|
|
1. നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തിലെ ജാതികളെ നിന്റെ ദൈവമായ യഹോവ ഛേദിച്ചുകളകയും നീ അവരുടെ ദേശം അടക്കി അവരുടെ പട്ടണങ്ങളിലും വീടുകളിലും പാർക്കയും ചെയ്യുമ്പോൾ
|
1. When H3588 the LORD H3068 thy God H430 hath cut off H3772 H853 the nations H1471 , whose H834 H853 land H776 the LORD H3068 thy God H430 giveth H5414 thee , and thou succeedest H3423 them , and dwellest H3427 in their cities H5892 , and in their houses H1004 ;
|
2. നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തിൽ മൂന്നു പട്ടണം വേറുതിരിക്കേണം.
|
2. Thou shalt separate H914 three H7969 cities H5892 for thee in the midst H8432 of thy land H776 , which H834 the LORD H3068 thy God H430 giveth H5414 thee to possess H3423 it.
|
3. ആരെങ്കിലും കുലചെയ്തുപോയാൽ അവിടേക്കു ഓടിപ്പോകേണ്ടതിന്നു നീ ഒരു വഴി ഉണ്ടാക്കുകയും നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം മൂന്നായി വിഭാഗിക്കയും വേണം;
|
3. Thou shalt prepare H3559 thee a way H1870 , and divide H8027 H853 the coasts H1366 of thy land H776 , which H834 the LORD H3068 thy God H430 giveth thee to inherit H5157 , into three parts , that every H3605 slayer H7523 may H1961 flee H5127 thither H8033 .
|
4. കുല ചെയ്തിട്ടു അവിടേക്കു ഓടിപ്പോയി ജീവനോടിരിക്കേണ്ടുന്നവന്റെ സംഗതി എന്തെന്നാൽ: ഒരുത്തൻ പൂർവ്വദ്വേഷംകൂടാതെ അബദ്ധവശാൽ കൂട്ടുകാരനെ കൊന്നുപോയെങ്കിൽ, എങ്ങനെയെന്നാൽ:
|
4. And this H2088 is the case H1697 of the slayer H7523 , which H834 shall flee H5127 thither H8033 , that he may live H2425 : Whoso H834 killeth H5221 H853 his neighbor H7453 ignorantly H1907 H1947 , whom he H1931 hated H8130 not H3808 in time H8032 past H4480 H8657 ;
|
5. മരംവെട്ടുവാൻ ഒരുത്തൻ കൂട്ടുകാരനോടുകൂടെ കാട്ടിൽ പോയി മരംവെട്ടുവാൻ കോടാലി ഓങ്ങുമ്പോൾ കോടാലി ഊരി തെറിച്ചു കൂട്ടുകാരന്നു കൊണ്ടിട്ടു അവൻ മരിച്ചുപോയാൽ,
|
5. As when a man H834 goeth H935 into the wood H3293 with H854 his neighbor H7453 to hew H2404 wood H6086 , and his hand H3027 fetcheth a stroke H5080 with the axe H1631 to cut down H3772 the tree H6086 , and the head H1270 slippeth H5394 from H4480 the helve H6086 , and lighteth upon H4672 H853 his neighbor H7453 , that he die H4191 ; he H1931 shall flee H5127 unto H413 one H259 of those H428 cities H5892 , and live H2425 :
|
6. ഇങ്ങനെ കുല ചെയ്തവനെ രക്തപ്രതികാരകൻ മനസ്സിന്റെ ഉഷ്ണത്തോടെ പിന്തുടർന്നു വഴിയുടെ ദൂരംനിമിത്തം അവനെ പിടിച്ചു അവന്റെ ജീവനെ നശിപ്പിക്കാതിരിപ്പാൻ അവൻ ആ പട്ടണങ്ങളിൽ ഒന്നിൽ ഓടിപ്പോയി ജീവനോടിരിക്കേണം; അവന്നു അവനോടു പൂർവ്വദ്വേഷമില്ലാതിരുന്നതുകൊണ്ടു മരണശിക്ഷെക്കു ഹേതുവില്ല.
|
6. Lest H6435 the avenger H1350 of the blood H1818 pursue H7291 H310 the slayer H7523 , while H3588 his heart H3824 is hot H3179 , and overtake H5381 him, because H3588 the way H1870 is long H7235 , and slay H5221 him H5315 ; whereas he was not H369 worthy of death H4941 H4194 , inasmuch as H3588 he H1931 hated H8130 him not H3808 in time H8032 past H4480 H8543 .
