Bible Versions
Bible Books

:

MOV
1. അനന്തരം അവർ എല്ലാവരും കൂട്ടമേ എഴുന്നേറ്റു അവനെ പീലാത്തൊസിന്റെ അടുക്കൽ കൊണ്ടുപോയി:
1. And G2532 the G3588 whole G537 multitude G4128 of them G846 arose G450 , and led G71 him G846 unto G1909 Pilate G4091 .
2. ഇവൻ ഞങ്ങളുടെ ജാതിയെ മറിച്ചുകളകയും താൻ ക്രിസ്തു എന്ന രാജാവാകുന്നു എന്നു പറഞ്ഞുകൊണ്ടു കൈസർക്കു കരം കൊടുക്കുന്നതു വിരോധിക്കയും ചെയ്യുന്നതായി ഞങ്ങൾ കണ്ടു എന്നു കുറ്റം ചുമത്തിത്തുടങ്ങി.
2. And G1161 they began G756 to accuse G2723 him G846 , saying G3004 , We found G2147 this G5126 fellow perverting G1294 the G3588 nation G1484 , and G2532 forbidding G2967 to give G1325 tribute G5411 to Caesar G2541 , saying G3004 that he himself G1438 is G1511 Christ G5547 a King G935 .
3. പീലാത്തൊസ് അവനോടു: നീ യെഹൂദന്മാരുടെ രാജാവൊ എന്നു ചോദിച്ചതിന്നു: “ഞാൻ ആകുന്നു” എന്നു അവനോടു ഉത്തരം പറഞ്ഞു.
3. And G1161 Pilate G4091 asked G1905 him G846 , saying G3004 , Art G1488 thou G4771 the G3588 King G935 of the G3588 Jews G2453 ? And G1161 he G3588 answered G611 him G846 and said G5346 , Thou G4771 sayest G3004 it.
4. പീലാത്തൊസ് മഹാപുരോഹിതന്മാരോടും പുരുഷാരത്തോടും: ഞാൻ മനുഷ്യനിൽ കുറ്റം ഒന്നും കാണുന്നില്ല എന്നു പറഞ്ഞു.
4. Then G1161 said G2036 Pilate G4091 to G4314 the G3588 chief priests G749 and G2532 to the G3588 people G3793 , I find G2147 no G3762 fault G158 in G1722 this G5129 man G444 .
5. അതിന്നു അവർ: അവൻ ഗലീലയിൽ തുടങ്ങി യെഹൂദ്യയിൽ എങ്ങും ഇവിടത്തോളവും പഠിപ്പിച്ചു ജനത്തെ കലഹിപ്പിക്കുന്നു എന്നു നിഷ്കർഷിച്ചു പറഞ്ഞു.
5. And G1161 they G3588 were the more fierce G2001 , saying G3004 , He stirreth up G383 the G3588 people G2992 , teaching G1321 throughout G2596 all G3650 Jewry G2449 , beginning G756 from G575 Galilee G1056 to G2193 this place G5602 .
6. ഇതു കേട്ടിട്ടു മനുഷ്യൻ ഗലീലക്കാരനോ എന്നു പീലാത്തൊസ് ചോദിച്ചു;
6. When G1161 Pilate G4091 heard G191 of Galilee G1056 , he asked G1905 whether G1487 the G3588 man G444 were G2076 a Galilaean G1057 .
7. ഹെരോദാവിന്റെ അധികാരത്തിൽ ഉൾപ്പെട്ടവൻ എന്നറിഞ്ഞിട്ടു, അന്നു യെരൂശലേമിൽ വന്നു പാർക്കുന്ന ഹെരോദാവിന്റെ അടുക്കൽ അവനെ അയച്ചു.
7. And G2532 as soon as he knew G1921 that G3754 he belonged unto G2076 G1537 Herod G2264 's jurisdiction G1849 , he sent G375 him G846 to G4314 Herod G2264 , who himself G846 also G2532 was G5607 at G1722 Jerusalem G2414 at G1722 that G5025 time G2250 .
8. ഹെരോദാവു യേശുവിനെ കണ്ടിട്ടു അത്യന്തം സന്തോഷിച്ചു; അവനെക്കുറിച്ചു കേട്ടിരുന്നതുകൊണ്ടു അവനെ കാണ്മാൻ വളരെക്കാലമായി ഇച്ഛിച്ചു, അവൻ വല്ല അടയാളവും ചെയ്യുന്നതു കാണാം എന്നു ആശിച്ചിരുന്നു.
