|
|
1. മോശെയും യിസ്രായേൽമക്കളും അന്നു യഹോവെക്കു സങ്കീർത്തനം പാടി ചൊല്ലിയതു എന്തെന്നാൽ: ഞാൻ യഹോവെക്കു പാട്ടുപാടും, അവൻ മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു.
|
1. Then H227 sang H7891 Moses H4872 and the children H1121 of Israel H3478 H853 this H2063 song H7892 unto the LORD H3068 , and spoke H559 , saying H559 , I will sing H7891 unto the LORD H3068 , for H3588 he hath triumphed gloriously H1342 H1342 : the horse H5483 and his rider H7392 hath he thrown H7411 into the sea H3220 .
|
2. എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവൻ എനിക്കു രക്ഷയായ്തീർന്നു. അവൻ എന്റെ ദൈവം; ഞാൻ അവനെ സ്തുതിക്കും; അവൻ എന്റെ പിതാവിൻ ദൈവം; ഞാൻ അവനെ പുകഴ്ത്തും.
|
2. The LORD H3050 is my strength H5797 and song H2176 , and he is become H1961 my salvation H3444 : he H2088 is my God H410 , and I will prepare him a habitation H5115 ; my father H1 's God H430 , and I will exalt H7311 him.
|
3. യഹോവ യുദ്ധവീരൻ; യഹോവ എന്നു അവന്റെ നാമം.
|
3. The LORD H3068 is a man H376 of war H4421 : the LORD H3068 is his name H8034 .
|
4. ഫറവോന്റെ രഥങ്ങളെയും സൈന്യത്തെയും അവൻ കടലിൽ തള്ളിയിട്ടു; അവന്റെ രഥിപ്രവരന്മാർ ചെങ്കടലിൽ മുങ്ങിപ്പോയി.
|
4. Pharaoh H6547 's chariots H4818 and his host H2428 hath he cast H3384 into the sea H3220 : his chosen H4005 captains H7991 also are drowned H2883 in the Red H5488 sea H3220 .
|
5. ആഴി അവരെ മൂടി; അവർ കല്ലുപോലെ ആഴത്തിൽ താണു.
|
5. The depths H8415 have covered H3680 them : they sank H3381 into the bottom H4688 as H3644 a stone H68 .
|
6. യഹോവേ, നിന്റെ വലങ്കൈ ബലത്തിൽ മഹത്വപ്പെട്ടു; യഹോവേ, നിന്റെ വലങ്കൈ ശത്രുവിനെ തകർത്തുകളഞ്ഞു.
|
6. Thy right hand H3225 , O LORD H3068 , is become glorious H142 in power H3581 : thy right hand H3225 , O LORD H3068 , hath dashed in pieces H7492 the enemy H341 .
|
7. നീ എതിരാളികളെ മഹാപ്രഭാവത്താൽ സംഹരിക്കുന്നു; നീ നിന്റെ ക്രോധം അയക്കുന്നു; അതു അവരെ താളടിയെപ്പോലെ ദഹിപ്പിക്കുന്നു.
|
7. And in the greatness H7230 of thine excellency H1347 thou hast overthrown H2040 them that rose up against H6965 thee : thou sentest forth H7971 thy wrath H2740 , which consumed H398 them as stubble H7179 .
|
8. നിന്റെ മൂക്കിലെ ശ്വാസത്താൽ വെള്ളം കുന്നിച്ചുകൂടി; പ്രവാഹങ്ങൾ ചിറപോലെ നിന്നു; ആഴങ്ങൾ കടലിന്റെ ഉള്ളിൽ ഉറെച്ചുപോയി.
|
8. And with the blast H7307 of thy nostrils H639 the waters H4325 were gathered together H6192 , the floods H5140 stood upright H5324 as H3644 a heap H5067 , and the depths H8415 were congealed H7087 in the heart H3820 of the sea H3220 .
|
9. ഞാൻ പിന്തുടരും, പിടിക്കും, കൊള്ള പങ്കിടും; എന്റെ ആശ അവരാൽ പൂർത്തിയാകും; ഞാൻ എന്റെ വാൾ ഊരും; എന്റെ കൈ അവരെ നിഗ്രഹിക്കും എന്നു ശത്രു പറഞ്ഞു.
|
9. The enemy H341 said H559 , I will pursue H7291 , I will overtake H5381 , I will divide H2505 the spoil H7998 ; my lust H5315 shall be satisfied H4390 upon them ; I will draw H7324 my sword H2719 , my hand H3027 shall destroy H3423 them.
|
10. നിന്റെ കാറ്റിനെ നീ ഊതിച്ചു, കടൽ അവരെ മൂടി; അവർ ഈയംപോലെ പെരുവെള്ളത്തിൽ താണു.
|
10. Thou didst blow H5398 with thy wind H7307 , the sea H3220 covered H3680 them : they sank H6749 as lead H5777 in the mighty H117 waters H4325 .
