞു.
|
17. For H3588 I will promote thee unto very great honor H3513 H3513 H3966 , and I will do H6213 whatsoever H3605 H834 thou sayest H559 unto H413 me: come H1980 therefore , I pray thee H4994 , curse H6895 me H853 this H2088 people H5971 .
|
18. ബിലെയാം ബാലാക്കിന്റെ ഭൃത്യന്മാരോടു: ബാലാൿ തന്റെ ഗൃഹം നിറെച്ചു വെള്ളിയും പൊന്നും എനിക്കു തന്നാലും എന്റെ ദൈവമായ യഹോവയുടെ കല്പന ലംഘിച്ചു ഏറെയോ കുറെയോ ചെയ്വാൻ എനിക്കു കഴിയുന്നതല്ല.
|
18. And Balaam H1109 answered H6030 and said H559 unto H413 the servants H5650 of Balak H1111 , If H518 Balak H1111 would give H5414 me his house H1004 full H4393 of silver H3701 and gold H2091 , I cannot H3201 H3808 go beyond H5674 H853 the word H6310 of the LORD H3068 my God H430 , to do H6213 less H6996 or H176 more H1419 .
|
19. ആകയാൽ യഹോവ ഇനിയും എന്നോടു എന്തു അരുളിച്ചെയ്യും എന്നു ഞാൻ അറിയട്ടെ; നിങ്ങളും ഈ രാത്രി ഇവിടെ പാർപ്പിൻ എന്നു ഉത്തരം പറഞ്ഞു.
|
19. Now H6258 therefore , I pray you H4994 , tarry H3427 ye H859 also H1571 here H2088 this night H3915 , that I may know H3045 what H4100 the LORD H3068 will say H1696 unto H5973 me more H3254 .
|
20. രാത്രിയിൽ ദൈവം ബിലെയാമിന്റെ അടുക്കൽ വന്നു: ഇവർ നിന്നെ വിളിപ്പാൻ വന്നിരിക്കുന്നു എങ്കിൽ പുറപ്പെട്ടു അവരോടുകൂടെ പോക; എന്നാൽ ഞാൻ നിന്നോടു കല്പിക്കുന്ന കാര്യം മാത്രമേ ചെയ്യാവു എന്നു കല്പിച്ചു.
|
20. And God H430 came H935 unto H413 Balaam H1109 at night H3915 , and said H559 unto him, If H518 the men H376 come H935 to call H7121 thee , rise up H6965 , and go H1980 with H854 them ; but yet H389 H853 the word H1697 which H834 I shall say H1696 unto H413 thee , that shalt thou do H6213 .
|
21. ബിലെയാം രാവിലെ എഴുന്നേറ്റു കഴുതെക്കു കോപ്പിട്ടു മോവാബ്യപ്രഭുക്കന്മാരോടുകൂടെ പോയി.
|
21. And Balaam H1109 rose up H6965 in the morning H1242 , and saddled H2280 H853 his ass H860 , and went H1980 with H5973 the princes H8269 of Moab H4124 .
|
22. അവൻ പോകുന്നതുകൊണ്ടു ദൈവത്തിന്റെ കോപം ജ്വലിച്ചു; യഹോവയുടെ ദൂതൻ വഴിയിൽ അവന്നു പ്രതിയോഗിയായി നിന്നു; അവനോ കഴുതപ്പുറത്തു കയറി യാത്ര ചെയ്കയായിരുന്നു; അവന്റെ രണ്ടു ബാല്യക്കാരും കൂടെ ഉണ്ടായിരുന്നു.
|
22. And God H430 's anger H639 was kindled H2734 because H3588 he H1931 went H1980 : and the angel H4397 of the LORD H3068 stood H3320 in the way H1870 for an adversary H7854 against him . Now he H1931 was riding H7392 upon H5921 his ass H860 , and his two H8147 servants H5288 were with H5973 him.
|
23. യഹോവയുടെ ദൂതൻ വാൾ ഊരിപ്പിടിച്ചുകൊണ്ടു വഴിയിൽ നില്ക്കുന്നതു കഴുത കണ്ടു; കഴുത വഴിയിൽ നിന്നു മാറി വയലിലേക്കു പോയി; കഴുതയെ വഴിയിലേക്കു തിരിക്കേണ്ടതിന്നു ബിലെയാം അതിനെ അടിച്ചു.
