|
|
1. നിങ്ങൾ ഇടറിപ്പോകാതിരിപ്പാൻ ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.
|
1. These things G5023 have I spoken G2980 unto you G5213 , that G2443 ye should not G3361 be offended G4624 .
|
2. അവർ നിങ്ങളെ പള്ളിഭ്രഷ്ടർ ആക്കും; അത്രയുമല്ല നിങ്ങളെ കൊല്ലുന്നവൻ എല്ലാം ദൈവത്തിന്നു വഴിപാടു കഴിക്കുന്നു എന്നു വിചാരിക്കുന്ന നാഴിക വരുന്നു.
|
2. They shall put G4160 you G5209 out of the synagogues G656 : yea G235 , the time G5610 cometh G2064 , that G2443 whosoever G3956 killeth G615 you G5209 will think G1380 that he doeth G4374 God G2316 service G2999 .
|
3. അവർ പിതാവിനെയും എന്നെയും അറിയായ്കകൊണ്ടു ഇങ്ങനെ ചെയ്യും.
|
3. And G2532 these things G5023 will they do G4160 unto you G5213 , because G3754 they have not G3756 known G1097 the G3588 Father G3962 , nor G3761 me G1691 .
|
4. അതിന്റെ നാഴിക വരുമ്പോൾ ഞാൻ അതു നിങ്ങളോടു പറഞ്ഞിട്ടുണ്ടെന്നു നിങ്ങൾ ഓർക്കേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ആദിയിൽ ഇതു നിങ്ങളോടു പറയാഞ്ഞതു ഞാൻ നിങ്ങളോടുകൂടെ ഇരിക്കകൊണ്ടത്രേ.
|
4. But G235 these things G5023 have I told G2980 you G5213 , that G2443 when G3752 the G3588 time G5610 shall come G2064 , ye may remember G3421 that G3754 I G1473 told G2036 you G5213 of them G846 . And G1161 these things G5023 I said G2036 not G3756 unto you G5213 at G1537 the beginning G746 , because G3754 I was G2252 with G3326 you G5216 .
|
5. ഇപ്പോഴോ ഞാൻ എന്നെ അയച്ചവന്റെ അടുക്കൽ പോകുന്നു: നീ എവിടെ പോകുന്നു എന്നു നിങ്ങൾ ആരും എന്നോടു ചോദിക്കുന്നില്ല.
|
5. But G1161 now G3568 I go my way G5217 to G4314 him that sent G3992 me G3165 ; and G2532 none G3762 of G1537 you G5216 asketh G2065 me G3165 , Whither G4226 goest G5217 thou?
|
6. എങ്കിലും ഇതു നിങ്ങളോടു സംസാരിക്കകൊണ്ടു നിങ്ങളുടെ ഹൃദയത്തിൽ ദുഃഖം നിറഞ്ഞിരിക്കുന്നു.
|
6. But G235 because G3754 I have said G2980 these things G5023 unto you G5213 , sorrow G3077 hath filled G4137 your G5216 heart G2588 .
|
7. എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും.
|
7. Nevertheless G235 I G1473 tell G3004 you G5213 the G3588 truth G225 ; It is expedient G4851 for you G5213 that G2443 I G1473 go away G565 : for G1063 if I G1437 go not away G565 G3361 , the G3588 Comforter G3875 will not G3756 come G2064 unto G4314 you G5209 ; but G1161 if G1437 I depart G4198 , I will send G3992 him G846 unto G4314 you G5209 .
|
8. അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും.
|
8. And G2532 when he G1565 is come G2064 , he will reprove G1651 the G3588 world G2889 of G4012 sin G266 , and G2532 of G4012 righteousness G1343 , and G2532 of G4012 judgment G2920 :
|
9. അവർ എന്നിൽ വിശ്വസിക്കായ്കകൊണ്ടു പാപത്തെക്കുറിച്ചും
|
9. Of G4012 sin G266 G3303 , because G3754 they believe G4100 not G3756 on G1519 me G1691 ;
|
10. ഞാൻ പിതാവിന്റെ അടുക്കൽ പോകയും നിങ്ങൾ ഇനി എന്നെ കാണാതിരിക്കയും ചെയ്യുന്നതുകൊണ്ടു
|
10. G1161 Of G4012 righteousness G1343 , because G3754 I go G5217 to G4314 my G3450 Father G3962 , and G2532 ye see G2334 me G3165 no G3756 more G2089 ;
|
11. നീതിയെക്കുറിച്ചും ഈ ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടിരിക്കകൊണ്ടു ന്യായവിധിയെക്കുറിച്ചും തന്നേ.
