|
|
1. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
|
1. And the LORD H3068 spoke H1696 unto H413 Moses H4872 , saying H559 ,
|
2. സകല കുഷ്ഠരോഗിയെയും സകല സ്രവക്കാരനെയും ശവത്താൽ അശുദ്ധനായ ഏവനെയും പാളയത്തിൽ നിന്നു പുറത്താക്കുവാൻ യിസ്രായേൽമക്കളോടു കല്പിക്ക.
|
2. Command H6680 H853 the children H1121 of Israel H3478 , that they put out H7971 of H4480 the camp H4264 every H3605 leper H6879 , and every one H3605 that hath an issue H2100 , and whosoever H3605 is defiled H2931 by the dead H5315 :
|
3. ആണായാലും പെണ്ണായാലും അവരെ പാളയത്തിൽനിന്നു പുറത്താക്കേണം; ഞാൻ അവരുടെ മദ്ധ്യേ വസിക്കയാൽ അവർ തങ്ങളുടെ പാളയം അശുദ്ധമാക്കരുതു.
|
3. Both male H4480 H2145 and H5704 female H5347 shall ye put out H7971 , without H413 H4480 H2351 the camp H4264 shall ye put H7971 them ; that they defile H2930 not H3808 H853 their camps H4264 , in the midst H8432 whereof H834 I H589 dwell H7931 .
|
4. യിസ്രായേൽമക്കൾ അങ്ങനെ ചെയ്തു അവരെ പാളയത്തിൽ നിന്നു പുറത്താക്കി; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ യിസ്രായേൽമക്കൾ ചെയ്തു.
|
4. And the children H1121 of Israel H3478 did H6213 so H3651 , and put them out H7971 H853 without H413 H4480 H2351 the camp H4264 : as H834 the LORD H3068 spoke H1696 unto H413 Moses H4872 , so H3651 did H6213 the children H1121 of Israel H3478 .
|
5. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
|
5. And the LORD H3068 spoke H1696 unto H413 Moses H4872 , saying H559 ,
|
6. നീ യിസ്രായേൽമക്കളോടു പറക: ഒരു പുരുഷനോ സ്ത്രീയോ യഹോവയോടു ദ്രോഹിച്ചു മനുഷ്യരുടെ ഇടയിൽ നടപ്പുള്ള വല്ല പാപവും ചെയ്തിട്ടു കുറ്റക്കാരായാൽ ചെയ്ത പാപം
|
6. Speak H1696 unto H413 the children H1121 of Israel H3478 , When H3588 a man H376 or H176 woman H802 shall commit H6213 any H4480 H3605 sin H2403 that men H120 commit , to do H4603 a trespass H4604 against the LORD H3068 , and that H1931 person H5315 be guilty H816 ;
|
7. അവർ ഏറ്റുപറകയും തങ്ങളുടെ അകൃത്യത്തിന്നു പ്രതിശാന്തിയായി മുതലും അതിന്റെ അഞ്ചിലൊന്നും കൂട്ടി, തങ്ങൾ അകൃത്യം ചെയ്തവന്നു പകരം കൊടുക്കേണം.
|
7. Then they shall confess H3034 H853 their sin H2403 which H834 they have done H6213 : and he shall recompense H7725 his H853 trespass H817 with the principal H7218 thereof , and add H3254 unto H5921 it the fifth H2549 part thereof , and give H5414 it unto him against whom H834 he hath trespassed H816 .
|
8. എന്നാൽ അകൃത്യത്തിന്നു പ്രതിശാന്തി വാങ്ങുവാൻ അവന്നു ചാർച്ചക്കാരൻ ഇല്ലെങ്കിൽ അകൃത്യത്തിന്നുള്ള പ്രതിശാന്തി യഹോവെക്കു കൊടുക്കുന്നതു പുരോഹിതന്നു ഇരിക്കേണം; അതുകൂടാതെ അവന്നുവേണ്ടി പ്രായശ്ചിത്തം കഴിപ്പാനുള്ള പ്രായശ്ചിത്തത്തിന്റെ ആട്ടുകൊറ്റനെയും അർപ്പിക്കേണം.