|
23. And the ass H860 saw H7200 H853 the angel H4397 of the LORD H3068 standing H5324 in the way H1870 , and his sword H2719 drawn H8025 in his hand H3027 : and the ass H860 turned aside H5186 out of H4480 the way H1870 , and went H1980 into the field H7704 : and Balaam H1109 smote H5221 H853 the ass H860 , to turn H5186 her into the way H1870 .
|
24. പിന്നെ യഹോവയുടെ ദൂതൻ ഇരുപുറവും മതിലുള്ള മുന്തിരിത്തോട്ടങ്ങളുടെ ഇടുക്കുവഴിയിൽ നിന്നു.
|
24. But the angel H4397 of the LORD H3068 stood H5975 in a path H4934 of the vineyards H3754 , a wall H1447 being on this side H4480 H2088 , and a wall H1447 on that side H4480 H2088 .
|
25. കഴുത യഹോവയുടെ ദൂതനെ കണ്ടപ്പോൾ മതിലരികെ ഒതുങ്ങി ബിലെയാമിന്റെ കാൽ മതിലോടു ചേർത്തു ഞെക്കി; അവൻ അതിനെ വീണ്ടും അടിച്ചു.
|
25. And when the ass H860 saw H7200 H853 the angel H4397 of the LORD H3068 , she thrust herself H3905 unto H413 the wall H7023 , and crushed H3905 H853 Balaam H1109 's foot H7272 against H413 the wall H7023 : and he smote H5221 her again H3254 .
|
26. പിന്നെ യഹോവയുടെ ദൂതൻ മുമ്പോട്ടു ചെന്നു ഇടത്തോട്ടും വലത്തോട്ടും മാറുവാൻ വഴിയില്ലാത്ത ഒരു ഇടുക്കിടയിൽ നിന്നു.
|
26. And the angel H4397 of the LORD H3068 went H5674 further H3254 , and stood H5975 in a narrow H6862 place H4725 , where H834 was no H369 way H1870 to turn H5186 either to the right hand H3225 or to the left H8040 .
|
27. യഹോവയുടെ ദൂതനെ കണ്ടപ്പോൾ കഴുത ബിലെയാമിന്റെ കീഴെകിടന്നുകളഞ്ഞു; ബിലെയാമിന്റെ കോപം ജ്വലിച്ചു അവൻ കഴുതയെ വടികൊണ്ടു അടിച്ചു.
|
27. And when the ass H860 saw H7200 H853 the angel H4397 of the LORD H3068 , she fell down H7257 under H8478 Balaam H1109 : and Balaam H1109 's anger H639 was kindled H2734 , and he smote H5221 H853 the ass H860 with a staff H4731 .
|
28. അപ്പോൾ യഹോവ കഴുതയുടെ വായ് തുറന്നു; അതു ബിലെയാമിനോടു: നീ എന്നെ ഈ മൂന്നു പ്രാവശ്യം അടിപ്പാൻ ഞാൻ നിന്നോടു എന്തു ചെയ്തു എന്നു ചോദിച്ചു.
|
28. And the LORD H3068 opened H6605 H853 the mouth H6310 of the ass H860 , and she said H559 unto Balaam H1109 , What H4100 have I done H6213 unto thee, that H3588 thou hast smitten H5221 me these H2088 three H7969 times H7272 ?
|
29. ബിലെയാം കഴുതയോടു: നീ എന്നെ കളിയാക്കിയതുകൊണ്ടത്രേ. എന്റെ കയ്യിൽ ഒരു വാൾ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇപ്പോൾ തന്നേ നിന്നെ കൊന്നുകളയുമായിരുന്നു എന്നു പറഞ്ഞു.
|
29. And Balaam H1109 said H559 unto the ass H860 , Because H3588 thou hast mocked H5953 me : I would H3863 there were H3426 a sword H2719 in mine hand H3027 , for H3588 now H6258 would I kill H2026 thee.
