|
|
1. ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു.
|
1. Thus the heavens H8064 and the earth H776 were finished H3615 , and all H3605 the host H6635 of them.
|
2. താൻ ചെയ്ത പ്രവൃത്തി ഒക്കെയും ദൈവം തീർത്തശേഷം താൻ ചെയ്ത സകലപ്രവൃത്തിയിൽനിന്നും ഏഴാം ദിവസം നിവൃത്തനായി
|
2. And on the seventh H7637 day H3117 God H430 ended H3615 his work H4399 which H834 he had made H6213 ; and he rested H7673 on the seventh H7637 day H3117 from all H4480 H3605 his work H4399 which H834 he had made H6213 .
|
3. താൻ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.
|
3. And God H430 blessed H1288 H853 the seventh H7637 day H3117 , and sanctified H6942 it: because H3588 that in it he had rested H7673 from all H4480 H3605 his work H4399 which H834 God H430 created H1254 and made H6213 .
|
4. യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്ടിച്ച നാളിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചതിന്റെ ഉല്പത്തിവിവരം: വയലിലെ ചെടി ഒന്നും അതുവരെ ഭൂമിയിൽ ഉണ്ടായിരുന്നില്ല; വയലിലെ സസ്യം ഒന്നും മുളെച്ചിരുന്നതുമില്ല.
|
4. These H428 are the generations H8435 of the heavens H8064 and of the earth H776 when they were created H1254 , in the day H3117 that the LORD H3068 God H430 made H6213 the earth H776 and the heavens H8064 ,
|
5. യഹോവയായ ദൈവം ഭൂമിയിൽ മഴ പെയ്യിച്ചിരുന്നില്ല; നിലത്തു വേല ചെയ്വാൻ മനുഷ്യനും ഉണ്ടായിരുന്നില്ല.
|
5. And every H3605 plant H7880 of the field H7704 before H2962 it was H1961 in the earth H776 , and every H3605 herb H6212 of the field H7704 before H2962 it grew H6779 : for H3588 the LORD H3068 God H430 had not H3808 caused it to rain H4305 upon H5921 the earth H776 , and there was not H369 a man H120 to till H5647 H853 the ground H127 .
|
6. ഭൂമിയിൽ നിന്നു മഞ്ഞു പൊങ്ങി, നിലം ഒക്കെയും നനെച്ചുവന്നു.
|
6. But there went up H5927 a mist H108 from H4480 the earth H776 , and watered H8248 H853 the whole H3605 face H6440 of the ground H127 .
|
7. യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.
|
7. And the LORD H3068 God H430 formed H3335 H853 man H120 of the dust H6083 of H4480 the ground H127 , and breathed H5301 into his nostrils H639 the breath H5397 of life H2416 ; and man H120 became H1961 a living H2416 soul H5315 .
|
8. അനന്തരം യഹോവയായ ദൈവം കിഴക്കു ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി.
|
8. And the LORD H3068 God H430 planted H5193 a garden H1588 eastward H4480 H6924 in Eden H5731 ; and there H8033 he put H7760 H853 the man H120 whom H834 he had formed H3335 .
|
9. കാണ്മാൻ ഭംഗിയുള്ളതും തിന്മാൻ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷങ്ങളും തോട്ടത്തിന്റെ നടുവിൽ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളെപ്പിച്ചു.
|
9. And out of H4480 the ground H127 made the LORD H3068 God H430 to grow H6779 every H3605 tree H6086 that is pleasant H2530 to the sight H4758 , and good H2896 for food H3978 ; the tree H6086 of life H2416 also in the midst H8432 of the garden H1588 , and the tree H6086 of knowledge H1847 of good H2896 and evil H7451 .
|
10. തോട്ടം നനെപ്പാൻ ഒരു നദി ഏദെനിൽനിന്നു പുറപ്പെട്ടു; അതു അവിടെനിന്നു നാലു ശാഖയായി പിരിഞ്ഞു.
|
10. And a river H5104 went out H3318 of Eden H4480 H5731 to water H8248 H853 the garden H1588 ; and from thence H4480 H8033 it was parted H6504 , and became H1961 into four H702 heads H7218 .
|
11. ഒന്നാമത്തേതിന്നു പീശോൻ എന്നു പേർ; അതു ഹവീലാദേശമൊക്കെയും ചുറ്റുന്നു; അവിടെ പൊന്നുണ്ടു.
|
11. The name H8034 of the first H259 is Pison H6376 : that is it H1931 which compasseth H5437 H853 the whole H3605 land H776 of Havilah H2341 , where H834 H8033 there is gold H2091 ;
|
12. ആ ദേശത്തിലെ പൊന്നു മേത്തരമാകുന്നു; അവിടെ ഗുല്ഗുലുവും ഗോമേദകവും ഉണ്ടു.
|
12. And the gold H2091 of that H1931 land H776 is good H2896 : there H8033 is bdellium H916 and the onyx H7718 stone H68 .
|
13. രണ്ടാം നദിക്കു ഗീഹോൻ എന്നു പേർ; അതു ക്രുശ്ദേശമൊക്കെയും ചുറ്റുന്നു.