|
8. But if H518 the man H376 have no H369 kinsman H1350 to recompense H7725 the trespass H817 unto H413 , let the trespass H817 be recompensed H7725 unto the LORD H3068 , even to the priest H3548 ; beside H4480 H905 the ram H352 of the atonement H3725 , whereby H834 an atonement shall be made H3722 for H5921 him.
|
9. യിസ്രായേൽമക്കൾ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരുന്ന സകലവിശുദ്ധവസ്തുക്കളിലും ഉദർച്ചയായതൊക്കെയും അവന്നു ഇരിക്കേണം.
|
9. And every H3605 offering H8641 of all H3605 the holy things H6944 of the children H1121 of Israel H3478 , which H834 they bring H7126 unto the priest H3548 , shall be H1961 his.
|
10. ആരെങ്കിലും ശുദ്ധീകരിച്ചർപ്പിക്കുന്ന വസ്തുക്കൾ അവന്നുള്ളവയായിരിക്കേണം; ആരെങ്കിലും പുരോഹിതന്നു കൊടുക്കുന്നതെല്ലാം അവന്നുള്ളതായിരിക്കേണം.
|
10. And every man H376 's H853 hallowed things H6944 shall be H1961 his: whatsoever H834 any man H376 giveth H5414 the priest H3548 , it shall be H1961 his.
|
11. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു.
|
11. And the LORD H3068 spoke H1696 unto H413 Moses H4872 , saying H559 ,
|
12. നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: വല്ല പുരുഷന്റെയും ഭാര്യ പിഴെച്ചു അവനോടു ദ്രോഹിച്ചു,
|
12. Speak H1696 unto H413 the children H1121 of Israel H3478 , and say H559 unto H413 them, If H3588 any man H376 H376 's wife H802 go aside H7847 , and commit H4603 a trespass H4604 against him,
|
13. ഒരുത്തൻ അവളോടുകൂടെ ശയിക്കയും അതു അവളുടെ ഭർത്താവിന്നു വെളിപ്പെടാതെ മറവായിരിക്കയും അവൾ അശുദ്ധയാകയും അവൾക്കു വിരോധമായി സാക്ഷിയില്ലാതിരക്കയും
|
13. And a man H376 lie H7901 with H854 her carnally H7902 H2233 , and it be hid H5956 from the eyes H4480 H5869 of her husband H376 , and be kept close H5641 , and she H1931 be defiled H2930 , and there be no H369 witness H5707 against her, neither H3808 she H1931 be taken H8610 with the manner ;
|
14. അവൾ ക്രിയയിൽ പിടിപെടാതിരിക്കയും ശങ്കാവിഷം അവനെ ബാധിച്ചു അവൻ ഭാര്യയെ സംശയിക്കയും അവൾ അശുദ്ധയായിരിക്കയും ചെയ്താൽ, അല്ലെങ്കിൽ ശങ്കാവിഷം അവനെ ബാധിച്ചു അവൻ ഭാര്യയെ സംശയിക്കയും അവൾ അശുദ്ധയല്ലാതിരിക്കയും ചെയ്താൽ
|
14. And the spirit H7307 of jealousy H7068 come H5674 upon H5921 him , and he be jealous H7065 H853 of his wife H802 , and she H1931 be defiled H2930 : or H176 if the spirit H7307 of jealousy H7068 come H5674 upon H5921 him , and he be jealous H7065 H853 of his wife H802 , and she H1931 be not H3808 defiled H2930 :
|
15. ആ പുരുഷൻ ഭാര്യയെ പുരോഹിതന്റെ അടുക്കൽ കൊണ്ടുചെല്ലേണം; അവൾക്കുവേണ്ടി വഴിപാടായിട്ടു ഒരിടങ്ങഴി യവപ്പൊടിയും കൊണ്ടുചെല്ലേണം; അതിന്മേൽ എണ്ണ ഒഴിക്കരുതു; കുന്തുരുക്കം ഇടുകയും അരുതു; അതു സംശയത്തിന്റെ ഭോജനയാഗമല്ലോ, അപരാധജ്ഞാപകമായ ഭോജനയാഗം തന്നേ.
