Bible Versions
Bible Books

Matthew 20 (MOV) Malayalam Old BSI Version

1 “സ്വര്‍ഗ്ഗരാജ്യം തന്റെ മുന്തിരിത്തോട്ടത്തില്‍ വേലക്കാരെ വിളിച്ചാക്കേണ്ടതിന്നു പുലര്‍ച്ചെക്കു പുറപ്പെട്ട വീട്ടുടയവനോടു സദൃശം.
2 വേലക്കാരോടു അവന്‍ ദിവസത്തേക്കു ഔരോ വെള്ളിക്കാശു പറഞ്ഞൊത്തിട്ടു, അവരെ മുന്തിരിത്തോട്ടത്തില്‍ അയച്ചു.
3 മൂന്നാം മണിനേരത്തും പുറപ്പെട്ടു, മറ്റു ചിലര്‍ ചന്തയില്‍ മിനക്കെട്ടു നിലക്കുന്നതു കണ്ടു
4 നിങ്ങളും മുന്തിരിത്തോട്ടത്തില്‍ പോകുവിന്‍ ; ന്യായമായതു തരാം എന്നു അവരോടു പറഞ്ഞു; അവര്‍ പോയി.
5 അവന്‍ ആറാം മണിനേരത്തും ഒമ്പതാം മണി നേരത്തും ചെന്നു അങ്ങനെ തന്നേ ചെയ്തു.
6 പതിനൊന്നാം മണി നേരത്തും ചെന്നു, മറ്റു ചിലര്‍ നിലക്കുന്നതു കണ്ടിട്ടു; നിങ്ങള്‍ ഇവിടെ പകല്‍ മുഴുവന്‍ മിനക്കെട്ടു നിലക്കുന്നതു എന്തു എന്നു ചോദിച്ചു.
7 ഞങ്ങളെ ആരും കൂലിക്കു വിളിക്കായ്കകൊണ്ടത്രേ എന്നു അവര്‍ പറഞ്ഞപ്പോള്‍നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിന്‍ എന്നു അവരോടു പറഞ്ഞു.
8 സന്ധ്യയായപ്പോള്‍ മുന്തിരിത്തോട്ടത്തിന്റെ ഉടയവന്‍ തന്റെ വിചാരകനോടുവേലക്കാരെ വിളിച്ചു, പിമ്പന്മാര്‍ തുടങ്ങി മുമ്പന്മാര്‍വരെ അവര്‍ക്കും കൂലി കൊടുക്ക എന്നു പറഞ്ഞു.
9 അങ്ങനെ പതിനൊന്നാം മണിനേരത്തു വന്നവര്‍ ചെന്നു ഔരോ വെള്ളിക്കാശു വാങ്ങി.
10 മുമ്പന്മാര്‍ വന്നപ്പോള്‍ തങ്ങള്‍ക്കു അധികം കിട്ടും എന്നു നിരൂപിച്ചു; അവര്‍ക്കും ഔരോ വെള്ളിക്കാശു കിട്ടി.
11 അതു വാങ്ങീട്ടു അവര്‍ വീട്ടുടയവന്റെ നേരെ പിറുപിറുത്തു
12 പിമ്പന്മാര്‍ ഒരു മണിനേരം മാത്രം വേല ചെയ്തിട്ടും നീ അവരെ പകലത്തെ ഭാരവും വെയിലും സഹിച്ച ഞങ്ങളോടു സമമാക്കിയല്ലോ എന്നു പറഞ്ഞു.
13 അവരില്‍ ഒരുത്തനോടു അവന്‍ ഉത്തരം പറഞ്ഞതുസ്നേഹിതാ, ഞാന്‍ നിന്നോടു അന്യായം ചെയ്യുന്നില്ല; നീ എന്നോടു ഒരു പണം പറഞ്ഞൊത്തില്ലയോ?
14 നിന്റേതു വാങ്ങി പൊയ്ക്കൊള്‍ക; നിനക്കു തന്നതുപോലെ പിമ്പന്നും കൊടുപ്പാന്‍ എനിക്കു മനസ്സു.
15 എനിക്കുള്ളതിനെക്കൊണ്ടു മനസ്സുപോലെ ചെയ്‍വാന്‍ എനിക്കു ന്യായമില്ലയോ? ഞാന്‍ നല്ലവന്‍ ആകകൊണ്ടു നിന്റെ കണ്ണു കടിക്കുന്നുവോ?
16 ഇങ്ങനെ പിമ്പന്മാര്‍ മുമ്പന്‍ മാരും മുമ്പന്മാര്‍ പിമ്പന്മാരും ആകും.”
