Bible Versions
Bible Books

:

MOV
1. എന്റെ പുകഴ്ചയായ ദൈവമേ, മൌനമായിരിക്കരുതേ.
1. To the chief Musician H5329 , A Psalm H4210 of David H1732 . Hold H2790 not H408 thy peace , O God H430 of my praise H8416 ;
2. ദുഷ്ടന്റെ വായും വഞ്ചകന്റെ വായും എന്റെ നേരെ തുറന്നിരിക്കുന്നു; ഭോഷ്കുള്ള നാവുകൊണ്ടു അവർ എന്നോടു സംസാരിച്ചിരിക്കുന്നു.
2. For H3588 the mouth H6310 of the wicked H7563 and the mouth H6310 of the deceitful H4820 are opened H6605 against H5921 me : they have spoken H1696 against H854 me with a lying H8267 tongue H3956 .
3. അവർ ദ്വേഷവാക്കുകൾകൊണ്ടു എന്നെ വളഞ്ഞു കാരണംകൂടാതെ എന്നോടു പൊരുതിയിരിക്കുന്നു.
3. They compassed me about H5437 also with words H1697 of hatred H8135 ; and fought against H3898 me without a cause H2600 .
4. എന്റെ സ്നേഹത്തിന്നു പകരം അവർ വൈരം കാണിക്കുന്നു; ഞാനോ പ്രാർത്ഥന ചെയ്തുകൊണ്ടിരിക്കുന്നു.
4. For H8478 my love H160 they are my adversaries H7853 : but I H589 give myself unto prayer H8605 .
5. നന്മെക്കു പകരം തിന്മയും സ്നേഹത്തിന്നു പകരം ദ്വേഷവും അവർ എന്നോടു കാണിച്ചിരിക്കുന്നു.
5. And they have rewarded H7760 H5921 me evil H7451 for H8478 good H2896 , and hatred H8135 for H8478 my love H160 .
6. നീ അവന്റെമേൽ ഒരു ദുഷ്ടനെ നിയമിക്കേണമേ; എതിരാളി അവന്റെ വലത്തുഭാഗത്തു നിൽക്കട്ടെ.
6. Set H6485 thou a wicked man H7563 over H5921 him : and let Satan H7854 stand H5975 at H5921 his right hand H3225 .
7. അവനെ വിസ്തരിക്കുമ്പോൾ അവൻ കുറ്റക്കാരനെന്നു തെളിയട്ടെ; അവന്റെ പ്രാർത്ഥന പാപമായി തീരട്ടെ.
7. When he shall be judged H8199 , let him be condemned H3318 H7563 : and let H3318 his prayer H8605 become H1961 sin H2401 .
8. അവന്റെ നാളുകൾ ചുരുങ്ങിപ്പോകട്ടെ; അവന്റെ സ്ഥാനം മറ്റൊരുത്തൻ ഏൽക്കട്ടെ.
8. Let his days H3117 be H1961 few H4592 ; and let another H312 take H3947 his office H6486 .
9. അവന്റെ മക്കൾ അനാഥരും അവന്റെ ഭാര്യ വിധവയും ആയി തീരട്ടെ.
9. Let his children H1121 be H1961 fatherless H3490 , and his wife H802 a widow H490 .
10. അവന്റെ മക്കൾ അലഞ്ഞു തെണ്ടിനടക്കട്ടെ. തങ്ങളുടെ ശൂന്യഭവനങ്ങളെ വിട്ടു ഇരന്നു നടക്കട്ടെ;
10. Let his children H1121 be continually vagabonds H5128 H5128 , and beg H7592 : let them seek H1875 their bread also out of their desolate places H4480 H2723 .
11. കടക്കാരൻ അവന്നുള്ളതൊക്കെയും കൊണ്ടു പോകട്ടെ; അന്യജാതിക്കാർ അവന്റെ പ്രയത്നഫലം കൊള്ളയിടട്ടെ.
11. Let the extortioner H5383 catch H5367 all H3605 that H834 he hath ; and let the strangers H2114 spoil H962 his labor H3018 .