|
11. G1161 Of G4012 judgment G2920 , because G3754 the G3588 prince G758 of this G5127 world G2889 is judged G2919 .
|
12. ഇനിയും വളരെ നിങ്ങളോടു പറവാൻ ഉണ്ടു; എന്നാൽ നിങ്ങൾക്കു ഇപ്പോൾ വഹിപ്പാൻ കഴിവില്ല.
|
12. I have G2192 yet G2089 many things G4183 to say G3004 unto you G5213 , but G235 ye cannot G1410 G3756 bear G941 them now G737 .
|
13. സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും.
|
13. Howbeit G1161 when G3752 he G1565 , the G3588 Spirit G4151 of truth G225 , is come G2064 , he will guide G3594 you G5209 into G1519 all G3956 truth G225 : for G1063 he shall not G3756 speak G2980 of G575 himself G1438 ; but G235 whatsoever G3745 G302 he shall hear G191 , that shall he speak G2980 : and G2532 he will show G312 you G5213 things to come G2064 .
|
14. അവൻ എനിക്കുള്ളതിൽനിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരുന്നതുകൊണ്ടു എന്നെ മഹത്വപ്പെടുത്തും.
|
14. He G1565 shall glorify G1392 me G1691 : for G3754 he shall receive G2983 of G1537 mine G1699 , and G2532 shall show G312 it unto you G5213 .
|
15. പിതാവിന്നുള്ളതു ഒക്കെയും എനിക്കുള്ളതു; അതുകൊണ്ടത്രേ അവൻ എനിക്കുള്ളതിൽ നിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരും എന്നു ഞാൻ പറഞ്ഞതു.
|
15. All things G3956 that G3745 the G3588 Father G3962 hath G2192 are G2076 mine G1699 : therefore G1223 G5124 said G2036 I, that G3754 he shall take G2983 of G1537 mine G1699 , and G2532 shall show G312 it unto you G5213 .
|
16. കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങൾ എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങൾ എന്നെ കാണും.
|
16. A little while G3397 , and G2532 ye shall not G3756 see G2334 me G3165 : and G2532 again G3825 , a little while G3397 , and G2532 ye shall see G3700 me G3165 , because G3754 I G1473 go G5217 to G4314 the G3588 Father G3962 .
|
17. അവന്റെ ശിഷ്യന്മാരിൽ ചിലർ: കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങൾ എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്നെ കാണും എന്നും പിതാവിന്റെ അടുക്കൽ പോകുന്നു എന്നും അവൻ നമ്മോടു ഈ പറയുന്നതു എന്തു എന്നു തമ്മിൽ ചോദിച്ചു.
|
17. Then G3767 said G2036 some of G1537 his G846 disciples G3101 among G4314 themselves G240 , What G5101 is G2076 this G5124 that G3739 he saith G3004 unto us G2254 , A little while G3397 , and G2532 ye shall not G3756 see G2334 me G3165 : and G2532 again G3825 , a little while G3397 , and G2532 ye shall see G3700 me G3165 : and G2532 , Because G3754 I G1473 go G5217 to G4314 the G3588 Father G3962 ?
|
18. കുറഞ്ഞോന്നു എന്നു ഈ പറയുന്നതു എന്താകുന്നു? അവൻ എന്തു സംസാരിക്കുന്നു എന്നു നാം അറിയുന്നില്ല എന്നും അവർ പറഞ്ഞു.
|
18. They said G3004 therefore G3767 , What G5101 is G2076 this G5124 that G3739 he saith G3004 , A little while G3397 ? we cannot tell G1492 G3756 what G5101 he saith G2980 .
|
19. അവർ തന്നോടു ചോദിപ്പാൻ ആഗ്രഹിക്കുന്നു എന്നു അറിഞ്ഞു യേശു അവരോടു പറഞ്ഞതു: കുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്നെ കാണും എന്നു ഞാൻ പറകയാൽ നിങ്ങൾ തമ്മിൽ തമ്മിൽ ചോദിക്കുന്നുവോ?
