Bible Versions
Bible Books

:

MOV
1. കള്ളത്തുലാസ്സു യഹോവെക്കു വെറുപ്പു; ഒത്ത പടിയോ അവന്നു പ്രസാദം.
1. A false H4820 balance H3976 is abomination H8441 to the LORD H3068 : but a just H8003 weight H68 is his delight H7522 .
2. അഹങ്കാരം വരുമ്പോൾ ലജ്ജയും വരുന്നു; താഴ്മയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ടു.
2. When pride H2087 cometh H935 , then cometh H935 shame H7036 : but with H854 the lowly H6800 is wisdom H2451 .
3. നേരുള്ളവരുടെ നിഷ്കളങ്കത്വം അവരെ വഴിനടത്തും; ദ്രോഹികളുടെ വികടമോ അവരെ നശിപ്പിക്കും.
3. The integrity H8538 of the upright H3477 shall guide H5148 them : but the perverseness H5558 of transgressors H898 shall destroy H7703 them.
4. ക്രോധദിവസത്തിൽ സമ്പത്തു ഉപകരിക്കുന്നില്ല; നീതിയോ മരണത്തിൽനിന്നു വിടുവിക്കുന്നു.
4. Riches H1952 profit H3276 not H3808 in the day H3117 of wrath H5678 : but righteousness H6666 delivereth H5337 from death H4480 H4194 .
5. നിഷ്കളങ്കന്റെ നീതി അവന്റെ വഴിയെ ചൊവ്വാക്കും; ദുഷ്ടനോ തന്റെ ദുഷ്ടതകൊണ്ടു വീണു പോകും.
5. The righteousness H6666 of the perfect H8549 shall direct H3474 his way H1870 : but the wicked H7563 shall fall H5307 by his own wickedness H7564 .
6. നേരുള്ളവരുടെ നീതി അവരെ വിടുവിക്കും; ദ്രോഹികളോ തങ്ങളുടെ ദ്രോഹത്താൽ പിടിപെടും.
6. The righteousness H6666 of the upright H3477 shall deliver H5337 them : but transgressors H898 shall be taken H3920 in their own naughtiness H1942 .
7. ദുഷ്ടൻ മരിക്കുമ്പോൾ അവന്റെ പ്രതീക്ഷ നശിക്കുന്നു; നീതികെട്ടവരുടെ ആശെക്കു ഭംഗം വരുന്നു.
7. When a wicked H7563 man H120 dieth H4194 , his expectation H8615 shall perish H6 : and the hope H8431 of unjust H205 men perisheth H6 .
8. നീതിമാൻ കഷ്ടത്തിൽനിന്നു രക്ഷപ്പെടുന്നു; ദുഷ്ടൻ അവന്നു പകരം അകപ്പെടുന്നു.
8. The righteous H6662 is delivered H2502 out of trouble H4480 H6869 , and the wicked H7563 cometh H935 in his stead H8478 .
9. വഷളൻ വായ്കൊണ്ടു കൂട്ടുകാരനെ നശിപ്പിക്കുന്നു; നീതിമാന്മാരോ പരിജ്ഞാനത്താൽ വിടുവിക്കപ്പെടുന്നു.
9. A hypocrite H2611 with his mouth H6310 destroyeth H7843 his neighbor H7453 : but through knowledge H1847 shall the just H6662 be delivered H2502 .
10. നീതിമാന്മാർ ശുഭമായിരിക്കുമ്പോൾ പട്ടണം സന്തോഷിക്കുന്നു; ദുഷ്ടന്മാർ നശിക്കുമ്പോൾ ആർപ്പുവിളി ഉണ്ടാകുന്നു.
10. When it goeth well H2898 with the righteous H6662 , the city H7151 rejoiceth H5970 : and when the wicked H7563 perish H6 , there is shouting H7440 .