12. അവന്നു ദയ കാണിപ്പാൻ ആരും ഉണ്ടാകരുതേ; അവന്റെ അനാഥരോടു ആർക്കും കൃപ തോന്നരുതേ.
12. Let there be H1961 none H408 to extend H4900 mercy H2617 unto him: neither H408 let there be H1961 any to favor H2603 his fatherless children H3490 .
13. അവന്റെ സന്തതി മുടിഞ്ഞുപോകട്ടെ; അടുത്ത തലമുറയിൽ തന്നേ അവരുടെ പേർ മാഞ്ഞു പോകട്ടെ;
13. Let his posterity H319 be H1961 cut off H3772 ; and in the generation H1755 following H312 let their name H8034 be blotted out H4229 .
14. അവന്റെ പിതാക്കന്മാരുടെ അകൃത്യം യഹോവ ഓർക്കുമാറാകട്ടെ; അവന്റെ അമ്മയുടെ പാപം മാഞ്ഞുപോകയുമരുതേ.
14. Let the iniquity H5771 of his fathers H1 be remembered H2142 with H413 the LORD H3068 ; and let not H408 the sin H2403 of his mother H517 be blotted out H4229 .
15. അവ എല്ലായ്പോഴും യഹോവയുടെ മുമ്പാകെ ഇരിക്കട്ടെ; അവരുടെ ഓർമ്മ അവൻ ഭൂമിയിൽനിന്നു ഛേദിച്ചുകളയേണ്ടതിന്നു തന്നേ.
15. Let them be H1961 before H5048 the LORD H3068 continually H8548 , that he may cut off H3772 the memory H2143 of them from the earth H4480 H776 .
16. അവൻ ദയ കാണിപ്പാൻ മറന്നുകളഞ്ഞുവല്ലോ; എളിയവനെയും ദരിദ്രനെയും മനംതകർന്നവനെയും മരണപര്യന്തം ഉപദ്രവിച്ചു.
16. Because H3282 that H834 he remembered H2142 not H3808 to show H6213 mercy H2617 , but persecuted H7291 the poor H6041 and needy H34 man H376 , that he might even slay H4191 the broken H3512 in heart H3824 .
17. ശാപം അവന്നു പ്രിയമായിരുന്നു; അതു അവന്നു ഭവിച്ചു; അനുഗ്രഹം അവന്നു അപ്രിയമായിരുന്നു; അതു അവനെ വിട്ടകന്നു പോയി.
17. As he loved H157 cursing H7045 , so let it come H935 unto him : as he delighted H2654 not H3808 in blessing H1293 , so let it be far H7368 from H4480 him.
18. അവൻ വസ്ത്രംപോലെ ശാപം ധരിച്ചു; അതു വെള്ളംപോലെ അവന്റെ ഉള്ളിലും എണ്ണപോലെ അവന്റെ അസ്ഥികളിലും ചെന്നു.
18. As he clothed H3847 himself with cursing H7045 like as with his garment H4055 , so let it come H935 into his bowels H7130 like water H4325 , and like oil H8081 into his bones H6106 .
19. അതു അവന്നു പുതെക്കുന്ന വസ്ത്രംപോലെയും നിത്യം അരെക്കു കെട്ടുന്ന കച്ചപോലെയും ഇരിക്കട്ടെ.
19. Let it be H1961 unto him as the garment H899 which covereth H5844 him , and for a girdle H4206 wherewith he is girded H2296 continually H8548 .
20. ഇതു എന്റെ എതിരാളികൾക്കും എനിക്കു വിരോധമായി ദോഷം പറയുന്നവർക്കും യഹോവ കൊടുക്കുന്ന പ്രതിഫലം ആകുന്നു.
20. Let this H2063 be the reward H6468 of mine adversaries H7853 from H4480 H854 the LORD H3068 , and of them that speak H1696 evil H7451 against H5921 my soul H5315 .
21. നീയോ കർത്താവായ യഹോവേ, നിന്റെ നാമത്തിന്നടുത്തവണ്ണം എന്നോടു ചെയ്യേണമേ; നിന്റെ ദയ നല്ലതാകകൊണ്ടു എന്നെ വിടുവിക്കേണമേ.