|
15. Then shall the man H376 bring H935 H853 his wife H802 unto H413 the priest H3548 , and he shall bring H935 H853 her offering H7133 for H5921 her , the tenth H6224 part of an ephah H374 of barley H8184 meal H7058 ; he shall pour H3332 no H3808 oil H8081 upon H5921 it, nor H3808 put H5414 frankincense H3828 thereon H5921 ; for H3588 it H1931 is an offering H4503 of jealousy H7068 , an offering H4503 of memorial H2146 , bringing iniquity to remembrance H2142 H5771 .
|
16. പുരോഹിതൻ അവളെ അടുക്കൽ വരുത്തി യഹോവയുടെ സന്നിധിയിൽ നിർത്തേണം.
|
16. And the priest H3548 shall bring her near H7126 H853 , and set H5975 her before H6440 the LORD H3068 :
|
17. പുരോഹിതൻ ഒരു മൺപാത്രത്തിൽ വിശുദ്ധജലം എടുക്കേണം; പുരോഹിതൻ തിരുനിവാസത്തിന്റെ നിലത്തെ പൊടി കുറെ എടുത്തു ആ വെള്ളത്തിൽ ഇടേണം.
|
17. And the priest H3548 shall take H3947 holy H6918 water H4325 in an earthen H2789 vessel H3627 ; and of H4480 the dust H6083 that H834 is H1961 in the floor H7172 of the tabernacle H4908 the priest H3548 shall take H3947 , and put H5414 it into H413 the water H4325 :
|
18. പുരോഹിതൻ സ്ത്രീയെ യഹോവയുടെ സന്നിധിയിൽ നിർത്തി അവളുടെ തലമുടി അഴിച്ചു അപരാധജ്ഞാപകത്തിന്റെ ഭോജനയാഗം അവളുടെ കയ്യിൽ വെക്കേണം; പുരോഹിതന്റെ കയ്യിൽ ശാപകരമായ കൈപ്പുവെള്ളവും ഉണ്ടായിരിക്കേണം.
|
18. And the priest H3548 shall set H5975 H853 the woman H802 before H6440 the LORD H3068 , and uncover H6544 H853 the woman H802 's head H7218 , and put H5414 H853 the offering H4503 of memorial H2146 in H5921 her hands H3709 , which H1931 is the jealousy H7068 offering H4503 : and the priest H3548 shall have H1961 in his hand H3027 the bitter H4751 water H4325 that causeth the curse H779 :
|
19. പുരോഹിതൻ അവളെക്കൊണ്ടു സത്യം ചെയ്യിച്ചു അവളോടു പറയേണ്ടതു: ആരും നിന്നോടുകൂടെ ശയിക്കയും നിനക്കു ഭർത്താവുണ്ടായിരിക്കെ നീ അശുദ്ധിയിലേക്കു തിരികയും ചെയ്തിട്ടില്ല എങ്കിൽ ശാപകരമായ ഈ കൈപ്പുവെള്ളത്തിന്റെ ദോഷം നിനക്കു വരാതിരിക്കട്ടെ.