11. നേരുള്ളവരുടെ അനുഗ്രഹംകൊണ്ടു പട്ടണം അഭ്യുദയം പ്രാപിക്കുന്നു; ദുഷ്ടന്മാരുടെ വായ്കൊണ്ടോ അതു ഇടിഞ്ഞുപോകുന്നു.
11. By the blessing H1293 of the upright H3477 the city H7176 is exalted H7311 : but it is overthrown H2040 by the mouth H6310 of the wicked H7563 .
12. കൂട്ടുകാരനെ നിന്ദിക്കുന്നവൻ ബുദ്ധിഹീനൻ; വിവേകമുള്ളവനോ മിണ്ടാതിരിക്കുന്നു.
12. He that is void H2638 of wisdom H3820 despiseth H936 his neighbor H7453 : but a man H376 of understanding H8394 holdeth his peace H2790 .
13. ഏഷണിക്കാരനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; വിശ്വസ്തമാനസനോ കാര്യം മറെച്ചുവെക്കുന്നു.
13. A talebearer H1980 H7400 revealeth H1540 secrets H5475 : but he that is of a faithful H539 spirit H7307 concealeth H3680 the matter H1697 .
14. പരിപാലനം ഇല്ലാത്തേടത്തു ജനം അധോഗതി പ്രാപിക്കുന്നു; മന്ത്രിമാരുടെ ബഹുത്വത്തിലോ രക്ഷയുണ്ടു.
14. Where no H369 counsel H8458 is , the people H5971 fall H5307 : but in the multitude H7230 of counselors H3289 there is safety H8668 .
15. അന്യന്നുവേണ്ടി ജാമ്യം നില്ക്കുന്നവൻ അത്യന്തം വ്യസനിക്കും! ജാമ്യം നില്പാൻ പോകാത്തവനോ നിർഭയനായിരിക്കും.
15. He that is surety H6148 for a stranger H2114 shall smart H7451 H7489 for it : and he that hateth H8130 suretiship H8628 is sure H982 .
16. ലാവണ്യമുള്ള സ്ത്രീ മാനം രക്ഷിക്കുന്നു; വിക്രമന്മാർ സമ്പത്തു സൂക്ഷിക്കുന്നു.
16. A gracious H2580 woman H802 retaineth H8551 honor H3519 : and strong H6184 men retain H8551 riches H6239 .
17. ദയാലുവായവൻ സ്വന്തപ്രാണന്നു നന്മ ചെയ്യുന്നു; ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു.
17. The merciful H2617 man H376 doeth good H1580 to his own soul H5315 : but he that is cruel H394 troubleth H5916 his own flesh H7607 .
18. ദുഷ്ടൻ വൃഥാലാഭം ഉണ്ടാക്കുന്നു; നീതി വിതെക്കുന്നവനോ വാസ്തവമായ പ്രതിഫലം കിട്ടും.
18. The wicked H7563 worketh H6213 a deceitful H8267 work H6468 : but to him that soweth H2232 righteousness H6666 shall be a sure H571 reward H7938 .
19. നീതിയിൽ സ്ഥിരപ്പെട്ടിരിക്കുന്നവൻ ജീവനെ പ്രാപിക്കുന്നു; ദോഷത്തെ പിന്തുടരുന്നവനോ തന്റെ മരണത്തിന്നായി പ്രവർത്തിക്കുന്നു.
19. As H3651 righteousness H6666 tendeth to life H2416 : so he that pursueth H7291 evil H7451 pursueth it to his own death H4194 .
20. വക്രബുദ്ധികൾ യഹോവെക്കു വെറുപ്പു; നിഷ്കളങ്കമാർഗ്ഗികളോ അവന്നു പ്രസാദം.
20. They that are of a froward H6141 heart H3820 are abomination H8441 to the LORD H3068 : but such as are upright H8549 in their way H1870 are his delight H7522 .
21. ദുഷ്ടന്നു ശിക്ഷ വരാതിരിക്കയില്ല എന്നതിന്നു ഞാൻ കയ്യടിക്കാം; നീതിമാന്മാരുടെ സന്തതിയോ രക്ഷിക്കപ്പെടും.