21. But do H6213 thou H859 for H854 me , O GOD H3069 the Lord H136 , for thy name's sake H4616 H8034 : because H3588 thy mercy H2617 is good H2896 , deliver H5337 thou me.
22. ഞാൻ അരിഷ്ടനും ദരിദ്രനും ആകുന്നു; എന്റെ ഹൃദയം എന്റെ ഉള്ളിൽ മുറിഞ്ഞിരിക്കുന്നു.
22. For H3588 I H595 am poor H6041 and needy H34 , and my heart H3820 is wounded H2490 within H7130 me.
23. ചാഞ്ഞുപോകുന്ന നിഴൽപോലെ ഞാൻ കടന്നുപോകുന്നു; ഒരു വെട്ടുക്കിളിയെപ്പോലെ എന്നെ ചാടിക്കുന്നു.
23. I am gone H1980 like the shadow H6738 when it declineth H5186 : I am tossed up and down H5287 as the locust H697 .
24. എന്റെ മുഴങ്കാലുകൾ ഉപവാസംകൊണ്ടു വിറെക്കുന്നു. എന്റെ ദേഹം പുഷ്ടിവിട്ടു ക്ഷയിച്ചിരിക്കുന്നു.
24. My knees H1290 are weak H3782 through fasting H4480 H6685 ; and my flesh H1320 faileth H3584 of fatness H4480 H8081 .
25. ഞാൻ അവർക്കു ഒരു നിന്ദയായ്തീർന്നിരിക്കുന്നു; എന്നെ കാണുമ്പോൾ അവർ തല കുലുക്കുന്നു.
25. I H589 became H1961 also a reproach H2781 unto them: when they looked upon H7200 me they shaked H5128 their heads H7218 .
26. എന്റെ ദൈവമായ യഹോവേ, എന്നെ സഹായിക്കേണമേ; നിന്റെ ദയെക്കു തക്കവണ്ണം എന്നെ രക്ഷിക്കേണമേ.
26. Help H5826 me , O LORD H3068 my God H430 : O save H3467 me according to thy mercy H2617 :
27. യഹോവേ, ഇതു നിന്റെ കൈ എന്നും നീ ഇതു ചെയ്തു എന്നും അവർ അറിയേണ്ടതിന്നു തന്നേ.
27. That H3588 they may know H3045 that this H2063 is thy hand H3027 ; that thou H859 , LORD H3068 , hast done H6213 it.
28. അവർ ശപിക്കട്ടെ; നീയോ അനുഗ്രഹിക്കേണമേ; അവർ എതിർക്കുമ്പോൾ ലജ്ജിച്ചുപോകട്ടെ; അടിയനോ സന്തോഷിക്കും;
28. Let them H1992 curse H7043 , but bless H1288 thou H859 : when they arise H6965 , let them be ashamed H954 ; but let thy servant H5650 rejoice H8055 .
29. എന്റെ എതിരാളികൾ നിന്ദ ധരിക്കും; പുതെപ്പു പുതെക്കുംപോലെ അവർ ലജ്ജ പുതെക്കും.
29. Let mine adversaries H7853 be clothed H3847 with shame H3639 , and let them cover H5844 themselves with their own confusion H1322 , as with a mantle H4598 .
30. ഞാൻ എന്റെ വായ്കൊണ്ടു യഹോവയെ അത്യന്തം സ്തുതിക്കും; അതേ, ഞാൻ പുരുഷാരത്തിന്റെ നടുവിൽ അവനെ പുകഴ്ത്തും.
30. I will greatly H3966 praise H3034 the LORD H3068 with my mouth H6310 ; yea , I will praise H1984 him among H8432 the multitude H7227 .
31. അവൻ എളിയവനെ ശിക്ഷെക്കു വിധിക്കുന്നവരുടെ കയ്യിൽനിന്നു രക്ഷിപ്പാൻ അവന്റെ വലത്തുഭാഗത്തു നില്ക്കുന്നു.
31. For H3588 he shall stand H5975 at the right hand H3225 of the poor H34 , to save H3467 him from those that condemn H4480 H8199 his soul H5315 .
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×