|
13. And the name H8034 of the second H8145 river H5104 is Gihon H1521 : the same H1931 is it that compasseth H5437 H853 the whole H3605 land H776 of Ethiopia H3568 .
|
14. മൂന്നാം നദിക്കു ഹിദ്ദേക്കെൽ എന്നു പേർ; അതു അശ്ശൂരിന്നു കിഴക്കോട്ടു ഒഴുകുന്നു; നാലാം നദി ഫ്രാത്ത് ആകുന്നു.
|
14. And the name H8034 of the third H7992 river H5104 is Hiddekel H2313 : that is it H1931 which goeth H1980 toward the east H6926 of Assyria H804 . And the fourth H7243 river H5104 is Euphrates H6578 .
|
15. യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെൻ തോട്ടത്തിൽ വേല ചെയ്വാനും അതിനെ കാപ്പാനും അവിടെ ആക്കി.
|
15. And the LORD H3068 God H430 took H3947 H853 the man H120 , and put H5117 him into the garden H1588 of Eden H5731 to dress H5647 it and to keep H8104 it.
|
16. യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാൽ: തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം.
|
16. And the LORD H3068 God H430 commanded H6680 H5921 the man H120 , saying H559 , Of every H4480 H3605 tree H6086 of the garden H1588 thou mayest freely eat H398 H398 :
|
17. എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.
|
17. But of the tree H4480 H6086 of the knowledge H1847 of good H2896 and evil H7451 , thou shalt not H3808 eat H398 of H4480 it: for H3588 in the day H3117 that thou eatest H398 thereof H4480 thou shalt surely die H4191 H4191 .
|
18. അനന്തരം യഹോവയായ ദൈവം: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു.
|
18. And the LORD H3068 God H430 said H559 , It is not H3808 good H2896 that the man H120 should be H1961 alone H905 ; I will make H6213 him a help H5828 meet for him H5048 .
|
19. യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിർമ്മിച്ചിട്ടു മനുഷ്യൻ അവെക്കു എന്തു പേരിടുമെന്നു കാണ്മാൻ അവന്റെ മുമ്പിൽ വരുത്തി; സകല ജീവജന്തുക്കൾക്കും മനുഷ്യൻ ഇട്ടതു അവെക്കു പേരായി;
|
19. And out of H4480 the ground H127 the LORD H3068 God H430 formed H3335 every H3605 beast H2416 of the field H7704 , and every H3605 fowl H5775 of the air H8064 ; and brought H935 them unto H413 Adam H121 to see H7200 what H4100 he would call H7121 them : and whatsoever H3605 H834 Adam H121 called H7121 every living H2416 creature H5315 , that H1931 was the name H8034 thereof.
|
20. മനുഷ്യൻ എല്ലാ കന്നുകാലികൾക്കും ആകാശത്തിലെ പറവകൾക്കും എല്ലാ കാട്ടുമൃഗങ്ങൾക്കും പേരിട്ടു; എങ്കിലും മനുഷ്യന്നു തക്കതായൊരു തുണ കണ്ടുകിട്ടിയില്ല.
|
20. And Adam H121 gave H7121 names H8034 to all H3605 cattle H929 , and to the fowl H5775 of the air H8064 , and to every H3605 beast H2416 of the field H7704 ; but for Adam H121 there was not H3808 found H4672 a help H5828 meet for him H5048 .
|
21. ആകയാൽ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി; അവൻ ഉറങ്ങിയപ്പോൾ അവന്റെ വാരിയെല്ലുകളിൽ ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു.
|
21. And the LORD H3068 God H430 caused a deep sleep H8639 to fall H5307 upon H5921 Adam H121 , and he slept H3462 : and he took H3947 one H259 of his ribs H4480 H6763 , and closed up H5462 the flesh H1320 instead H8478 thereof;
|
22. യഹോവയായ ദൈവം മനുഷ്യനിൽനിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു.
|
22. And H853 the rib H6763 , which H834 the LORD H3068 God H430 had taken H3947 from H4480 man H120 , made H1129 he a woman H802 , and brought H935 her unto H413 the man H120 .
|
23. അപ്പോൾ മനുഷ്യൻ; ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽ നിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു. ഇവളെ നരനിൽനിന്നു എടുത്തിരിക്കയാൽ ഇവൾക്കു നാരി എന്നു പോരാകും എന്നു പറഞ്ഞു.
|
23. And Adam H121 said H559 , This H2063 is now H6471 bone H6106 of my bones H4480 H6106 , and flesh H1320 of my flesh H4480 H1320 : she H2063 shall be called H7121 Woman H802 , because H3588 she H2063 was taken H3947 out of Man H4480 H376 .
|
24. അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏക ദേഹമായി തീരും.
|
24. Therefore H5921 H3651 shall a man H376 leave H5800 H853 his father H1 and his mother H517 , and shall cleave H1692 unto his wife H802 : and they shall be H1961 one H259 flesh H1320 .
|
25. മനുഷ്യനും ഭാര്യയും ഇരുവരും നഗ്നരായിരുന്നു; അവർക്കു നാണം തോന്നിയില്ലതാനും.
|
25. And they were H1961 both H8147 naked H6174 , the man H120 and his wife H802 , and were not H3808 ashamed H954 .
|