8. And G1161 when Herod G2264 saw G1492 Jesus G2424 , he was exceeding glad G5463 G3029 : for G1063 he was G2258 desirous G2309 to see G1492 him G846 of G1537 a long G2425 season, because he had heard G191 many things G4183 of G4012 him G846 ; and G2532 he hoped G1679 to have seen G1492 some G5100 miracle G4592 done G1096 by G5259 him G846 .
9. ഏറിയോന്നു ചോദിച്ചിട്ടും അവൻ അവനോടു ഉത്തരം ഒന്നും പറഞ്ഞില്ല.
9. Then G1161 he questioned G1905 with him G846 in G1722 many G2425 words G3056 ; but G1161 he G846 answered G611 him G846 nothing G3762 .
10. മഹാപുരോഹിതന്മാരും ശാസ്ത്രിമാരും കഠിനമായി അവനെ കുറ്റം ചുമത്തിക്കൊണ്ടു നിന്നു.
10. And G1161 the G3588 chief priests G749 and G2532 scribes G1122 stood G2476 and vehemently G2159 accused G2723 him G846 .
11. ഹെരോദാവു തന്റെ പടയാളികളുമായി അവനെ പരിഹസിച്ചു നിസ്സാരനാക്കി ശുഭ്രവസ്ത്രം ധരിപ്പിച്ചു പീലാത്തൊസിന്റെ അടുക്കൽ മടക്കി അയച്ചു.
11. And G1161 Herod G2264 with G4862 his G848 men of war G4753 set him at naught G1848 G846 , and G2532 mocked G1702 him, and arrayed G4016 him G846 in a gorgeous G2986 robe G2066 , and sent him again G375 G846 to Pilate G4091 .
12. അന്നു ഹെരോദാവും പീലാത്തൊസും തമ്മിൽ സ്നേഹിതന്മാരായിത്തീർന്നു; മുമ്പെ അവർ തമ്മിൽ വൈരമായിരുന്നു.
12. And G1161 the same G846 day G2250 Pilate G4091 and G2532 Herod G2264 were made G1096 friends G5384 together G3326 G240 : for G1063 before G4391 they were G5607 at G1722 enmity G2189 between G4314 themselves G1438 .
13. പീലാത്തൊസ് മഹാപുരോഹിതന്മാരെയും പ്രമാണികളെയും ജനത്തെയും വിളിച്ചു കൂട്ടി.
13. And G1161 Pilate G4091 , when he had called together G4779 the G3588 chief priests G749 and G2532 the G3588 rulers G758 and G2532 the G3588 people G2992 ,
14. അവരോടു: മനുഷ്യൻ ജനത്തെ മത്സരിപ്പിക്കുന്നു എന്നു പറഞ്ഞു നിങ്ങൾ അവനെ എന്റെ അടുക്കൽ കൊണ്ടുവന്നുവല്ലോ; ഞാനോ നിങ്ങളുടെ മുമ്പാകെ വിസ്തരിച്ചിട്ടും നിങ്ങൾ ചുമത്തിയ കുറ്റം ഒന്നും ഇവനിൽ കണ്ടില്ല;
14. Said G2036 unto G4314 them G846 , Ye have brought G4374 this G5126 man G444 unto me G3427 , as G5613 one that perverteth G654 the G3588 people G2992 : and G2532 , behold G2400 , I G1473 , having examined G350 him before G1799 you G5216 , have found G2147 no G3762 fault G158 in G1722 this G5129 man G444 touching those things whereof G3739 ye accuse G2723 him G846 :
15. ഹെരോദാവും കണ്ടില്ല; അവൻ അവനെ നമ്മുടെ അടുക്കൽ മടക്കി അയച്ചുവല്ലോ; ഇവൻ മരണയോഗ്യമായതു ഒന്നും പ്രവർത്തിച്ചിട്ടില്ല സ്പഷ്ടം;
15. No G235 , nor yet G3761 Herod G2264 : for G1063 I sent G375 you G5209 to G4314 him G846 ; and G2532 , lo G2400 , nothing G3762 worthy G514 of death G2288 is G2076 done G4238 unto him G846 .
16. അതുകൊണ്ടു ഞാൻ അവനെ അടിപ്പിച്ചു വിട്ടയക്കും എന്നു പറഞ്ഞു.
16. I will therefore G3767 chastise G3811 him G846 , and release G630 him.
17. ഇവനെ നീക്കിക്കളക; ബറബ്ബാസിനെ വിട്ടു തരിക എന്നു എല്ലാവരുംകൂടെ നിലവിളിച്ചു,
17. ( For G1161 of necessity G318 he must G2192 release G630 one G1520 unto them G846 at G2596 the feast G1859 .)