|
30. കഴുത ബിലെയാമിനോടു: ഞാൻ നിന്റെ കഴുതയല്ലയോ? ഇക്കാലമൊക്കെയും എന്റെ പുറത്തല്ലയോ നീ കയറിനടന്നതു? ഞാൻ എപ്പോഴെങ്കിലും ഇങ്ങനെ നിന്നോടു കാണിച്ചിട്ടുണ്ടോ എന്നു ചോദിച്ചു. ഇല്ല എന്നു അവൻ പറഞ്ഞു.
|
30. And the ass H860 said H559 unto H413 Balaam H1109 , Am not H3808 I H595 thine ass H860 , upon H5921 which H834 thou hast ridden H7392 ever since H4480 H5750 I was thine unto H5704 this H2088 day H3117 ? was I ever wont H5532 H5532 to do H6213 so H3541 unto thee? And he said H559 , Nay H3808 .
|
31. അപ്പോൾ യഹോവ ബിലെയാമിന്റെ കണ്ണു തുറന്നു, യഹോവയുടെ ദൂതൻ വാളൂരിപ്പിടിച്ചു കൊണ്ടു നില്ക്കുന്നതു അവൻ കണ്ടു സാഷ്ടാംഗം വീണു നമസ്കരിച്ചു. യഹോവയുടെ ദൂതൻ അവനോടു:
|
31. Then the LORD H3068 opened H1540 H853 the eyes H5869 of Balaam H1109 , and he saw H7200 H853 the angel H4397 of the LORD H3068 standing H5324 in the way H1870 , and his sword H2719 drawn H8025 in his hand H3027 : and he bowed down his head H6915 , and fell flat H7812 on his face H639 .
|
32. ഈ മൂന്നു പ്രാവശ്യം നീ കഴുതയെ അടിച്ചതു എന്തു? ഇതാ, ഞാൻ നിനക്കു പ്രതിയോഗിയായി പുറപ്പെട്ടിരിക്കുന്നു: നിന്റെ വഴി നാശകരം എന്നു ഞാൻ കാണുന്നു.
|
32. And the angel H4397 of the LORD H3068 said H559 unto H413 him, Wherefore H5921 H4100 hast thou smitten H5221 H853 thine ass H860 these H2088 three H7969 times H7272 ? behold H2009 , I H595 went out H3318 to withstand H7854 thee, because H3588 thy way H1870 is perverse H3399 before H5048 me:
|
33. കഴുത എന്നെ കണ്ടു ഈ മൂന്നു പ്രാവശ്യം എന്റെ മുമ്പിൽ നിന്നു മാറിപ്പോയി; അതു മാറിപ്പോയിരുന്നില്ലെങ്കിൽ ഞാൻ ഇപ്പോൾ തന്നേ നിന്നെ കൊന്നുകളകയും അതിനെ ജീവനോട രക്ഷിക്കയും ചെയ്യുമായിരുന്നു എന്നു പറഞ്ഞു.
|
33. And the ass H860 saw H7200 me , and turned H5186 from H6440 me these H2088 three H7969 times H7272 : unless H194 she had turned H5186 from H4480 H6440 me, surely H3588 now H6258 also H1571 I had slain H2026 thee , and saved her alive H2421 H853 .
|
34. ബിലെയാം യഹോവയുടെ ദൂതനോടു: ഞാൻ പാപം ചെയ്തിരിക്കുന്നു: നീ എനിക്കു എതിരായി വഴിയിൽനിന്നിരുന്നു എന്നു ഞാൻ അറിഞ്ഞില്ല; ഇതു നിനക്കു അനിഷ്ടമെന്നുവരികിൽ ഞാൻ മടങ്ങിപ്പൊയ്ക്കൊള്ളാം എന്നു പറഞ്ഞു.
|
34. And Balaam H1109 said H559 unto H413 the angel H4397 of the LORD H3068 , I have sinned H2398 ; for H3588 I knew H3045 not H3808 that H3588 thou H859 stoodest H5324 in the way H1870 against H7125 me: now H6258 therefore, if H518 it displease H7489 H5869 thee , I will get me back again H7725 .