|
11. യഹോവേ, ദേവന്മാരിൽ നിനക്കു തുല്യൻ ആർ? വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്തുതികളിൽ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, നിനക്കു തുല്യൻ ആർ?
|
11. Who H4310 is like unto thee H3644 , O LORD H3068 , among the gods H410 ? who H4310 is like thee H3644 , glorious H142 in holiness H6944 , fearful H3372 in praises H8416 , doing H6213 wonders H6382 ?
|
12. നീ വലങ്കൈ നീട്ടി, ഭൂമി അവരെ വിഴുങ്ങി.
|
12. Thou stretchedst out H5186 thy right hand H3225 , the earth H776 swallowed H1104 them.
|
13. നീ വീണ്ടെടുത്ത ജനത്തെ ദയയാൽ നടത്തി; നിന്റെ വിശുദ്ധനിവാസത്തിലേക്കു നിന്റെ ബലത്താൽ അവരെ കൊണ്ടുവന്നു.
|
13. Thou in thy mercy H2617 hast led forth H5148 the people H5971 which H2098 thou hast redeemed H1350 : thou hast guided H5095 them in thy strength H5797 unto H413 thy holy H6944 habitation H5116 .
|
14. ജാതികൾ കേട്ടു നടങ്ങുന്നു. ഫെലിസ്ത്യനിവാസികൾക്കു ഭീതിപിടിച്ചിരിക്കുന്നു.
|
14. The people H5971 shall hear H8085 , and be afraid H7264 : sorrow H2427 shall take hold H270 on the inhabitants H3427 of Philistia H6429 .
|
15. എദോമ്യപ്രഭുക്കന്മാർ ഭ്രമിച്ചു; മോവാബ്യമുമ്പന്മാർക്കു കമ്പം പിടിച്ചു; കനാന്യ നിവാസികളെല്ലാം ഉരുകിപ്പോകുന്നു.
|
15. Then H227 the dukes H441 of Edom H123 shall be amazed H926 ; the mighty men H352 of Moab H4124 , trembling H7461 shall take hold upon H270 them; all H3605 the inhabitants H3427 of Canaan H3667 shall melt away H4127 .
|
16. ഭയവും ഭീതിയും അവരുടെമേൽ വീണു, നിൻഭുജമാഹാത്മ്യത്താൽ അവർ കല്ലുപോലെ ആയി; അങ്ങനെ, യഹോവേ, നിന്റെ ജനം കടന്നു, നീ സമ്പാദിച്ച ജനം കടന്നു പോയി.
|
16. Fear H367 and dread H6343 shall fall H5307 upon H5921 them ; by the greatness H1419 of thine arm H2220 they shall be as still H1826 as a stone H68 ; till H5704 thy people H5971 pass over H5674 , O LORD H3068 , till H5704 the people H5971 pass over H5674 , which H2098 thou hast purchased H7069 .
|
17. നീ അവരെ കൊണ്ടുചെന്നു തിരുനിവാസത്തിന്നൊരുക്കിയ സ്ഥാനത്തു, യഹോവേ, നിന്നവകാശപർവ്വതത്തിൽ നീ അവരെ നട്ടു, കർത്താവേ, തൃക്കൈ സ്ഥാപിച്ച വിശുദ്ധ മന്ദിരത്തിങ്കൽ തന്നേ.
|
17. Thou shalt bring them in H935 , and plant H5193 them in the mountain H2022 of thine inheritance H5159 , in the place H4349 , O LORD H3068 , which thou hast made H6466 for thee to dwell in H3427 , in the Sanctuary H4720 , O Lord H136 , which thy hands H3027 have established H3559 .
|
18. യഹോവ എന്നും എന്നേക്കും രാജാവായി വാഴും.
|
18. The LORD H3068 shall reign H4427 forever H5769 and ever H5703 .
|
19. എന്നാൽ ഫറവോന്റെ കുതിര അവന്റെ രഥവും കുതിരപ്പടയുമായി കടലിന്റെ നടുവിൽ ഇറങ്ങിച്ചെന്നപ്പോൾ യഹോവ കടലിലെ വെള്ളം അവരുടെ മേൽ മടക്കി വരുത്തി; യിസ്രായേൽമക്കളോ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നു പോന്നു.
|
19. For H3588 the horse H5483 of Pharaoh H6547 went in H935 with his chariots H7393 and with his horsemen H6571 into the sea H3220 , and the LORD H3068 brought again H7725 H853 the waters H4325 of the sea H3220 upon H5921 them ; but the children H1121 of Israel H3478 went H1980 on dry H3004 land in the midst H8432 of the sea H3220 .
|
20. അഹരോന്റെ സഹോദരി മിർയ്യാം എന്ന പ്രവാചകി കയ്യിൽ തപ്പു എടുത്തു, സ്ത്രീകൾ എല്ലാവരും തപ്പുകളോടും നൃത്തങ്ങളോടും കൂടെ അവളുടെ പിന്നാലെ ചെന്നു.