|
7. അതുകൊണ്ടു മൂന്നു പട്ടണം വേറുതിരിക്കേണമെന്നു ഞാൻ നിന്നോടു ആജ്ഞാപിക്കുന്നു.
|
7. Wherefore H5921 H3651 I H595 command H6680 thee, saying H559 , Thou shalt separate H914 three H7969 cities H5892 for thee.
|
8. നിന്റെ ദൈവമായ യഹോവയെ നീ സ്നേഹിച്ചു എല്ലാനാളും അവന്റെ വഴികളിൽ നടക്കയും ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന ഈ സകലകല്പനകളും ജാഗ്രതയോടെ പ്രമാണിക്കയും ചെയ്താൽ നിന്റെ ദൈവമായ യഹോവ
|
8. And if H518 the LORD H3068 thy God H430 enlarge H7337 H853 thy coast H1366 , as H834 he hath sworn H7650 unto thy fathers H1 , and give H5414 thee H853 all H3605 the land H776 which H834 he promised H1696 to give H5414 unto thy fathers H1 ;
|
9. നിന്റെ പിതാക്കന്മാരോടു സത്യംചെയ്തതുപോലെ നിന്റെ അതിർ വിശാലമാക്കി നിന്റെ പിതാക്കന്മാർക്കു കൊടുക്കുമെന്നു വാഗ്ദത്തം ചെയ്ത ദേശം ഒക്കെയും നിനക്കു തന്നാൽ ഈ മൂന്നു പട്ടണങ്ങൾ കൂടാതെ വേറെയും മൂന്നു വേറുതിരിക്കേണം.
|
9. If H3588 thou shalt keep H8104 H853 all H3605 these H2063 commandments H4687 to do H6213 them, which H834 I H595 command H6680 thee this day H3117 , to love H157 H853 the LORD H3068 thy God H430 , and to walk H1980 ever H3605 H3117 in his ways H1870 ; then shalt thou add H3254 three H7969 cities H5892 more H5750 for thee, beside H5921 these H428 three H7969 :
|
10. നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു കുറ്റമില്ലാത്ത രക്തം ചിന്നീട്ടു നിന്റെമേൽ രക്തപാതകം ഉണ്ടാകരുതു.
|
10. That innocent H5355 blood H1818 be not H3808 shed H8210 in H7130 thy land H776 , which H834 the LORD H3068 thy God H430 giveth H5414 thee for an inheritance H5159 , and so blood H1818 be H1961 upon H5921 thee.
|
11. എന്നാൽ ഒരുത്തൻ കൂട്ടുകാരനെ ദ്വേഷിച്ചു തരംനോക്കി അവനോടു കയർത്തു അവനെ അടിച്ചുകൊന്നിട്ടു ഈ പട്ടണങ്ങളിൽ ഒന്നിൽ ഓടിപ്പോയാൽ,
|
11. But if H3588 any man H376 hate H1961 H8130 his neighbor H7453 , and lie in wait H693 for him , and rise up H6965 against H5921 him , and smite H5221 him mortally H5315 that he die H4191 , and fleeth H5127 into H413 one H259 of these H411 cities H5892 :
|
12. അവന്റെ പട്ടണത്തിലെ മൂപ്പന്മാർ ആളയച്ചു അവനെ അവിടെനിന്നു വരുത്തി അവനെ കൊല്ലേണ്ടതിന്നു രക്തപ്രതികാരകന്റെ കയ്യിൽ ഏല്പിക്കേണം.
|
12. Then the elders H2205 of his city H5892 shall send H7971 and fetch H3947 him thence H4480 H8033 , and deliver H5414 him into the hand H3027 of the avenger H1350 of blood H1818 , that he may die H4191 .
|
13. നിനക്കു അവനോടു കനിവു തോന്നരുതു; നിനക്കു നന്മ വരുവാനായി കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞ പാതകം യിസ്രായേലിൽനിന്നു നീക്കക്കളയേണം.
|
13. Thine eye H5869 shall not H3808 pity H2347 H5921 him , but thou shalt put away H1197 the guilt of innocent H5355 blood H1818 from Israel H4480 H3478 , that it may go well H2895 with thee.