18. (ഉത്സവന്തോറും ഒരുത്തനെ വിട്ടുകൊടുക്ക പതിവായിരുന്നു)
18. And G1161 they cried out G349 all at once G3826 , saying G3004 , Away G142 with this G5126 man, and G1161 release G630 unto us G2254 Barabbas G912 :
19. അവനോ നഗരത്തിൽ ഉണ്ടായ ഒരു കലഹവും കുലയും ഹേതുവായി തടവിലായവൻ ആയിരുന്നു.
19. ( Who G3748 for G1223 a certain G5100 sedition G4714 made G1096 in G1722 the G3588 city G4172 , and G2532 for murder G5408 , was G2258 cast G906 into G1519 prison G5438 .)
20. പീലാത്തൊസ് യേശുവിനെ വിടുവിപ്പാൻ ഇച്ഛിച്ചിട്ടു പിന്നെയും അവരോടു വിളിച്ചു പറഞ്ഞു.
20. Pilate G4091 therefore G3767 , willing G2309 to release G630 Jesus G2424 , spake again to them G4377 G3825 .
21. അവരോ: അവനെ ക്രൂശിക്ക, ക്രൂശിക്ക എന്നു എതിരെ നിലവിളിച്ചു.
21. But G1161 they G3588 cried G2019 , saying G3004 , Crucify G4717 him, crucify G4717 him G846 .
22. അവൻ മൂന്നാമതും അവരോടു: അവൻ ചെയ്ത ദോഷം എന്തു? മരണയോഗ്യമായതു ഒന്നും അവനിൽ കണ്ടില്ല; അതുകൊണ്ടു ഞാൻ അവനെ അടിപ്പിച്ചു വിട്ടയക്കും എന്നു പറഞ്ഞു.
22. And G1161 he G3588 said G2036 unto G4314 them G846 the third time G5154 , Why G1063 , what G5101 evil G2556 hath he G3778 done G4160 ? I have found G2147 no G3762 cause G158 of death G2288 in G1722 him G846 : I will therefore G3767 chastise G3811 him G846 , and G2532 let him go G630 .
23. അവരോ അവനെ ക്രൂശിക്കേണ്ടതിന്നു ഉറക്കെ മുട്ടിച്ചു ചോദിച്ചു; അവരുടെ നിലവിളി ഫലിച്ചു;
23. And G1161 they G3588 were instant G1945 with loud G3173 voices G5456 , requiring G154 that he G846 might be crucified G4717 . And G2532 the G3588 voices G5456 of them G846 and G2532 of the G3588 chief priests G749 prevailed G2729 .
24. അവരുടെ അപേക്ഷപോലെ ആകട്ടെ എന്നു പീലാത്തൊസ് വിധിച്ചു.
24. And G1161 Pilate G4091 gave sentence G1948 that it should be G1096 as they required G846 G155 .
25. കലഹവും കുലയും ഹേതുവായി തടവിലായവനെ അവരുടെ അപേക്ഷപോലെ വിട്ടുകൊടുക്കയും യേശുവിനെ അവരുടെ ഇഷ്ടത്തിന്നു ഏല്പിക്കയും ചെയ്തു.
25. And G1161 he released G630 unto them G846 him that for G1223 sedition G4714 and G2532 murder G5408 was cast G906 into G1519 prison G5438 , whom G3739 they had desired G154 ; but G1161 he delivered G3860 Jesus G2424 to their G846 will G2307 .
26. അവനെ കൊണ്ടുപോകുമ്പോൾ വയലിൽ നിന്നു വരുന്ന ശിമോൻ എന്ന ഒരു കുറേനക്കാരനെ അവർ പിടിച്ചു ക്രൂശ് ചുമപ്പിച്ചു യേശുവിന്റെ പിന്നാലെ നടക്കുമാറാക്കി.
26. And G2532 as G5613 they led him away G520 G846 , they laid hold upon G1949 one G5100 Simon G4613 , a Cyrenian G2956 , coming G2064 out of G575 the country G68 , and on him G846 they laid G2007 the G3588 cross G4716 , that he might bear G5342 it after G3693 Jesus G2424 .
27. ഒരു വലിയ ജനസമൂഹവും അവനെച്ചൊല്ലി വിലപിച്ചു മുറയിടുന്ന അനേകം സ്ത്രീകളും അവന്റെ പിന്നാലെ ചെന്നു.
