Bible Versions
Bible Books

Mark 16 (MOV) Malayalam Old BSI Version

1 ശബ്ബത്തു കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു അവനെ പൂശേണ്ടതിന്നു സുഗന്ധവര്‍ഗ്ഗം വാങ്ങി.
2 ആഴ്ചവട്ടത്തിന്റെ ഒന്നാം നാള്‍ അതികാലത്തു സൂര്യന്‍ ഉദിച്ചപ്പോള്‍ അവര്‍ കല്ലറെക്കല്‍ ചെന്നു
3 കല്ലറയുടെ വാതില്‍ക്കല്‍ നിന്നു നമുക്കു വേണ്ടി ആര്‍ കല്ലു ഉരുട്ടിക്കളയും എന്നു തമ്മില്‍ പറഞ്ഞു.
4 അവര്‍ നോക്കിയാറെ കല്ലു ഉരുട്ടിക്കളഞ്ഞതായി കണ്ടു; അതു ഏറ്റവും വലുതായിരുന്നു.
5 അവര്‍ കല്ലറെക്കകത്തു കടന്നപ്പോള്‍ വെള്ളനിലയങ്കി ധരിച്ച ഒരു ബാല്യക്കാരന്‍ വലത്തു ഭാഗത്തു ഇരിക്കുന്നതു കണ്ടു ഭ്രമിച്ചു.
6 അവന്‍ അവരോടുഭ്രമിക്കേണ്ടാ; ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങള്‍ അന്വേഷിക്കുന്നു; അവന്‍ ഉയിര്‍ത്തെഴുന്നേറ്റു; അവന്‍ ഇവിടെ ഇല്ല; അവനെ വെച്ച സ്ഥലം ഇതാ.
7 നിങ്ങള്‍ പോയി അവന്റെ ശിഷ്യന്മാരോടും പത്രൊസിനോടുംഅവന്‍ നിങ്ങള്‍ക്കു മുമ്പെ ഗലീലെക്കു പോകുന്നു എന്നു പറവിന്‍ ; അവന്‍ നിങ്ങളോടു പറഞ്ഞതു പോലെ അവിടെ അവനെ കാണും എന്നു പറവിന്‍ എന്നു പറഞ്ഞു.
8 അവര്‍ക്കും വിറയലും ഭ്രമവും പിടിച്ചു അവര്‍ കല്ലറ വിട്ടു ഔടിപ്പോയി; അവര്‍ ഭയപ്പെടുകയാല്‍ ആരോടും ഒന്നും പറഞ്ഞില്ല.
9 (അവന്‍ ആഴ്ചവട്ടത്തിന്റെ ഒന്നാം നാള്‍ രാവിലെ ഉയിര്‍ത്തെഴുന്നേറ്റിട്ടു താന്‍ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗദലക്കാരത്തി മറിയെക്കു ആദ്യം പ്രത്യക്ഷനായി.
10 അവള്‍ ചെന്നു അവനോടുകൂടെ ഇരുന്നവരായി ദുഃഖിച്ചും കരഞ്ഞുംകൊണ്ടിരുന്നവരോടു അറിയിച്ചു.
11 അവന്‍ ജീവനോടിരിക്കുന്നു എന്നും അവള്‍ അവനെ കണ്ടു എന്നും അവര്‍ കേട്ടാറെ വിശ്വസിച്ചില്ല.
12 പിന്നെ അവരില്‍ രണ്ടുപേര്‍ നാട്ടിലേക്കു പോകുമ്പോള്‍ അവന്‍ മറ്റൊരു രൂപത്തില്‍ അവര്‍ക്കും പ്രത്യക്ഷനായി.
13 അവര്‍ പോയി ശേഷമുള്ളവരോടു അറിയിച്ചു; അവരുടെ വാക്കും അവര്‍ വിശ്വസിച്ചില്ല.
14 പിന്നത്തേതില്‍ പതിനൊരുവര്‍ ഭക്ഷണത്തിന്നിരിക്കുമ്പോള്‍ അവന്‍ അവര്‍ക്കും പ്രത്യക്ഷനായി, തന്നെ ഉയിര്‍ത്തെഴുന്നേറ്റവനായി കണ്ടവരുടെ വാക്കു വിശ്വസിക്കായ്കയാല്‍ അവരുടെ അവിശ്വാസത്തെയും ഹൃദയ കാഠിന്യത്തെയും ശാസിച്ചു.
15 പിന്നെ അവന്‍ അവരോടുനിങ്ങള്‍ ഭൂലോകത്തില്‍ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിന്‍ .
16 വിശ്വസിക്കയും സ്നാനം ഏല്‍ക്കയും ചെയ്യുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷാവിധിയില്‍ അകപ്പെടും.
17 വിശ്വസിക്കുന്നവരാല്‍ അടയാളങ്ങള്‍ നടക്കുംഎന്റെ നാമത്തില്‍ അവര്‍ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളില്‍ സംസാരിക്കും;
18 സര്‍പ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവര്‍ക്കും ഹാനി വരികയില്ല; രോഗികളുടെ മേല്‍ കൈ വെച്ചാല്‍ അവര്‍ക്കും സൌഖ്യം വരും എന്നു പറഞ്ഞു.
19 ഇങ്ങനെ കര്‍ത്താവായ യേശു അവരോടു അരുളിച്ചെയ്തശേഷം സ്വര്‍ഗ്ഗത്തിലേക്കു എടുക്കപ്പെട്ടു. ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നു.
20 അവര്‍ പുറപ്പെട്ടു എല്ലാടത്തും പ്രസംഗിച്ചു; കര്‍ത്താവു അവരോടുകൂടെ പ്രവര്‍ത്തിച്ചും അവരാല്‍ നടന്ന അടയാളങ്ങളാല്‍ വചനത്തെ ഉറപ്പിച്ചും പോന്നു.ക്ക
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×