|
14. നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു നീ കൈവശമാക്കുവാനിരിക്കുന്ന നിന്റെ അവകാശത്തിൽ പൂർവ്വന്മാർ വെച്ചിരിക്കുന്നതായ കൂട്ടുകാരന്റെ അതിർ നീക്കരുതു.
|
14. Thou shalt not H3808 remove H5253 thy neighbor H7453 's landmark H1366 , which H834 they of old time H7223 have set H1379 in thine inheritance H5159 , which H834 thou shalt inherit H5157 in the land H776 that H834 the LORD H3068 thy God H430 giveth H5414 thee to possess H3423 it.
|
15. മനുഷ്യൻ ചെയ്യുന്ന യാതൊരു അകൃത്യത്തിന്നോ പാപത്തിന്നോ അവന്റെ നേരെ ഏകസാക്ഷി നിൽക്കരുതു; രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേൽ കാര്യം ഉറപ്പാക്കേണം.
|
15. One H259 witness H5707 shall not H3808 rise up H6965 against a man H376 for any H3605 iniquity H5771 , or for any H3605 sin H2403 , in any H3605 sin H2399 that H834 he sinneth H2398 : at H5921 the mouth H6310 of two H8147 witnesses H5707 , or H176 at H5921 the mouth H6310 of three H7969 witnesses H5707 , shall the matter H1697 be established H6965 .
|
16. ഒരുത്തന്റെ നേരെ അകൃത്യം സാക്ഷീകരിപ്പാൻ ഒരു കള്ളസ്സാക്ഷി അവന്നു വിരോധമായി എഴുന്നേറ്റാൽ
|
16. If H3588 a false H2555 witness H5707 rise up H6965 against any man H376 to testify H6030 against him that which is wrong H5627 ;
|
17. തമ്മിൽ വ്യവഹാരമുള്ള രണ്ടുപേരും യഹോവയുടെ സന്നിധിയിൽ അന്നുള്ള പുരോഹിതന്മാരുടെയും ന്യായാധിപന്മാരുടെയും മുമ്പാകെ നിൽക്കേണം.
|
17. Then both H8147 the men H376 , between whom H834 the controversy H7379 is , shall stand H5975 before H6440 the LORD H3068 , before H6440 the priests H3548 and the judges H8199 , which H834 shall be H1961 in those H1992 days H3117 ;
|
18. ന്യായാധിപന്മാർ നല്ലവണ്ണം വിസ്താരം കഴിക്കേണം; സാക്ഷി കള്ളസ്സാക്ഷി എന്നും സഹോദരന്റെ നേരെ കള്ളസ്സാകഷ്യം പറഞ്ഞു എന്നും കണ്ടാൽ
|
18. And the judges H8199 shall make diligent inquisition H1875 H3190 : and, behold H2009 , if the witness H5707 be a false H8267 witness H5707 , and hath testified H6030 falsely H8267 against his brother H251 ;
|
19. അവൻ സഹോദരന്നു വരുത്തുവാൻ നിരൂപിച്ചതുപോലെ നിങ്ങൾ അവനോടു ചെയ്യേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം.
|
19. Then shall ye do H6213 unto him, as H834 he had thought H2161 to have done H6213 unto his brother H251 : so shalt thou put the evil away H1197 H7451 from among H4480 H7130 you.
|
20. ഇനി നിങ്ങളുടെ ഇടയിൽ അതുപോലെയുള്ള ദോഷം നടക്കാതിരിക്കേണ്ടതിന്നു ശേഷമുള്ളവർ കേട്ടു ഭയപ്പെടേണം.
|
20. And those which remain H7604 shall hear H8085 , and fear H3372 , and shall henceforth H3254 commit H6213 no H3808 more H5750 any H1697 such H2088 evil H7451 among H7130 you.
|
21. നിനക്കു കനിവു തോന്നരുതു; ജീവന്നു പകരം ജീവൻ, കണ്ണിന്നു പകരം കണ്ണു, പല്ലിന്നു പകരം പല്ലു, കൈക്കു പകരം കൈ, കാലിന്നു പകരം കാൽ.
|
21. And thine eye H5869 shall not H3808 pity H2347 ; but life H5315 shall go for life H5315 , eye H5869 for eye H5869 , tooth H8127 for tooth H8127 , hand H3027 for hand H3027 , foot H7272 for foot H7272 .
|