27. And G1161 there followed G190 him G846 a great G4183 company G4128 of people G2992 , and G2532 of women G1135 , which G3739 also G2532 bewailed G2875 and G2532 lamented G2354 him G846 .
28. യേശു തിരിഞ്ഞു അവരെ നോക്കി: “യെരൂശലേംപുത്രിമാരേ, എന്നെച്ചൊല്ലി കരയേണ്ടാ, നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവിൻ.
28. But G1161 Jesus G2424 turning G4762 unto G4314 them G846 said G2036 , Daughters G2364 of Jerusalem G2419 , weep G2799 not G3361 for G1909 me G1691 , but G4133 weep G2799 for G1909 yourselves G1438 , and G2532 for G1909 your G5216 children G5043 .
29. മച്ചികളും പ്രസവിക്കാത്ത ഉദരങ്ങളും കുടിപ്പിക്കാത്ത മുലകളും ഭാഗ്യമുള്ളവ എന്നു പറയുന്ന കാലം വരുന്നു.
29. For G3754 , behold G2400 , the days G2250 are coming G2064 , in G1722 the which G3739 they shall say G2046 , Blessed G3107 are the G3588 barren G4723 , and G2532 the wombs G2836 that G3739 never G3756 bare G1080 , and G2532 the paps G3149 which G3739 never G3756 gave suck G2337 .
30. അന്നു മലകളോടു: ഞങ്ങളുടെ മേൽ വീഴുവിൻ എന്നും കുന്നുകളോടു: ഞങ്ങളെ മൂടുവിൻ എന്നും പറഞ്ഞു തുടങ്ങും.
30. Then G5119 shall they begin G756 to say G3004 to the G3588 mountains G3735 , Fall G4098 on G1909 us G2248 ; and G2532 to the G3588 hills G1015 , Cover G2572 us G2248 .
31. പച്ചമരത്തോടു ഇങ്ങനെ ചെയ്താൽ ഉണങ്ങിയതിന്നു എന്തു ഭവിക്കും”എന്നു പറഞ്ഞു.
31. For G3754 if G1487 they do G4160 these things G5023 in G1722 a green G5200 tree G3586 , what G5101 shall be done G1096 in G1722 the G3588 dry G3584 ?
32. ദുഷ്പ്രവൃത്തിക്കാരായ വേറെ രണ്ടുപേരെയും അവനോടുകൂടെ കൊല്ലേണ്ടതിന്നു കൊണ്ടുപോയി.
32. And G1161 there were also G2532 two G1417 other G2087 , malefactors G2557 , led G71 with G4862 him G846 to be put to death G337 .
33. തലയോടിടം എന്ന സ്ഥലത്തു എത്തിയപ്പോൾ അവർ അവിടെ അവനെയും ദുഷ്പ്രവൃത്തിക്കാരെയും, ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി, ക്രൂശിച്ചു.
33. And G2532 when G3753 they were come G565 to G1909 the G3588 place G5117 , which is called G2564 Calvary G2898 , there G1563 they crucified G4717 him G846 , and G2532 the G3588 malefactors G2557 , one G3739 G3303 on G1537 the right hand G1188 , and G1161 the other G3739 on G1537 the left G710 .
34. എന്നാൽ യേശു: “പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ” എന്നു പറഞ്ഞു. അനന്തരം അവർ അവന്റെ വസ്ത്രം വിഭാഗിച്ചു ചീട്ടിട്ടു.
34. Then G1161 said G3004 Jesus G2424 , Father G3962 , forgive G863 them G846 ; for G1063 they know G1492 not G3756 what G5101 they do G4160 . And G1161 they parted G1266 his G846 raiment G2440 , and cast G906 lots G2819 .
35. ജനം നോക്കിക്കൊണ്ടു നിന്നു. ഇവൻ മറുള്ളവരെ രക്ഷിച്ചുവല്ലോ; ദൈവം തിരഞ്ഞെടുത്ത ക്രിസ്തു എങ്കിൽ തന്നെത്താൻ രക്ഷിക്കട്ടെ എന്നു പ്രധാനികളും പരിഹസിച്ചുപറഞ്ഞു.
35. And G2532 the G3588 people G2992 stood G2476 beholding G2334 . And G1161 the G3588 rulers G758 also G2532 with G4862 them G846 derided G1592 him, saying G3004 , He saved G4982 others G243 ; let him save G4982 himself G1438 , if G1487 he G3778 be G2076 Christ G5547 , the G3588 chosen G1588 of God G2316 .