17 യേശു യെരൂശലേമിലേക്കു യാത്രചെയ്യുമ്പോള്‍ പന്ത്രണ്ടു ശിഷ്യന്മാരെയും വേറിട്ടു കൂട്ടിക്കൊണ്ടു വഴിയില്‍വെച്ചു അവരോടു പറഞ്ഞതു
18 “നാം യെരൂശലേമിലേക്കു പോകുന്നുവല്ലോ; അവിടെ മനുഷ്യപുത്രന്‍ മഹാപുരോഹിതന്മാര്‍ക്കും ശാസ്ത്രിമാര്‍ക്കും ഏല്പിക്കപ്പെടും;
19 അവര്‍ അവന്നു മരണശിക്ഷ കല്പിച്ചു, പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജാതികള്‍ക്കു ഏല്പിക്കും; എന്നാല്‍ മൂന്നാം നാള്‍ അവന്‍ ഉയിര്‍ത്തെഴുന്നേലക്കും.”
20 അന്നു സെബെദിപുത്രന്മാരുടെ അമ്മ പുത്രന്മാരുമായി അവന്റെ അടുക്കെ വന്നു നമസ്ക്കുരിച്ചു അവനോടു ഒരു അപേക്ഷ കഴിച്ചു.
21 “നിനക്കു എന്തു വേണം” എന്നു അവന്‍ അവളോടു ചോദിച്ചു. അവള്‍ അവനോടുഈ എന്റെ പുത്രന്മാര്‍ ഇരുവരും നിന്റെ രാജ്യത്തില്‍ ഒരുത്തന്‍ നിന്റെ വലത്തും ഒരുത്തന്‍ ഇടത്തും ഇരിപ്പാന്‍ അരുളിച്ചെയ്യേണമേ എന്നു പറഞ്ഞു.
22 അതിന്നു ഉത്തരമായി യേശു“നിങ്ങള്‍ യാചിക്കുന്നതു ഇന്നതു എന്നു നിങ്ങള്‍ അറിയുന്നില്ല; ഞാന്‍ കുടിപ്പാനിരിക്കുന്ന പാനപാത്രം കുടിപ്പാന്‍ നിങ്ങള്‍ക്കു കഴിയുമോ” എന്നു ചോദിച്ചു. കഴിയും എന്നു അവര്‍ പറഞ്ഞു.
23 അവന്‍ അവരോടു“എന്റെ പാനപാത്രം നിങ്ങള്‍ കുടിക്കും നിശ്ചയം; എങ്കിലും എന്റെ വലത്തും ഇടത്തും ഇരിപ്പാന്‍ വരം നലകുന്നതു എന്റേതല്ല; എന്റെ പിതാവു ആര്‍ക്കും ഒരുക്കിയിരിക്കുന്നുവോ അവര്‍ക്കും കിട്ടും” എന്നു പറഞ്ഞു.
24 ശേഷം പത്തുപേര്‍ അതു കേട്ടിട്ടു രണ്ടു സഹോദരന്മാരോടു നീരസപ്പെട്ടു.
25 യേശുവോ അവരെ അടുക്കെ വിളിച്ചു“ജാതികളുടെ അധിപന്മാര്‍ അവരില്‍ കര്‍ത്തൃത്വം ചെയ്യുന്നു എന്നും മഹത്തുക്കള്‍ അവരുടെമേല്‍ അധികാരം നടത്തുന്നു എന്നും നിങ്ങള്‍ അറിയുന്നു.
26 നിങ്ങളില്‍ അങ്ങനെ അരുതുനിങ്ങളില്‍ മഹാന്‍ ആകുവാന്‍ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരന്‍ ആകേണം.
27 നിങ്ങളില്‍ ഒന്നാമന്‍ ആകുവാന്‍ ഇചഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസന്‍ ആകേണം.
28 മനുഷ്യപുത്രന്‍ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകര്‍ക്കും വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” എന്നു പറഞ്ഞു.
29 അവര്‍ യെരീഹോവില്‍ നിന്നു പുറപ്പെട്ടപ്പോള്‍ വലിയോരു പുരുഷാരം അവനെ അനുഗമിച്ചു.
30 അപ്പോള്‍ വഴിയരികെ ഇരിക്കുന്ന രണ്ടു കുരുടന്മാര്‍ യേശു കടന്നുപോകുന്നതു കേട്ടുകര്‍ത്താവേ, ദാവീദ് പുത്രാ, ഞങ്ങളോടു കുരുണതോന്നേണമേ എന്നു നിലവിളിച്ചു.
31 മിണ്ടാതിരിപ്പാന്‍ പുരുഷാരം അവരെ ശാസിച്ചപ്പോള്‍ അവര്‍കര്‍ത്താവേ, ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു അധികം നിലവിളിച്ചു.
32 യേശു നിന്നു അവരെ വിളിച്ചു“ഞാന്‍ നിങ്ങള്‍ക്കു എന്തു ചെയ്യേണമെന്നു നിങ്ങള്‍ ഇച്ഛിക്കുന്നു” എന്നു ചോദിച്ചു.
33 കര്‍ത്താവേ, ഞങ്ങള്‍ക്കു കണ്ണു തുറന്നുകിട്ടേണം എന്നു അവര്‍ പറഞ്ഞു.
34 യേശു മനസ്സലിഞ്ഞു അവരുടെ കണ്ണു തൊട്ടു; ഉടനെ അവര്‍ കാഴ്ച പ്രാപിച്ചു, അവനെ അനുഗമിച്ചു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×