21. Though hand H3027 join in hand H3027 , the wicked H7451 shall not H3808 be unpunished H5352 : but the seed H2233 of the righteous H6662 shall be delivered H4422 .
22. വിവേകമില്ലാത്ത ഒരു സുന്ദരി പന്നിയുടെ മൂക്കിൽ പൊൻ മൂകൂത്തിപോലെ.
22. As a jewel H5141 of gold H2091 in a swine H2386 's snout H639 , so is a fair H3303 woman H802 which is without H5493 discretion H2940 .
23. നീതിമാന്മാരുടെ ആഗ്രഹം നന്മ തന്നേ; ദുഷ്ടന്മാരുടെ പ്രതീക്ഷയോ ക്രോധമത്രേ.
23. The desire H8378 of the righteous H6662 is only H389 good H2896 : but the expectation H8615 of the wicked H7563 is wrath H5678 .
24. ഒരുത്തൻ വാരിവിതറീട്ടും വർദ്ധിച്ചുവരുന്നു; മറ്റൊരുത്തൻ ന്യായവിരുദ്ധമായി ലോഭിച്ചിട്ടും ഞെരുക്കമേയുള്ളു.
24. There is H3426 that scattereth H6340 , and yet H5750 increaseth H3254 ; and there is that withholdeth H2820 more than is meet H4480 H3476 , but it tendeth to poverty H4270 .
25. ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന്നു തണുപ്പു കിട്ടും.
25. The liberal H1293 soul H5315 shall be made fat H1878 : and he that watereth H7301 shall be watered H3384 also H1571 himself H1931 .
26. ധാന്യം പൂട്ടിയിട്ടുകൊണ്ടിരിക്കുന്നവനെ ജനങ്ങൾ ശപിക്കും; അതു വില്ക്കുന്നവന്റെ തലമേലോ അനുഗ്രഹംവരും.
26. He that withholdeth H4513 corn H1250 , the people H3816 shall curse H6895 him : but blessing H1293 shall be upon the head H7218 of him that selleth H7666 it .
27. നന്മെക്കായി ഉത്സാഹിക്കുന്നവൻ രഞ്ജന സമ്പാദിക്കുന്നു; തിന്മയെ തിരയുന്നവന്നോ അതു തന്നേ കിട്ടും.
27. He that diligently seeketh H7836 good H2896 procureth H1245 favor H7522 : but he that seeketh H1875 mischief H7451 , it shall come H935 unto him.
28. തന്റെ സമ്പത്തിൽ ആശ്രയിക്കുന്നവൻ വീഴും; നീതിമാന്മാരോ പച്ചയിലപോലെ തഴെക്കും.
28. He H1931 that trusteth H982 in his riches H6239 shall fall H5307 : but the righteous H6662 shall flourish H6524 as a branch H5929 .
29. സ്വഭവനത്തെ വലെക്കുന്നവന്റെ അനുഭവം വായുവത്രെ; ഭോഷൻ ജ്ഞാനഹൃദയന്നു ദാസനായ്തീരും.
29. He that troubleth H5916 his own house H1004 shall inherit H5157 the wind H7307 : and the fool H191 shall be servant H5650 to the wise H2450 of heart H3820 .
30. നീതിമാന്നു ജീവവൃക്ഷം പ്രതിഫലം; ജ്ഞാനിയായവൻ ഹൃദയങ്ങളെ നേടന്നു.
30. The fruit H6529 of the righteous H6662 is a tree H6086 of life H2416 ; and he that winneth H3947 souls H5315 is wise H2450 .
31. നീതിമാന്നു ഭൂമിയിൽ പ്രതിഫലം കിട്ടുന്നു എങ്കിൽ ദുഷ്ടന്നും പാപിക്കും എത്ര അധികം?
31. Behold H2005 , the righteous H6662 shall be recompensed H7999 in the earth H776 : much more H637 H3588 the wicked H7563 and the sinner H2398 .
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×