36. പടയാളികളും അവനെ പരിഹസിച്ചു അടുത്തു വന്നു അവന്നു പുളിച്ചവീഞ്ഞു കാണിച്ചു.
36. And G1161 the G3588 soldiers G4757 also G2532 mocked G1702 him G846 , coming to G4334 him, and G2532 offering G4374 him G846 vinegar G3690 ,
37. നീ യെഹൂദന്മാരുടെ രാജാവു എങ്കിൽ നിന്നെത്തന്നേ രക്ഷിക്ക എന്നു പറഞ്ഞു.
37. And G2532 saying G3004 , If G1487 thou G4771 be G1488 the G3588 king G935 of the G3588 Jews G2453 , save G4982 thyself G4572 .
38. ഇവൻ യെഹൂദന്മാരുടെ രാജാവു എന്നു ഒരു മേലെഴുത്തും അവന്റെ മീതെ ഉണ്ടായിരുന്നു.
38. And G1161 a superscription G1923 also G2532 was G2258 written G1125 over G1909 him G846 in letters G1121 of Greek G1673 , and G2532 Latin G4513 , and G2532 Hebrew G1444 , THIS G3778 IS G2076 THE G3588 KING G935 OF THE G3588 JEWS G2453 .
39. തൂക്കിയ ദുഷ്പ്രവൃത്തിക്കാരിൽ ഒരുത്തൻ: നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നേയും ഞങ്ങളെയും രക്ഷിക്ക എന്നു പറഞ്ഞു അവനെ ദുഷിച്ചു.
39. And G1161 one G1520 of the G3588 malefactors G2557 which were hanged G2910 railed on G987 him G846 , saying G3004 , If G1487 thou G4771 be G1488 Christ G5547 , save G4982 thyself G4572 and G2532 us G2248 .
40. മറ്റവനോ അവനെ ശാസിച്ചു: സമശിക്ഷാവിധിയിൽ തന്നേ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ?
40. But G1161 the G3588 other G2087 answering G611 rebuked G2008 him G846 , saying G3004 , Dost not G3761 thou G4771 fear G5399 God G2316 , seeing G3754 thou art G1488 in G1722 the G3588 same G846 condemnation G2917 ?
41. നാമോ ന്യായമായിട്ടു ശിക്ഷ അനുഭവിക്കുന്നു; നാം പ്രവർത്തിച്ചതിന്നു യോഗ്യമായതല്ലോ കിട്ടുന്നതു; ഇവനോ അരുതാത്തതു ഒന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞു.
41. And G2532 we G2249 indeed G3303 justly G1346 ; for G1063 we receive G618 the due reward G514 of our deeds G3739 G4238 : but G1161 this man G3778 hath done G4238 nothing G3762 amiss G824 .
42. പിന്നെ അവൻ: യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ എന്നു പറഞ്ഞു.
42. And G2532 he said G3004 unto Jesus G2424 , Lord G2962 , remember G3415 me G3450 when G3752 thou comest G2064 into G1722 thy G4675 kingdom G932 .
43. യേശു അവനോടു: “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു” എന്നു പറഞ്ഞു.
43. And G2532 Jesus G2424 said G2036 unto him G846 , Verily G281 I say G3004 unto thee G4671 , Today G4594 shalt thou be G2071 with G3326 me G1700 in G1722 paradise G3857 .
44. ഏകദേശം ആറാം മണി നേരമായപ്പോൾ സൂര്യൻ ഇരുണ്ടുപോയിട്ടു ഒമ്പതാം മണിവരെ ദേശത്തു ഒക്കെയും അന്ധകാരം ഉണ്ടായി.
44. And G1161 it was G2258 about G5616 the sixth G1623 hour G5610 , and G2532 there was G1096 a darkness G4655 over G1909 all G3650 the G3588 earth G1093 until G2193 the ninth G1766 hour G5610 .
45. ദൈവമന്ദിരത്തിലെ തിരശ്ശീല നടുവെ ചീന്തിപ്പോയി.
45. And G2532 the G3588 sun G2246 was darkened G4654 , and G2532 the G3588 veil G2665 of the G3588 temple G3485 was rent G4977 in the midst G3319 .
46. യേശു അത്യുച്ചത്തിൽ “പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു” എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു.
46. And G2532 when Jesus G2424 had cried G5455 with a loud G3173 voice G5456 , he said G2036 , Father G3962 , into G1519 thy G4675 hands G5495 I commend G3908 my G3450 spirit G4151 : and G2532 having said G2036 thus G5023 , he gave up the ghost G1606 .