|
19. Now G3767 Jesus G2424 knew G1097 that G3754 they were desirous G2309 to ask G2065 him G846 , and G2532 said G2036 unto them G846 , Do ye inquire G2212 among G3326 yourselves G240 of G4012 that G3754 I said G2036 , A little while G3397 , and G2532 ye shall not G3756 see G2334 me G3165 : and G2532 again G3825 , a little while G3397 , and G2532 ye shall see G3700 me G3165 ?
|
20. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ കരഞ്ഞു വിലപിക്കും; ലോകമോ സന്തോഷിക്കും; നിങ്ങൾ ദുഃഖിക്കും; എന്നാൽ നിങ്ങളുടെ ദുഃഖം സന്തോഷമായിത്തീരും.
|
20. Verily G281 , verily G281 , I say G3004 unto you G5213 , That G3754 ye G5210 shall weep G2799 and G2532 lament G2354 , but G1161 the G3588 world G2889 shall rejoice G5463 : and G1161 ye G5210 shall be sorrowful G3076 , but G235 your G5216 sorrow G3077 shall be turned G1096 into G1519 joy G5479 .
|
21. സ്ത്രീ പ്രസവിക്കുമ്പോൾ തന്റെ നാഴിക വന്നതു കൊണ്ടു അവൾക്കു ദുഃഖം ഉണ്ടു; കുഞ്ഞിനെ പ്രസവിച്ചശേഷമോ ഒരു മനുഷ്യൻ ലോകത്തിലേക്കു പിറന്നിരിക്കുന്ന സന്തോഷം നിമിത്തം അവൾ തന്റെ കഷ്ടം പിന്നെ ഓർക്കുന്നില്ല.
|
21. A woman G1135 when G3752 she is in travail G5088 hath G2192 sorrow G3077 , because G3754 her G846 hour G5610 is come G2064 : but G1161 as soon as G3752 she is delivered G1080 of the G3588 child G3813 , she remembereth G3421 no G3756 more G2089 the G3588 anguish G2347 , for G1223 joy G5479 that G3754 a man G444 is born G1080 into G1519 the G3588 world G2889 .
|
22. അങ്ങനെ നിങ്ങൾക്കു ഇപ്പോൾ ദുഃഖം ഉണ്ടു എങ്കിലും ഞാൻ പിന്നെയും നിങ്ങളെ കാണും; നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ സന്തോഷം ആരും നിങ്ങളിൽ നിന്നു എടുത്തുകളകയില്ല.
|
22. And G2532 ye G5210 now G3568 therefore G3767 G3303 have G2192 sorrow G3077 : but G1161 I will see G3700 you G5209 again G3825 , and G2532 your G5216 heart G2588 shall rejoice G5463 , and G2532 your G5216 joy G5479 no man G3762 taketh G142 from G575 you G5216 .
|
23. അന്നു നിങ്ങൾ എന്നോടു ഒന്നും ചോദിക്കയില്ല. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്കു തരും.
|
23. And G2532 in G1722 that G1565 day G2250 ye shall G3756 ask G2065 me G1691 nothing G3762 . Verily G281 , verily G281 , I say G3004 unto you G5213 , Whatsoever G3745 G302 ye shall ask G154 the G3588 Father G3962 in G1722 my G3450 name G3686 , he will give G1325 it you G5213 .
|
24. ഇന്നുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നും അപേക്ഷിച്ചിട്ടില്ല; അപേക്ഷിപ്പിൻ; എന്നാൽ നിങ്ങളുടെ സന്തോഷം പൂർണ്ണമാകുംവണ്ണം നിങ്ങൾക്കു ലഭിക്കും.
|
24. Hitherto G2193 G737 have ye G3756 asked G154 nothing G3762 in G1722 my G3450 name G3686 : ask G154 , and G2532 ye shall receive G2983 , that G2443 your G5216 joy G5479 may be G5600 full G4137 .
|
25. ഇതു ഞാൻ സദൃശമായി നിങ്ങളോടു സംസാരിച്ചിരിക്കുന്നു; എങ്കിലും ഞാൻ ഇനി സദൃശമായി നിങ്ങളോടു സംസാരിക്കാതെ പിതാവിനെ സംബന്ധിച്ചു സ്പഷ്ടമായി നിങ്ങളോടു അറിയിക്കുന്ന നാഴിക വരുന്നു.