|
19. And the priest H3548 shall charge her by an oath H7650 H853 , and say H559 unto H413 the woman H802 , If H518 no H3808 man H376 have lain H7901 with H854 thee , and if H518 thou hast not H3808 gone aside H7847 to uncleanness H2932 with another instead of H8478 thy husband H376 , be thou free H5352 from this H428 bitter H4751 water H4480 H4325 that causeth the curse H779 :
|
20. എന്നാൽ നിനക്കു ഭാർത്താവുണ്ടായിരിക്കെ നീ പിഴെച്ചു അശുദ്ധയാകയും നിന്റെ ഭർത്താവല്ലാതെ മറ്റൊരു പുരുഷൻ നിന്നോടുകൂടെ ശയിക്കയും ചെയ്തിട്ടുണ്ടെങ്കിൽ -
|
20. But if H3588 thou H859 hast gone aside H7847 to another instead of H8478 thy husband H376 , and if H3588 thou be defiled H2930 , and some man H376 have lain H5414 H853 H7903 with thee beside H4480 H1107 thine husband H376 :
|
21. അപ്പോൾ പുരോഹിതൻ സ്ത്രീയെക്കൊണ്ടു ശാപസത്യം ചെയ്യിച്ചു അവളോടു: യഹോവ നിന്റെ നിതംബം ക്ഷയിപ്പിക്കയും ഉദരം വീർപ്പിക്കയും ചെയ്തു നിന്റെ ജനത്തിന്റെ ഇടയിൽ നിന്നെ ശാപവും പ്രാക്കും ആക്കിത്തീർക്കട്ടെ.
|
21. Then the priest H3548 shall charge H7650 H853 the woman H802 with an oath H7621 of cursing H423 , and the priest H3548 shall say H559 unto the woman H802 , The LORD H3068 make H5414 thee a curse H423 and an oath H7621 among H8432 thy people H5971 , when the LORD H3068 doth make H5414 H853 thy thigh H3409 to rot H5307 , and thy belly H990 to swell H6639 ;
|
22. ശാപകരമായ ഈ വെള്ളം നിന്റെ കുടലിൽ ചെന്നു നിന്റെ ഉദരം വീർപ്പിക്കയും നിന്റെ നിതംബം ക്ഷിയിപ്പിക്കയും ചെയ്യും എന്നു പറയേണം. അതിന്നു സ്ത്രീ: ആമെൻ, ആമെൻ എന്നു പറയേണം.
|
22. And this H428 water H4325 that causeth the curse H779 shall go H935 into thy bowels H4578 , to make thy belly H990 to swell H6638 , and thy thigh H3409 to rot H5307 : And the woman H802 shall say H559 , Amen H543 , amen H543 .
|
23. പുരോഹിതൻ ഈ ശാപങ്ങൾ ഒരു പുസ്തകത്തിൽ എഴുതി കൈപ്പുവെള്ളത്തിൽ കഴുകി കലക്കേണം.
|
23. And the priest H3548 shall write H3789 these H428 H853 curses H423 in a book H5612 , and he shall blot them out H4229 with H413 the bitter H4751 water H4325 :
|
24. അവൻ ശാപകരമായ കൈപ്പുവെള്ളം സ്ത്രീയെ കുടിപ്പിക്കേണം; ശാപകരമായ വെള്ളം അവളുടെ ഉള്ളിൽ ചെന്നു കൈപ്പായ്തീരും;
|
24. And he shall cause H853 the woman H802 to drink H8248 H853 the bitter H4751 water H4325 that causeth the curse H779 : and the water H4325 that causeth the curse H779 shall enter H935 into her, and become bitter H4751 .
|
25. പുരോഹിതൻ സ്ത്രീയുടെ കയ്യിൽനിന്നു സംശയത്തിന്റെ ഭോജനയാഗം വാങ്ങി യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്തു യാഗപീഠത്തിന്മേൽ അർപ്പിക്കേണം.