|
20. And Miriam H4813 the prophetess H5031 , the sister H269 of Aaron H175 , took H3947 H853 a timbrel H8596 in her hand H3027 ; and all H3605 the women H802 went out H3318 after H310 her with timbrels H8596 and with dances H4246 .
|
21. മിർയ്യാം അവരോടും പ്രതിഗാനമായി ചൊല്ലിയതു: യഹോവെക്കു പാട്ടുപാടുവിൻ, അവൻ മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു.
|
21. And Miriam H4813 answered H6030 them, Sing H7891 ye to the LORD H3068 , for H3588 he hath triumphed gloriously H1342 H1342 ; the horse H5483 and his rider H7392 hath he thrown H7411 into the sea H3220 .
|
22. അനന്തരം മോശെ യിസ്രായേലിനെ ചെങ്കടലിൽനിന്നു പ്രയാണം ചെയ്യിച്ചു; അവർ ശൂർമരുഭൂമിയിൽ ചെന്നു, മൂന്നു ദിവസം മരുഭൂമിയിൽ വെള്ളം കിട്ടാതെ സഞ്ചരിച്ചു.
|
22. So Moses H4872 brought H5265 H853 Israel H3478 from the Red sea H4480 H3220 H5488 , and they went out H3318 into H413 the wilderness H4057 of Shur H7793 ; and they went H1980 three H7969 days H3117 in the wilderness H4057 , and found H4672 no H3808 water H4325 .
|
23. മാറയിൽ എത്തിയാറെ, മാറയിലെ വെള്ളം കുടിപ്പാൻ അവർക്കു കഴിഞ്ഞില്ല; അതു കൈപ്പുള്ളതായിരുന്നു. അതുകൊണ്ടു അതിന്നു മാറാ എന്നു പേരിട്ടു.
|
23. And when they came H935 to Marah H4785 , they could H3201 not H3808 drink H8354 of the waters H4325 of Marah H4480 H4785 , for H3588 they H1992 were bitter H4751 : therefore H5921 H3651 the name H8034 of it was called H7121 Marah H4785 .
|
24. അപ്പോൾ ജനം: ഞങ്ങൾ എന്തു കുടിക്കും എന്നു പറഞ്ഞു മോശെയുടെ നേരെ പിറുപിറുത്തു.
|
24. And the people H5971 murmured H3885 against H5921 Moses H4872 , saying H559 , What H4100 shall we drink H8354 ?
|
25. അവൻ യഹോവയോടു അപേക്ഷിച്ചു; യഹോവ അവന്നു ഒരു വൃക്ഷം കാണിച്ചുകൊടുത്തു. അവൻ അതു വെള്ളത്തിൽ ഇട്ടപ്പോൾ വെള്ളം മധുരമായി തീർന്നു. അവിടെവെച്ചു അവൻ അവർക്കു ഒരു ചട്ടവും പ്രമാണവും നിയമിച്ചു; അവിടെവെച്ചു അവൻ അവരെ പരീക്ഷിച്ചു:
|
25. And he cried H6817 unto H413 the LORD H3068 ; and the LORD H3068 showed H3384 him a tree H6086 , which when he had cast H7993 into H413 the waters H4325 , the waters H4325 were made sweet H4985 : there H8033 he made H7760 for them a statute H2706 and an ordinance H4941 , and there H8033 he proved H5254 them,
|
26. നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു അവന്നു പ്രസാദമുള്ളതു ചെയ്കയും അവന്റെ കല്പനകളെ അനുസരിച്ചു അവന്റെ സകല വിധികളും പ്രമാണിക്കയും ചെയ്താൽ ഞാൻ മിസ്രയീമ്യർക്കു വരുത്തിയ വ്യാധികളിൽ ഒന്നും നിനക്കു വരുത്തുകയില്ല; ഞാൻ നിന്നെ സൌഖ്യമാക്കുന്ന യഹോവ ആകുന്നു എന്നു അരുളിച്ചെയ്തു.
|
26. And said H559 , If H518 thou wilt diligently hearken H8085 H8085 to the voice H6963 of the LORD H3068 thy God H430 , and wilt do H6213 that which is right H3477 in his sight H5869 , and wilt give ear H238 to his commandments H4687 , and keep H8104 all H3605 his statutes H2706 , I will put H7760 none H3808 H3605 of these diseases H4245 upon H5921 thee, which H834 I have brought H7760 upon the Egyptians H4714 : for H3588 I H589 am the LORD H3068 that healeth H7495 thee.
|
27. പിന്നെ അവർ ഏലീമിൽ എത്തി; അവിടെ പന്ത്രണ്ടു നീരുറവും എഴുപതു ഈത്തപ്പനയും ഉണ്ടായിരുന്നു; അവർ അവിടെ വെള്ളത്തിന്നരികെ പാളയമിറങ്ങി.
|
27. And they came H935 to Elim H362 , where H8033 were twelve H8147 H6240 wells H5869 of water H4325 , and threescore and ten H7657 palm trees H8558 : and they encamped H2583 there H8033 by H5921 the waters H4325 .
|