47. സംഭവിച്ചതു ശതാധിപൻ കണ്ടിട്ടു: മനുഷ്യൻ വാസ്തവമായി നീതിമാൻ ആയിരുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.
47. Now G1161 when the G3588 centurion G1543 saw G1492 what was done G1096 , he glorified G1392 God G2316 , saying G3004 , Certainly G3689 this G3778 was G2258 a righteous G1342 man G444 .
48. കാണ്മാൻ കൂടി വന്ന പുരുഷാരം ഒക്കെയും സംഭവിച്ചതു കണ്ടിട്ടു മാറത്തടിച്ചു കൊണ്ടു മടങ്ങിപ്പോയി.
48. And G2532 all G3956 the G3588 people G3793 that came together G4836 to G1909 that G5026 sight G2335 , beholding G2334 the things which were done G1096 , smote G5180 their G1438 breasts G4738 , and returned G5290 .
49. അവന്റെ പരിചയക്കാർ എല്ലാവരും ഗലീലയിൽ നിന്നു അവനെ അനുഗമിച്ചസ്ത്രീകളും ഇതു നോക്കിക്കൊണ്ടു ദൂരത്തു നിന്നു.
49. And G1161 all G3956 his G846 acquaintance G1110 , and G2532 the women G1135 that followed G4870 him G846 from G575 Galilee G1056 , stood G2476 afar off G3113 , beholding G3708 these things G5023 .
50. അരിമത്യ എന്നൊരു യെഹൂദ്യപട്ടണക്കാരനായി നല്ലവനും നീതിമാനും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ യോസേഫ് എന്നൊരു മന്ത്രി
50. And G2532 , behold G2400 , there was a man G435 named G3686 Joseph G2501 , a G5225 counselor G1010 ; and he was a good G18 man G435 , and G2532 a just G1342 :
51. അവൻ അവരുടെ ആലോചനെക്കും പ്രവൃത്തിക്കും അനുകൂലമല്ലായിരുന്നു
51. (The same G3778 had G2258 not G3756 consented G4784 to the G3588 counsel G1012 and G2532 deed G4234 of them G846 ;) he was of G575 Arimathaea G707 , a city G4172 of the G3588 Jews G2453 : who G3739 also G2532 himself G846 waited for G4327 the G3588 kingdom G932 of God G2316 .
52. പീലാത്തൊസിന്റെ അടുക്കൽ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു,
52. This G3778 man went G4334 unto Pilate G4091 , and begged G154 the G3588 body G4983 of Jesus G2424 .
53. അതു ഇറക്കി ഒരു ശീലയിൽ പൊതിഞ്ഞു പാറയിൽ വെട്ടിയിരുന്നതും ആരെയും ഒരിക്കലും വെച്ചിട്ടില്ലാത്തതുമായ കല്ലറയിൽ വെച്ചു.
53. And G2532 he took it down G2507 G846 , and wrapped G1794 it G846 in linen G4616 , and G2532 laid G5087 it G846 in G1722 a sepulcher G3418 that was hewn in stone G2991 , wherein G3757 never man G3762 G3764 before G3756 was G2258 laid G2749 .
54. അന്നു ഒരുക്കനാൾ ആയിരുന്നു, ശബ്ബത്തും ആരംഭിച്ചു.
54. And G2532 that day G2250 was G2258 the preparation G3904 , and G2532 the sabbath G4521 drew on G2020 .
55. ഗലീലയിൽ നിന്നു അവനോടുകൂടെ പോന്ന സ്ത്രീകളും പിന്നാലെ ചെന്നു കല്ലറയും അവന്റെ ശരീരം വെച്ച വിധവും കണ്ടിട്ടു
55. And G1161 the women G1135 also G2532 , which G3748 came with G2258 G4905 him G846 from G1537 Galilee G1056 , followed after G2628 , and beheld G2300 the G3588 sepulcher G3419 , and G2532 how G5613 his G846 body G4983 was laid G5087 .
56. മടങ്ങിപ്പോയി സുഗന്ധവർഗ്ഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ചു ശബ്ബത്തിൽ സ്വസ്ഥമായിരന്നു.
56. And G1161 they returned G5290 , and prepared G2090 spices G759 and G2532 ointments G3464 ; and G2532 rested G2270 the G3588 G3303 sabbath day G4521 according G2596 to the G3588 commandment G1785 .
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×