|
35. യഹോവയുടെ ദൂതൻ ബിലെയാമിനോടു: ഇവരോടുകൂടെ പോക; എങ്കിലും ഞാൻ നിന്നോടു കല്പിക്കുന്ന വചനം മാത്രമേ പറയാവു എന്നു പറഞ്ഞു; ബിലെയാം ബാലാക്കിന്റെ പ്രഭുക്കന്മാരോടുകൂടെ പോകയും ചെയ്തു.
|
35. And the angel H4397 of the LORD H3068 said H559 unto H413 Balaam H1109 , Go H1980 with H5973 the men H376 : but only H657 H853 the word H1697 that H834 I shall speak H1696 unto H413 thee , that thou shalt speak H1696 . So Balaam H1109 went H1980 with H5973 the princes H8269 of Balak H1111 .
|
36. ബിലെയാം വരുന്നു എന്നു ബാലാൿ കേട്ടപ്പോൾ അർന്നോൻ തീരത്തു ദേശത്തിന്റെ അതിരിലുള്ള ഈർമോവാബ് വരെ അവനെ എതിരേറ്റു ചെന്നു.
|
36. And when Balak H1111 heard H8085 that H3588 Balaam H1109 was come H935 , he went out H3318 to meet H7125 him unto H413 a city H5892 of Moab H4124 , which H834 is in H5921 the border H1366 of Arnon H769 , which H834 is in the utmost H7097 coast H1366 .
|
37. ബാലാൿ ബിലെയാമിനോടു: ഞാൻ നിന്നെ വിളിപ്പാൻ ആളയച്ചില്ലയോ? നീ വരാതിരുന്നതു എന്തു? നിന്നെ ബഹുമാനിപ്പാൻ എനിക്കു കഴികയില്ലയോ എന്നു പറഞ്ഞതിന്നു ബിലെയാം ബാലാക്കിനോടു:
|
37. And Balak H1111 said H559 unto H413 Balaam H1109 , Did I not H3808 earnestly send H7971 H7971 unto H413 thee to call H7121 thee? wherefore H4100 camest H1980 thou not H3808 unto H413 me? am I not able H3201 H3808 indeed H552 to promote thee to honor H3513 ?
|
38. ഞാൻ വന്നിരിക്കുന്നുവല്ലോ; എന്നാൽ എന്തെങ്കിലും പറവാൻ എനിക്കു കഴിയുമോ? ദൈവം എന്റെ നാവിന്മേൽ ആക്കിത്തരുന്ന വചനമേ ഞാൻ പ്രസ്താവിക്കയുള്ളു എന്നു പറഞ്ഞു.
|
38. And Balaam H1109 said H559 unto H413 Balak H1111 , Lo H2009 , I am come H935 unto H413 thee : have I now H6258 any power at all H3201 H3201 to say H1696 any thing H3972 ? the word H1697 that H834 God H430 putteth H7760 in my mouth H6310 , that shall I speak H1696 .
|
39. അങ്ങനെ ബിലെയാം ബാലാക്കിനോടുകൂടെ പോയി; അവർ കിർയ്യത്ത് - ഹൂസോത്തിൽ എത്തി.
|
39. And Balaam H1109 went H1980 with H5973 Balak H1111 , and they came H935 unto Kirjath H7155 -huzoth.
|
40. ബാലാൿ കാളകളെയും ആടുകളെയും അറുത്തു ബിലെയാമിന്നും അവനോടുകൂടെയുള്ള പ്രഭുക്കന്മാർക്കും കൊടുത്തയച്ചു.
|
40. And Balak H1111 offered H2076 oxen H1241 and sheep H6629 , and sent H7971 to Balaam H1109 , and to the princes H8269 that H834 were with H854 him.
|
41. പിറ്റെന്നാൾ ബാലാൿ ബിലെയാമിനെ ബാമോത്ത്-ബാലിലേക്കു കൂട്ടിക്കൊണ്ടുപോയി; അവിടെനിന്നു അവൻ ജനത്തിന്റെ ഒരു അറ്റം കണ്ടു.
|
41. And it came to pass H1961 on the morrow H1242 , that Balak H1111 took H3947 H853 Balaam H1109 , and brought him up H5927 into the high places H1116 of Baal H1168 , that thence H4480 H8033 he might see H7200 the utmost H7097 part of the people H5971 .
|