|
25. Then the priest H3548 shall take H3947 H853 the jealousy H7068 offering H4503 out of the woman H802 's hand H4480 H3027 , and shall wave H5130 H853 the offering H4503 before H6440 the LORD H3068 , and offer H7126 it upon H413 the altar H4196 :
|
26. പിന്നെ പുരോഹിതൻ ഭോജനയാഗത്തിൽ ഒരു പിടി എടുത്തു യാഗപീഠത്തിന്മേൽ നിവേദ്യമായി ദഹിപ്പിക്കേണം; അതിന്റെ ശേഷം സ്ത്രീയെ ആ വെള്ളം കുടിപ്പിക്കേണം.
|
26. And the priest H3548 shall take a handful H7061 of H4480 the offering H4503 , even H853 the memorial H234 thereof , and burn H6999 it upon the altar H4196 , and afterward H310 shall cause H853 the woman H802 to drink H8248 H853 the water H4325 .
|
27. അവൾ അശുദ്ധയായി തന്റെ ഭർത്താവോടു ദ്രോഹം ചെയ്തിട്ടുണ്ടെങ്കിൽ അവളെ വെള്ളം കുടിപ്പിച്ച ശേഷം ശാപകരമായ വെള്ളം അവളുടെ ഉള്ളിൽ ചെന്നു കൈപ്പായ്തീരും; അവളുടെ ഉദരം വീർക്കയും നിതംബം ക്ഷയിക്കയും സ്ത്രീ തന്റെ ജനത്തിന്റെ ഇടയിൽ ശാപഗ്രസ്തയായിരിക്കയും ചെയ്യും.
|
27. And when he hath made her to drink H8248 H853 the water H4325 , then it shall come to pass H1961 , that , if H518 she be defiled H2930 , and have done H4603 trespass H4604 against her husband H376 , that the water H4325 that causeth the curse H779 shall enter H935 into her, and become bitter H4751 , and her belly H990 shall swell H6638 , and her thigh H3409 shall rot H5307 : and the woman H802 shall be H1961 a curse H423 among H7130 her people H5971 .
|
28. എന്നാൽ സ്ത്രീ അശുദ്ധയാകാതെ നിർമ്മല ആകുന്നു എങ്കിൽ അവൾക്കു ദോഷം വരികയില്ല; അവൾ ഗർഭം ധരിക്കും.
|
28. And if H518 the woman H802 be not H3808 defiled H2930 , but be clean H2889 ; then she shall be free H5352 , and shall conceive H2232 seed H2233 .
|
29. ഇതാകുന്നു പാതിവ്രത്യസംശയം സംബന്ധിച്ചുള്ള പ്രമാണം;
|
29. This H2063 is the law H8451 of jealousies H7068 , when H834 a wife H802 goeth aside H7847 to another instead of H8478 her husband H376 , and is defiled H2930 ;
|
30. ഒരു സ്ത്രീ ഭർത്താവുണ്ടായിരിക്കെ പിഴെച്ചു അശുദ്ധയാകയോ ശങ്കാവിഷം അവനെ ബാധിച്ചു, അവൻ ഭാര്യയെ സംശയിക്കയോ ചെയ്തിട്ടു അവളെ യഹോവയുടെ സന്നിധിയിൽ നിർത്തുമ്പോൾ പുരോഹിതൻ ഈ പ്രമാണമൊക്കെയും അവളിൽ നടത്തേണം.
|
30. Or H176 when H834 the spirit H7307 of jealousy H7068 cometh H5674 upon H5921 him , and he be jealous H7065 H853 over his wife H802 , and shall set H5975 H853 the woman H802 before H6440 the LORD H3068 , and the priest H3548 shall execute H6213 upon her H853 all H3605 this H2063 law H8451 .
|
31. എന്നാൽ പുരുഷൻ അകൃത്യത്തിൽ ഓഹരിക്കാരനാകയില്ല; സ്ത്രീയോ തന്റെ അകൃത്യം വഹിക്കും.
|
31. Then shall the man H376 be guiltless H5352 from iniquity H4480 H5771 , and this H1931 woman H802 shall bear H5375 H853 her iniquity H5771 .
|