|
25. These things G5023 have I spoken G2980 unto you G5213 in G1722 proverbs G3942 : but G235 the time G5610 cometh G2064 , when G3753 I shall no G3756 more G2089 speak G2980 unto you G5213 in G1722 proverbs G3942 , but G235 I shall show G312 you G5213 plainly G3954 of G4012 the G3588 Father G3962 .
|
26. അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.
|
26. At G1722 that G1565 day G2250 ye shall ask G154 in G1722 my G3450 name G3686 : and G2532 I say G3004 not G3756 unto you G5213 , that G3754 I G1473 will pray G2065 the G3588 Father G3962 for G4012 you G5216 :
|
27. നിങ്ങൾ എന്നെ സ്നേഹിച്ചു, ഞാൻ പിതാവിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു എന്നു വിശ്വസിച്ചിരിക്കകൊണ്ടു പിതാവു താനും നിങ്ങളെ സ്നേഹിക്കുന്നു.
|
27. For G1063 the G3588 Father G3962 himself G846 loveth G5368 you G5209 , because G3754 ye G5210 have loved G5368 me G1691 , and G2532 have believed G4100 that G3754 I G1473 came out G1831 from G3844 God G2316 .
|
28. ഞാൻ പിതാവിന്റെ അടുക്കൽ നിന്നു പുറപ്പെട്ടു ലോകത്തിൽ വന്നിരിക്കുന്നു; പിന്നെയും ലോകത്തെ വിട്ടു പിതാവിന്റെ അടുക്കൽ പോകുന്നു.
|
28. I came forth G1831 from G3844 the G3588 Father G3962 , and G2532 am come G2064 into G1519 the G3588 world G2889 : again G3825 , I leave G863 the G3588 world G2889 , and G2532 go G4198 to G4314 the G3588 Father G3962 .
|
29. അതിന്നു അവന്റെ ശിഷ്യന്മാർ: ഇപ്പോൾ നീ സദൃശം ഒന്നും പറയാതെ സ്പഷ്ടമായി സംസാരിക്കുന്നു.
|
29. His G846 disciples G3101 said G3004 unto him G846 , Lo G2396 , now G3568 speakest G2980 thou plainly G3954 , and G2532 speakest G3004 no G3762 proverb G3942 .
|
30. നീ സകലവും അറിയുന്നു എന്നും ആരും നിന്നോടു ചോദിപ്പാൻ നിനക്കു ആവശ്യം ഇല്ല എന്നും ഞങ്ങൾ ഇപ്പോൾ അറിയുന്നു; ഇതിനാൽ നീ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു എന്നു ഞങ്ങൾ വിശ്വസിക്കുന്നു എന്നു പറഞ്ഞു.
|
30. Now G3568 are we sure G1492 that G3754 thou knowest G1492 all things G3956 , and G2532 needest G2192 G5532 not G3756 that G2443 any man G5100 should ask G2065 thee G4571 : by G1722 this G5129 we believe G4100 that G3754 thou camest forth G1831 from G575 God G2316 .
|
31. യേശു അവരോടു: ഇപ്പോൾ നിങ്ങൾ വിശ്വസിക്കുന്നുവോ?
|
31. Jesus G2424 answered G611 them G846 , Do ye now G737 believe G4100 ?
|
32. നിങ്ങൾ ഓരോരുത്തൻ താന്താന്റെ സ്വന്തത്തിലേക്കു ചിതറിപ്പോകയും എന്നെ ഏകനായി വിടുകയും ചെയ്യുന്ന നാഴിക വരുന്നു; വന്നുമിരിക്കുന്നു; പിതാവു എന്നോടുകൂടെ ഉള്ളതു കൊണ്ടു ഞാൻ ഏകനല്ല താനും.
|
32. Behold G2400 , the hour G5610 cometh G2064 , yea G2532 , is now G3568 come G2064 , that G2443 ye shall be scattered G4650 , every man G1538 to G1519 his own G2398 , and G2532 shall leave G863 me G1691 alone G3441 : and G2532 yet I am G1510 not G3756 alone G3441 , because G3754 the G3588 Father G3962 is G2076 with G3326 me G1700 .
|
33. നിങ്ങൾക്കു എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു.
|
33. These things G5023 I have spoken G2980 unto you G5213 , that G2443 in G1722 me G1698 ye might have G2192 peace G1515 . In G1722 the G3588 world G2889 ye shall have G2192 tribulation G2347 : but G235 be of good cheer G2293 ; I G1473 have overcome G3528 the G3588 world G2889 .
|